മൂന്ന് മാസം കൊണ്ട് ഇങ്ങനെയൊരു മാറ്റം! അഭിരാമി ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് ആരാധകർ
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഭിരാമി സുരേഷ്. പാട്ടും പാചകവുമൊക്കെയായി മുന്നോട്ടുപോവുകയാണ് അഭിരാമി. തന്റെ വിശേഷങ്ങളെല്ലാം അഭിരാമി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഫെ ഉട്ടോപ്യ എന്ന റെസ്റ്റോറന്റും അഭിരാമി നടത്തുന്നുണ്ട്. റെസ്റ്റോറന്റിന്റെ വിശേഷങ്ങളും അഭിരാമി പങ്കുവെയ്ക്കാറുണ്ട്.
വീട്ടിൽ വെച്ചും അഭിരാമി പാചക പരീക്ഷണങ്ങൾ നടത്താറുണ്ട്. ഇങ്ങനെ പരീക്ഷണം നടത്തുന്നതിനിടെയാണ് മിക്സിയിൽ നിന്ന് ചെറിയാെരു അപകടം സംഭവിച്ചിരുന്നു. ഇപ്പോൾ തന്റെ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് അഭിരാമി. മൂന്ന് മാസമായി അഭിരാമി ഇതിന്റെ പിന്നാലെയാണെങ്കിലും സംഭവം വർക്ക് ആയതിന് പിന്നാലെയാണ് ആരാധകരുമായി കാര്യം പങ്കുവെച്ചത്.

മൂന്ന് മാസം കൊണ്ട് തന്റെ ശരീരത്തിൽ കാര്യമായ മാറ്റം വരുത്തിയിരിക്കുകയാണ് അഭിരാമി. മൂന്ന് മാസം കൊണ്ട് ഒന്നും രണ്ടും അല്ല പത്ത് കിലോയാണ് അഭിരാമി കുറച്ചത്. സൗന്ദര്യത്തിന് വേണ്ടിയല്ല ഇത് ചെയ്തതെന്ന് അഭിരാമി പറയുന്നുണ്ട്. കൂടുതൽ ആശ്വാസവും ആത്മവിശ്വാസവും അനുഭവിക്കാൻ വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്നാണ് അഭിരാമി പറയുന്നു. നിരവധി പേരാണ് അഭിരാമിയെ അഭിനന്ദിച്ച് കമന്റ് ഇടുന്നത്
അഭിരാമി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഞാൻ 10 കിലോയാണ് കുറച്ചത്, സൗന്ദര്യ നിലവാരം പുലർത്താനല്ല, കൂടുതൽ ആശ്വാസവും ആത്മവിശ്വാസവും അനുഭവിക്കാൻ വേണ്ടിയാണ്. കൂടാതെ, തുടക്കം ഒഴികെ, യാത്ര താരതമ്യേന സുഗമമായിരുന്നു. ഓരോ ശരീര തരത്തിനും മാറ്റങ്ങൾ വരുത്താൻ വ്യത്യസ്ത സാങ്കേതിക വിദ്യകളും മെക്കാനിസങ്ങളും ആവശ്യമായതിനാൽ, ഇത് നിങ്ങൾക്കായി പ്രവർത്തിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല
എങ്കിലും ഞാൻ സ്വയം എങ്ങനെ എല്ലാം ചെയ്തുവെന്ന് ഞാൻ തീർച്ചയായും നിങ്ങളുമായി പങ്കിടും! ഇല്ല, ഞാൻ ഇവിടം കൊണ്ട് നിർത്തുന്നില്ല, കാരണം ഇത് എനിക്ക് ഉള്ളിൽ വളരെ അത്ഭുതകരമായി തോന്നുന്നു! അകത്തും പുറത്തും കൂടുതൽ ആരോഗ്യം നേടാൻ ശ്രമിക്കുന്ന നിങ്ങൾക്കെല്ലാവർക്കും ഇതാ!
സ്നേഹം,
ആമി
ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ അഭിരാമി നടത്തിയ ഈ ശ്രമത്തെ തീർച്ചയായും അഭിനന്ദിക്കേണ്ടതാണ് എന്നാണ് കമന്റുകൾ. ആരോഗ്യം ആണ് സമ്പത്ത്. അതിന് വേണ്ടി നമ്മൾ പ്രത്യേക ശ്രദ്ധ കൊടുക്കണം. തീർച്ചയായും അഭിരാമി വളരെ ചെറുപ്പത്തിൽ തന്നെ ശരീരം കാത്തുസൂക്ഷിക്കാൻ കാണിച്ചത് വളരെ മികച്ച തീരുമാനമാണെന്ന് ചിലർ പറയുന്നത്.












Click it and Unblock the Notifications