'അമൃത എവിടെ?'; ചോദ്യങ്ങൾക്ക് മറുപടിയുമായി അഭിരാമി, ഇതുപോലൊരു സഹോദരി അമൃതയുടെ ഭാഗ്യമെന്ന് ആരാധകർ
സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. ബാലയുമായുള്ള ഡിവോഴ്സിന് ശേഷവും ഗോപിസുന്ദറുമായുള്ള പ്രണയം തകർന്നതിന് ശേഷവുമൊക്കെ ധാരാളം വിമർശനങ്ങൾ കേട്ട വ്യക്തിയാണ് അമൃത. എന്നാൽ ചേച്ചിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അനിയത്തി അഭിരാമി കൂടെത്തന്നെ ഉറച്ച് നിന്നിരുന്നു.
അമൃതയുടെ മകൾ പാപ്പുവിനെ പൊന്നുപോലെയാണ് അഭിരാമി നോക്കുന്നത്. കുറച്ച് നാളുകളായി അമൃത നാട്ടിൽ ഉണ്ടായിരുന്നില്ല. ആ സമയത്തൊക്കെ അഭിരാമി പാപ്പുവിനൊപ്പം തന്നെയാണ് ഉണ്ടായിരുന്നത്. അമൃതയുടെ വിശേഷമൊന്നും അറിയാതായതോടെ എവിടെയാണ് അമൃത എന്ന് ആരാധകർ ചോദിച്ചിരുന്നു. ഇപ്പോൾ അമൃത തിരിച്ചെത്തിയിരിക്കുകയാണ്. അഭിരാമി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം താരം പറഞ്ഞത്.

പാപ്പുവിന്റെ 'അമ്മ എവിടെ .. അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിൻ കമന്റ് ആയിരുന്നു.. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്.. എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മദേർസ് ആൻഡ് ഫാദേർസിനും എന്റെ പ്രത്യേകം സ്നേഹം അറിയിക്കുന്നു.
എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും.. അപ്പോൾ നല്ലതു മാത്രം എല്ലാവർക്കും നേരുന്നു. ഒരുപാട് സ്നേഹത്തോടെ, ആമി എന്നാണ് അഭിരാമി ഫേസ്ബുക്കിൽ കുറിച്ചത്. നിരവധിപേരാണ് ഈ കുറിപ്പിന് കമന്റുമായി എത്തുന്നത്.
ലൈഫിൽ കുറേ അപസ് ആന്റ് ഡൗൺസ് ഉണ്ടായിട്ടും അമൃതയെ ഇങ്ങനെ ചേർത്ത് നിർത്താൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. സഹോദര സ്നേഹം, അഭി ആണ് ആ വീടിന്റെ വിളക്ക് എന്നൊക്കെ തോന്നും, ഈ സ്നേഹം എന്നും ഉണ്ടാവട്ടെ എന്റെ ചേച്ചിടെ മോളെ ഞാനാ നോക്കിയത് കുഞ്ഞമ്മ എന്ന് വിളിച്ച്.. ഇപ്പോൾ കല്യാണം ചെയ്തയച്ചു എന്നാലും ആ വിളി കൊഞ്ചൽ ഒക്കെ ഇപ്പോഴും ഉണ്ട് അഭി പപ്പുനെ സ്നേഹിക്കുമ്പോൾ എനിക്ക് ആ കാലം ഓർമ്മ വരും.
അമൃതയുടെ ഏറ്റവും വലിയ ഭാഗ്യം അമൃതയുടെ അനിയത്തി അഭിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് നല്ല അനിയത്തിയാണ്. എന്നെങ്കിലും ഒരിക്കൽ ശരി ആര് എന്ന് നമ്മൾ തിരിച്ചറിയും. അമൃത, നീ ആണ് ശരി എന്ന് ഓരോ ദിവസവും നീ തെളിയിച്ചു കൊണ്ടിരിക്കുന്നു... ഇനി മുതൽ ഒരുപാട് ഇഷ്ടം , എല്ലാ ദു:ഖങ്ങൾക്കും പരിഹാരമായി ഒരു നല്ല കാലം വരും. ധാർമ്മികമായി ജീവിച്ചാൽ ഈശ്വരൻ കൈവിടില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ












Click it and Unblock the Notifications