Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ഈ യാത്രയുടെ ഭാഗമായതിന് നന്ദി'; പുതിയ സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

കൊച്ചി: അമൃതയെ പോലെ തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ താരമാണ് സഹോദരി അഭിരാമി സുരേഷും. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ ജീവിതത്തിൽ നല്ല നിമിഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. നിരവധി പേരാണ് അഭിരാമിക്ക് പോസ്റ്റിന് താഴെ ആശംസ അറിയിച്ചത്.

തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഒരു മില്യൺ തൊട്ടുവെനനാണ് അഭിരാമി അറിയിച്ചത്. ചുറ്റുമുള്ളവരുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും അഭിരാമി കുറിച്ചു. അഭിരാമിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

abhirami2-

'എന്റെ പ്രിയപ്പെട്ട ഇൻസ്റ്റഗ്രാം കുടുംബത്തിന്,ഈ പ്ലാറ്റ്ഫോമിൽ എന്റെ ഫോളോവേഴ്സ് 1 മില്യൺ കടന്നുവെനന് ഏറ്റവും വിനീതമായും നന്ദിയോടെയും ഞാൻ എല്ലാവരേയും അറിയിക്കട്ടെ.ഇത് ദീർഘവും വൈകാരികവുമായ ഒരു യാത്രയാണ്, എൻ്റെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ഇല്ലാതെ എനിക്ക് ഇത് നേടിയെടുക്കാൻ സാധിക്കുമായിരുന്നില്ല. തീർച്ചയായും എന‍റെ പ്രിയപ്പെട്ട ഫോളോവേഴ്സ്, നിങ്ങളുടെ നിരന്തരമായ സ്നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിനു പിന്നിലെ എന്റെ പ്രേരകശക്തി.

ഇൻസ്റ്റഗ്രാമിന്റെ തുടക്കം മുതൽ, നിങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ എല്ലാ ഉയർച്ച താഴ്ചകൾക്കും നിങ്ങൾ സാക്ഷ്യം വഹിച്ചു. ഈ 8196 പോസ്റ്റുകൾ എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മോശവുമായതിൻ്റെ പ്രതിഫലനമാണ്. നിങ്ങളെല്ലാവരും എന്റെ ഒപ്പം തന്നെ നിന്നതിൽ ഞാൻ ഏറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.എൻ്റെ യാത്രയുടെ ഭാഗമായതിനും ഈ നാഴികക്കല്ല് സാധ്യമാക്കിയതിനും നന്ദി. എന്റെ വിശേഷങ്ങൾ പങ്കിടുന്നതും പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതും ഇനിയും തുടരുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളെ എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നു', അഭിരാമി സുരേഷ് കുറിച്ചു. നിരവധി പേർ താരത്തിന് ആശംസ അറിയിച്ച് കൊണ്ട് പോസ്റ്റിന് താഴെ കമന‍റ് ചെയ്തിട്ടുണ്ട്.

മുൻ ബിഗ് ബോസ് താരം കൂടിയാണ് അഭിരാമി സുരേഷ്. അമൃതയും അഭിരാമിയും ചേർന്ന് മൃതം ഗമയ എന്ന പേരിൽ ഒരു ബാന്റും നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം അഭിരാമി കൊച്ചിയിൽ സ്വന്തമായി ഒരു കഫേ ആരംഭിച്ചിരുന്നു. പലപ്പോഴും കഫേയിലെ പ്രത്യേക രുചികളെല്ലാം താരം തന്റെ ഇൻസ്റ്റയിലൂടെ പരിചയപ്പെടുത്താറുണ്ട്. അമൃതയുടെ മകൾ അവന്ദികയക്കും അമ്മയ്ക്കുമൊപ്പമുളള വീഡിയോകളും താരം പങ്കിടാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+