Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസ്സിലുള്ളത് തുറന്നുപറഞ്ഞ് അഭിരാമി; 'ധൈര്യത്തോടെ ഇരിക്കുക, ഇത് പലർക്കും പറ്റുന്നതാണ്', കമന്റുകൾ

സഹായിക്കണമെന്ന് കരുതി ചെയ്ത പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാമെന്ന് അഭിരാമി സുരേഷ്. താൻ വളരെ ദുർബലമായ മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും ഇപ്പോൾ ശരിയായി വരികയാണെന്നും അഭിരാമി പറഞ്ഞു. ഇതുപോലുള്ള ലോകത്ത് മറ്റുള്ളവരെ സഹായിക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണെന്നും അഭിരാമി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

' എന്റെ മാനസികാവസ്ഥ ദുർബലമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു. ചില ഒരു കാരണവുമില്ലാതെ നിങ്ങൾ വില്ലനായി മാറുന്നു. അതിൽ നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല. ചിലപ്പോൾ കരുണയോടെയുള്ള ഒരു ആം​ഗ്യവും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാം. ഒറ്റയ്ക്ക് നടക്കുന്നതാണ് നല്ലതെന്ന് അപ്പോൾ നിങ്ങൾ തിരിച്ചറിയും.

abhirami

നിങ്ങളുടെ വഴികൾ ചിലപ്പോൾ പരുക്കനായിരിക്കും മുള്ളുകളും മൂർച്ചയേറിയ അ​ഗ്രങ്ങളും നിറഞ്ഞതായിരിക്കും. അത് ചിലപ്പോൾ വേദനിപ്പിക്കും. പക്ഷേ പിന്നീട് ആ മുറിവുകൾ ഉണങ്ങും, കാലം അതിനെ സുഖപ്പെടുത്തും. ഇത് പോലുള്ള ഒരു ലോകത്ത് മറ്റുള്ളവരെ പിന്തുണയ്ക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണ്. അത് എപ്പോൾ പൊട്ടിവീഴുമെന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. ഇത് കലിയു​ഗമാണ്. ഇവിടെ സത്യങ്ങൾക്ക് മങ്ങലേറ്റുകൊണ്ടേയിരിക്കുന്നു, അഭിരാമി പറഞ്ഞു.

വിശ്വസിക്കാൻ ആ​ഗ്രിക്കുന്ന കാര്യങ്ങൾ മാത്രമെ ആളുകൾ കാണുന്നുള്ളൂവെന്നും നല്ല ഉ​ദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നത് ഹൃദയഭേദകമാണെന്നും ഇനിയെങ്കിലും വിശദീകരണങ്ങൾ നൽകുന്നത് അവസാനിപ്പിക്കൂ, നിങ്ങൾ നിസ്സഹായരാണെങ്കിലും നിങ്ങൾ സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചാലും നിങ്ങളെ തെറ്റായി ചിത്രീകരിക്കാൻ മറ്റുള്ളവർക്ക് സാധിക്കുമെന്നും അഭിരാമി പറയുന്നു.

അങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ അതെല്ലാം വിട്ടുകളഞ്ഞ് മുന്നോട്ട് നീങ്ങുക. എന്തൊക്കെ അന്യായങ്ങൾ സംഭവിച്ചാലും അതെല്ലാം നേരയാക്കാൻ കാലം ഒരു വഴി കാണിക്കുമെന്നും അഭിരാമി പറഞ്ഞു. നിരവധി പേരാണ് അഭിരാമിക്ക് പിന്തുണയുമായെത്തുന്നത്.
ഇതും കടന്നുപോകും... ധൈര്യത്തോടെ ഇരിക്കുക. തെറ്റിദ്ധരിക്കുന്നവർ, കുറ്റപ്പെടുത്തുന്നവർ ഒക്കെ മനസ്സിലാക്കുന്ന ഒരു സമയം വരും.
പലപ്പോഴും സ്വന്തം കുടുംബത്തിനെ സെക്യർ ആക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവരുടെ വിചാര വികാരങ്ങളെ നമ്മൾ ഓർക്കാറില്ല - അവർ എത്ര മോശം സാഹചര്യത്തിൽ ആണെങ്കിൽ പോലും. ഇത് പലർക്കും പറ്റുന്നതാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

നേരത്തെ ബാലയ്ക്കെതിരെ എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പിന്തുണ അറിയിച്ച് ബാലയുടെ മുൻഭാര്യ അമൃതയും അഭിരാമിയും രം​ഗത്ത് വന്നിരുന്നു. എന്നാൽ തനിക്ക് അമൃതയുടെയും അഭിരാമിയുടെയും ആവശ്യമില്ലെന്ന് പരോക്ഷമായി എലിസബത്ത് പറഞ്ഞിരുന്നു,

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+