എന്തോ മനസ്സ് ശരിയാവുന്നില്ല: പക്ഷേ മുന്നോട്ട് പോയല്ലേ പറ്റൂ; വികാര നിർഭരമായ കുറിപ്പുമായി അഭിരാമി സുരേഷ്
വയനാട് ദുരന്തത്തിന്റെ നീറ്റല്‍ ഇപ്പോഴും മലയാളി മനസ്സുകളില്‍ തങ്ങി നില്‍ക്കുകയാണ്. കാണാതയവർക്ക് വേണ്ടിയുള്ള തിരച്ചില്‍ ഒരു വശത്ത് തുടരുമ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ ആയിരങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിഞ്ഞ് വരുന്നത്. ഈ സാഹചര്യത്തിലാണ് ഗായിക അഭിരാമി സാമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറുന്നത്.
വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി കഴിയാവുന്നവരെല്ലാം ചെയ്യണമെന്നും അഭിരാമി ആവശ്യപ്പെടുന്നു. ഒരുപാട് നന്മയും മനുഷ്യസ്നേഹവും ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ആ നന്മയെ എല്ലാവരുമായി പങ്കുവെക്കണമെന്നും താരം കുറിപ്പില്‍ ആവശ്യപ്പെട്ടു.

'എല്ലാവരും സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നു. വിഡിയോസൊക്കെ ഇടണമെന്നുണ്ട്. മുൻപെടുത്ത കുറെ വിഡിയോസ് ഷെയർ ചെയ്യാനുമുണ്ട്. വലിയ പ്രശ്നങ്ങൾക്കിടയിൽ എന്തോ മനസ്സ് ശരിയാവുന്നില്ല. പക്ഷേ, നമ്മൾ ഓരോരുത്തരും നമ്മുടെ മേഖലയിലെ ജോലികൾ ചെയ്ത് മുന്നോട്ട് പോയല്ലേ പറ്റൂ. അതുകൊണ്ട് മെല്ലെ, എല്ലാം എഡിറ്റ് ഒക്കെ ചെയ്തുതുടങ്ങാമെന്നു കരുതുന്നു.' അഭിരാമി സുരേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എല്ലാവർക്കും സുഖല്ലേ? എല്ലാരോടും എന്റെ എല്ലാവിധ സ്നേഹവും പ്രാർഥനകളും അറിയിക്കുന്നു. വയനാട്ടിലെ നിലവിലെ സാഹചര്യത്തില്‍ നമ്മളാൽ കഴിയുന്നതെന്തോ ചെറുതോ, വലുതോ ഇനിയും ചെയ്യുക. ഒരുപാട് നന്മയും മനുഷ്യസ്നേഹവും ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ആ നന്മയെ എല്ലാർക്കും പങ്കുവെക്കുക. എല്ലാർക്കും എന്റെ സ്നേഹവും പ്രാർഥനകളും. സ്നേഹം മാത്രമെന്നും അഭിരാമി കൂട്ടിച്ചേർന്നു.
അതേസമയം, വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടകവീടുകളിലേക്ക് മാറുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വാടക ഇനത്തില്‍ പ്രതിമാസ തുക അനുവദിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കുടുംബത്തിന് പ്രതിമാസം 6000/ രൂപവരെയാണ് വാടക ഇനത്തില്‍ നല്‍കുക.ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും വാടക ഇനത്തില്‍ പ്രതിമാസം 6000/ രൂപ ലഭിക്കും.
സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക ലഭിക്കില്ല. മുഴുവനായി സ്പോണ്‍സര്‍ഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും പ്രതിമാസ വാടക ലഭിക്കില്ല. ഭാഗികമായി സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന കേസുകളില്‍ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications