ആഗ്രഹിച്ചതിനും മുകളിൽ നേടി, സ്വപ്നങ്ങൾ യാഥാർത്ഥ്യമായി, വിരോധികൾ ആരാധകരായി, കുറിപ്പ് പങ്കുവെച്ച് അഖിൽ മാരാർ
കുടുംബത്തിനൊപ്പമുളള ചിത്രം പങ്കിട്ട് ഹൃദ്യമായ കുറിപ്പുമായി ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ. മറ്റുളളവരുടെ വാക്ക് കേട്ട് താൻ ഒരിക്കലും ജീവിച്ചിട്ടില്ലെന്ന് അഖിൽ മാരാർ കുറിപ്പിൽ പറയുന്നു. തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായി എന്നും ആഗ്രഹിച്ചതിനേക്കാൾ മേലെ നേടിയെന്നും അഖിൽ മാരാർ പറയുന്നു. തനിക്ക് നേരെ ഉയർന്ന പരിഹാസങ്ങൾ കയ്യടികളായി മാറിയെന്നും വിരോധികൾ ആരാധകരായി മാറിയെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം: '' ജീവിതം എത്രത്തോളം ആസ്വദിക്കാൻ കഴിയുന്നോ അതിനായി സമയം കളയുക എന്നതാണ് എന്റെ ഇഷ്ടം... മറ്റുള്ളവരുടെ വാക്ക് കേട്ട് ഞാൻ ഒരിക്കലും ജീവിച്ചിട്ടില്ല.. പലരും അൻപത് വയസ് വരെ ശരീരം കളഞ്ഞു പണം സമ്പാദിക്കും പിന്നീട് ശരീരത്തിന് വേണ്ടി ഈ പണം മുഴുവൻ ആശുപത്രിയിൽ ചിലവാക്കും.. കുടുംബത്തിനു വേണ്ടി ഒറ്റയ്ക്ക് പ്രവാസ ജീവിതം ജീവിച്ചു തീർക്കും അവസാനം കുടുംബത്തോടെ ജീവിക്കാൻ വരുമ്പോൾ മക്കൾ അവരുടെ കാര്യം നോക്കി പോകും.. ആരുമില്ലാതെ ഒറ്റപ്പെട്ടു വീടിനുള്ളിൽ തളയ്ക്കപ്പെടും..

ലോൺ എടുത്തു വലിയ വീട് വെയ്ക്കും ഈ ലോൺ അടയ്ക്കാൻ വീട് വിട്ട് എവിടെയെങ്കിലും ജീവിച്ചു തീർക്കും.. എല്ലാം കഴിഞ്ഞു താമസിക്കാൻ വരുമ്പോൾ മക്കൾ പറയും അച്ഛാ നമുക്കിത് പൊളിച്ചു പുതിയത് പണിയാം ഈ ഡിസൈൻ പോര.. നിങ്ങൾ എത്ര പേര് ജീവിതം ആസ്വദിക്കുന്നു.. മറ്റുള്ളവരുടെ ജീവിതം നോക്കി ജീവിക്കാതെ നിങ്ങൾ നിങ്ങൾക്ക് ഈ ഭൂമിയിൽ ലഭിച്ച അമൂല്യ നിമിഷങ്ങൾ ആസ്വദിക്കു..
വെട്ടി പിടിക്കാൻ ഉള്ള ഓട്ടത്തിൽ നിങ്ങൾ നേടി എടുക്കുന്ന എല്ലാത്തിലും വലുത് നമ്മളെ സ്നേഹിക്കാൻ ഒപ്പമുള്ളവർക്കുള്ള നല്ല നിമിഷങ്ങൾ ആയിരുന്നു എന്ന തിരിച്ചറിവ് നിങ്ങളെ വേദനിപ്പിക്കാതിരിക്കട്ടെ.. ആഗ്രഹങ്ങൾ അല്ല അതിനു മുകളിൽ നേടി.. സ്വപ്നങ്ങൾ യഥാർഥ്യമായി.. പരിഹാസം കൈയടികൾ ആയി വിരോധികൾ ആരാധകർ ആയി..
ആരും കേൾക്കാതെ തള്ളി കളഞ്ഞ എന്റെ ശബ്ദം ലക്ഷങ്ങൾ കേൾക്കാൻ തുടങ്ങി.. ആ എനിക്ക് മുന്നോട്ട് പോകാൻ കഴിയാഞ്ഞിട്ടല്ല എനിക്കിഷ്ടം ഇങ്ങനെ ജീവിക്കാൻ ആണ്..
എന്റെ കുടുംബം അവരുടെ സന്തോഷം... അവർക്കൊപ്പം ഉള്ള നിമിഷങ്ങൾ..''












Click it and Unblock the Notifications