'എത്ര നാളായി മഞ്ജുവിനോട് പറയുന്നു ഒന്നുപോയി ആ കൊച്ചിനെ കാണാൻ'; അഭിരാമിയുടെ പോസ്റ്റിൽ കമന്റോട് കമന്റ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. അഭിനയ ജീവിതത്തിൽ ഇടവേള എടുത്തിട്ടും താരത്തിന്റെ തിരിച്ചുവരവ് ആരാധകർ വൻ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ മഞ്ജു വാര്യരുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായകിയുമായ അഭിരാമി സുരേഷാണ് മഞ്ജുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്.
അഭിരാമിയുടെ അമ്മയ്‌ക്കൊപ്പം മഞ്ജു നിൽക്കുന്ന ഫോട്ടോ താരം പങ്കുവെച്ചിരുന്നു. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. മഞ്ജുവിനേയും ആമിയേയും ഒരുമിച്ച് കാണാൻ എന്ത് ഭംഗിയാണ് എന്നാണ് ചിലർ പറയുന്നത്.

രസകരമായ കമന്റുകളും ഉണ്ട്. എത്ര നാളായി ഞാൻ പറയുന്നു മഞ്ജുനോട് ഒന്ന് പോയി ആ കൊച്ചിനെ ഒന്ന് കാണാൻ... പോയല്ലോ അത് മതി, എന്നാണ് ഒരു കമന്റ്.അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജുവിനെക്കുറിച്ച് തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇൻസ്റ്റഗ്രാമിൽ മഞ്ജു വാര്യർ മകൾ മീനാക്ഷിയെ ഫോളോ ചെയ്യുന്നതായിരുന്നു കാര്യം. മീനാക്ഷിയും മഞ്ജുവിനെ ഫോളോ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മീനാക്ഷിയുടെ ഫോളോയിംഗ് ലിസ്റ്റിൽ മഞ്ജു ഇല്ല. മീനാക്ഷി മഞ്ജു വാര്യരെ അൺഫോളോ ചെയ്തിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ആണ് മഞ്ജു സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയത്. യാത്രകൾ പോകുന്ന വിശേഷങ്ങളൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. എങ്ങനെയാണ് മഞ്ജു ഇങ്ങനെ സൗന്ദര്യം സൂക്ഷിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. പ്രായം കൂടുന്തോറും ചെറുപ്പാമാകുന്നത് എങ്ങനെയാണെന്നും ചോദിക്കാറുണ്ട്.
പലപ്പോഴും മീനാക്ഷി ഫോട്ടോസ് പങ്കുവെയ്ക്കുമ്പോഴും മഞ്ജുവിന്റെ സൗന്ദര്യവുമായി ആരാധകർ താരതമ്യം ചെയ്യാറുണ്ട്. മഞ്ജു വാര്യരുടെ സൗന്ദര്യം മുഴുവനായി മീനാക്ഷിക്ക് കിട്ടിയിട്ടില്ല എന്നാണ് ചിലർ പറയുന്നത്. ചിലർക്കാണെങ്കിൽ മീനാക്ഷിയേയും മഞ്ജുവിനേയും ഒന്നിച്ച് കാണാത്തതിലുള്ള സങ്കടമാണുള്ളത്.
എം ബി ബി എസ് പാസായിട്ടുപോലും മീനാക്ഷിയോടൊപ്പം മഞ്ജു ഉണ്ടായില്ലോ എന്നാണ് പരാതി. 2014 ൽ ആണ് ഔദ്യോഗികമായി
മഞ്ജു വാര്യരും ദിലീപും വിവാഹമോചിതരായതിന് ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് നിൽക്കുന്നത്. ദിലീപും മീനാക്ഷിയും ഒന്നിച്ച് പരിപാടികളിൽ എത്താറുണ്ട്. എന്നാൽ മീനക്ഷായും മഞ്ജുവാര്യരും ഒരുമിച്ചുള്ള ഫോട്ടോ പോലും കാണാറില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തിരുന്നു. 1998 ൽ ആണ് ദിലീപും മഞ്ജുവും വിവാഹിതരാവുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് മീനാക്ഷി എം ബി ബി എസ് പഠനം പൂർത്തിയാക്കി ഡോക്ടർ ആയ സന്തോഷം പങ്കിട്ടിരുന്നു.
' ദൈവത്തിന് നന്ദി, ഒരു സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഡോക്ടർ ആയിരിക്കുന്നു. അവളോട് സ്‌നേഹവും ബഹുമാനവും ' എന്നാണ് ബിരുദ ദാനത്തിന് ശേഷം സർട്ടിഫിക്കറ്റുമായി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവെച്ച് ദിലീപ് കുറിച്ചത്.












Click it and Unblock the Notifications