പുതുവര്‍ഷവും മമ്മൂക്ക കൊണ്ടുപോയി, ഓസ്‌ലര്‍ കുതിക്കും; ജയറാം ചിത്രം ആദ്യ ദിനത്തില്‍ നേടിയത് ഇത്ര
2023ല്‍ നിര്‍ത്തിയ ഇടത്ത് നിന്ന് മമ്മൂട്ടി ആരംഭിച്ചിരിക്കുകയാണ്. എബ്രഹാം ഓസ്ലര്‍ വമ്പന്‍ പ്രതികരണമാണ് ആദ്യ ദിനത്തില്‍ നേടിയിരിക്കുന്നത്. ജയറാമാണ് ചിത്രത്തില്‍ നായകന്‍. പക്ഷേ മമ്മൂട്ടിയുടെ ചിത്രത്തിലെ അതിഥി വേഷം എബ്രഹാം ഓസ്ലറിന്റെ വിജയത്തില്‍ നിര്‍ണായകമായിരിക്കുകയാണ്.
വളരെ സര്‍പ്രൈസായി അണിയറപ്രവര്‍ത്തകര്‍ വെച്ചിരുന്ന റോളാണിത്. കരുതിവെച്ച സസ്‌പെന്‍സ് ഒട്ടും പാഴായില്ല.പ്രേക്ഷകനെ ചിത്രവുമായി അടുപ്പിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രമാണ്. ഒരാളും പ്രതീക്ഷിക്കാത്ത റോളാണ് ഇതെന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രം മമ്മൂട്ടിയുടെ കൂടി സ്വന്തമായി കഴിഞ്ഞു. ഈ വര്‍ഷവും മികവോടെ തുടങ്ങാന്‍ മമ്മൂട്ടിയെ ഇത് സഹായിച്ചിരിക്കുകയാണ്.

അതേസമയം മമ്മൂട്ടി സാന്നിധ്യം ഓസ്ലറിനെ വലിയ നേട്ടത്തിലേക്ക് നയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ആദ്യ ദിനത്തില്‍ തന്നെ ചിത്രം കോടികളാണ് കേരളത്തില്‍ നിന്ന് വാരിയത്. മമ്മൂട്ടി ഇഫക്ടാണ് ചിത്രത്തില്‍ പ്രകടമായിരിക്കുന്നത്. മൂന്ന് കോടിയോളം രൂപ കേരള ബോക്‌സോഫീസില്‍ നിന്ന് ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ട്.
2.8 കോടിയാണ് കളക്ട് ചെയ്തതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപകാലത്ത് ഒരു ജയറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണിത്. ജയറാമിന്റെ മികച്ച തിരിച്ചുവരവായും ഇതിനെ വിശേഷിപ്പിക്കാം. ജയറാമിന് കരിയറില്‍ ഇത്ര വലിയ ഓപ്പണിംഗ് ഇതിന് മുമ്പ് ലഭിച്ചിരുന്നില്ല.
അതേസമയം മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍. മിഥുന്റെ ചിത്രത്തില്‍ ആദ്യമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ജയറാമും ആദ്യമായിട്ടാണ് മിഥുന്റെ പടത്തില്‍ വേഷമിടുന്നത്. മിഥുന്‍ തിരക്കഥയെഴുതിയ ടര്‍ബോ എന്ന ചിത്രത്തില്‍ മമ്മൂട്ടി ഇപ്പോള്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. വൈശാഖാണ് ചിത്രത്തിന്റെ സംവിധായകന്‍.
അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓസ്ലര്‍. റിലീസിന് മുമ്പേ ഓസ്ലറില്‍ മമ്മൂട്ടിയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തര്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ട്രെയിലറില്‍ മമ്മൂട്ടിയുടെ ശബ്ദം നേരത്തെ വൈറലായിരുന്നു. ചിത്രത്തിന് മികച്ച വാരാന്ത്യം ലഭിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
ആദ്യ ദിനത്തില്‍ വൈകീട്ടത്തെയും രാത്രിയിലെയും ഷോകള്‍ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 42.86 ആയിരുന്നു മോണിംഗ് ഷോകളുടെ ഒക്ക്യുപ്പെന്‍സി. നൂണ്‍ ഷോകള്‍ക്ക് ഇത് 34.89 ശതമാനമായിരുന്നു. വൈകീട്ടത്തെ ഷോകള്‍ക്ക് 52.83 ശതമാനും, നൈറ്റ് ഷോകള്‍ക്ക് 72.81 ശതമാനവും ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തി.
വലിയ നഗരങ്ങളില്‍ കൊച്ചിയിലും കോഴിക്കോടുമാണ് കൂടുതല്‍ ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തിയത്. കൊച്ചിയില്‍ 71.50 ശതമാനാണ് ഒക്കുപ്പെന്‍സി. കോഴിക്കോട് 67.25 ശതമാനവും ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തി. ഓസ്ലറിന് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും വലിയ കളക്ഷന്‍ നേടാന്‍ മമ്മൂട്ടിയുടെ സാന്നിധ്യം സഹായിക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications