'നിങ്ങളൊരു മനുഷ്യനാണോ, എന്തിനാണ് കുത്തിനോവിക്കുന്നത്'; അയാൾക്ക് അഭിരാമിയുടെ കയ്യിൽനിന്ന് കണക്കിന് കിട്ടി!
ഏറെ ആരാധകരുള്ള ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ കമന്റുകൾ ഇരുവർക്കും നേരിടേണ്ടി വരാറുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയം തകർന്നതിന് പിന്നാലെ പലതരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും അമൃതയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഇത്തരം കമന്റുകളോട് അഭിരാമിയാണ് പ്രതികരിക്കാറുള്ളത്.
വായ അടപ്പിക്കുന്ന മറുപടി തന്നെ അഭിരാമി കൊടുക്കാറുണ്ട്. ഇപ്പോൾ അമൃത യാത്രയക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ സന്തോഷ വാർത്ത പങ്കിട്ട് അഭിരാമി പോസ്റ്റ് ചെയ്ത കുറിപ്പിന് വന്ന മോശം കമന്റുകൾക്ക് മറുപടി കൊടുത്തിരിക്കുകയാണ അഭിരാമി.

ഗോപി സുന്ദറിനെ ചേർത്തായിരുന്നു അധിക്ഷേപം. എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും എന്ന് പറഞ്ഞാണ് കുറിപ്പ് അഭിരാമി അവസാനിപ്പിക്കുന്നത്.
ഈ പോസ്റ്റിന് 'ഗോപിയുടെ കൂടെ കറങ്ങുമ്പോൾ ഇതായിരുന്നില്ലല്ലോ പറഞ്ഞിരുന്നത്' എന്നായിരുന്നു അധിക്ഷേപ കമന്റ്. പിന്നെ എന്താണാവോ പറഞ്ഞത്? നിങ്ങളൊരു മനുഷ്യനാണോ മിസ്റ്റർ. ഇഷ്ടമല്ലെങ്കിൽ ശരി സമ്മതിക്കാം. ഇഷ്ടല്ലാത്തവരെ അവരുടെ വഴിക്ക് വിട്ടുകൂടെ. എന്തിനാണ് വെറുതെ അവരെ ഇങ്ങനെ കേറി കുത്തിനോവിക്കുന്നത്, എന്നാണ് അഭിരാമി നൽകിയ മറുപടി.
അടുത്ത ഗോപിയെ പിടിക്കൂ ഊള ഫാമിലി എന്നാണ് മറ്റൊരാൾ കമന്റ് ഇട്ടത്. ഒരു സ്ത്രീയുടെ തെറ്റ് കണ്ട് ചിരിക്കുന്നതിൽ നിങ്ങൾക്ക് നാണമില്ലേ? ഞങ്ങൾക്ക് സംഭവിച്ചത് നല്ലതല്ല!! അത് ഞങ്ങളുടെ കുടുംബത്തെ മുഴുവൻ തകർത്തു. ഒരാളുടെ മുറിവിൽ എങ്ങനെ ചിരിക്കാൻ കഴിയുന്നു? അതാണോ നിങ്ങളുടെ ഫാമിലിയിൽ നിന്നേ പഠിപ്പിച്ചേ..? ഒരാളുടെ വീഴച്ചയെ നോക്കി പരിഹസിക്കാൻ..? എന്നാണ് അഭിരാമി പറഞ്ഞത്. അതേ സമയം, ഇങ്ങനെ മോശം കമന്റ് ഇട്ടവർക്കെതിരെ നിരവധി ആളുകൾ വിമർശനം ഉന്നയിക്കുന്നുണ്ട്.
ചേരില്ല എന്ന് മനസ്സിലായാൽ ആ ബന്ധത്തിൽ നിന്ന് ഇറങ്ങി പോരുന്നത് തെറ്റല്ല...തനിച്ച് ഫൈറ്റ് ചെയ്തു കുഞ്ഞിനെ വളർത്തുന്ന ആ സ്ത്രീയെ കളിയാക്കി സ്വന്തം വില കളയരുത് എന്നാണ് ഒരു കമന്റ്. അതേ സമയം ആരോക്കയോ റിപ്പോർട്ട് ചെയ്തതിനാൽ തനിക്ക് പല കമന്റുകൾക്കും റിപ്ലൈ തരാൻ സാധിക്കുന്നില്ലെന്ന് അഭിരമായി മറ്റൊരു പോസ്റ്റിലൂടെ പറഞ്ഞു. എത്ര ഒക്കെ മാന്യമായി റിപ്ലൈ ചെയ്തിട്ടും, ആരോ എന്റെ ഒരു കമന്റ് റിപ്പോർട്ട് ചെയ്തു. അതുകൊണ്ട് എനിക്കിഷ്ടമുള്ളവർക്ക് റിപ്ലൈ ചെയ്യാൻ പറ്റുന്നില്ല. സോറി ട്ടോ എന്നാണ് കമന്റ്.












Click it and Unblock the Notifications