Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്ത് ഒരു പാടില്ല ചുളിവില്ല, തെളിഞ്ഞ ചർമ്മം, ഫിറ്റായ ബോഡി; അജ്മലിന്റെ സൗന്ദര്യ രഹസ്യം ഇതാണോ?

വേനൽ പുഴയുടെ തെളിനീരിൽ എന്ന പാട്ടിലെ ആ ചെറുപ്പക്കാരനെ ആരും മറന്നുകാണില്ല. ആ സമയത്ത് ഹിറ്റായിരുന്നു പ്രണയകാലം എന്ന സിനമയിലെ ഈ പാട്ട്. സിനിമയിലെ നായകനായ അജ്മൽ അമീർ എന്ന സുന്ദരനായ നായകന് ഏറെ ആരാധകരേയും ലഭിച്ചു.

മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് നടൻ അജ്മൽ അമീർ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ പാട്ടിലൂടെ ആരാധകരുടെ മനസ്സ് തട്ടിയെടുത്ത അതേ രൂപമാണ് അജ്മലിന്. പ്രായം കൂടിയതായി പറയുകയേ ഇല്ല.

ajumal

എങ്ങനെയാണ് ഇങ്ങനെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സൗന്ദര്യ രഹസ്യത്തെ പറ്റി പറയുകയാണ് അജ്മൽ. എക്‌സസൈസ് ചെയ്യാറുണ്ടെന്ന് അജ്മൽ പറയുന്നു.

ബോഡിയും തിളക്കവുമൊക്കെ മെയിന്റെയ്ൻ ചെയ്യാൻ ആയിട്ട് ഒരു ടിപ്പ് കൊടുക്കാൻ പറഞ്ഞാൽ എന്തായിരിക്കും എന്ന ചോദ്യത്തിന് താൻ സിഗരറ്റ് വലിക്കില്ല, വെള്ളമടിക്കില്ല, നോ കെമിക്കൽ, നോ ഡ്രഗ്‌സ് എന്നാണ് അജ്മൽ പറഞ്ഞത്. അതുകൊണ്ടെക്കെയായിരിക്കും ഇങ്ങനെ കാത്തുസൂക്ഷിക്കാൻ പറ്റുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോളജേിൽ പഠിക്കുന്ന കാലത്ത് തനിക്ക് പ്രണയം ഉണ്ടായിരുന്നില്ലെന്നും അജ്മൽ പറയുന്നു. കോളേജിന്റെ സമയത്തൊക്കെ വേറെ മൂഡിലായിരുന്നു, മെല്ലിച്ച ഒരു ചെക്കനായിരുന്നു. ആ സമയത്ത് കളി ബഹളമൊക്കെയായിരുന്നു, ലവ് ലെറ്ററുകൾ ഒക്കെ കിട്ടിയിട്ടുണ്ടെങ്കിലും ആ സമയത്ത് വേറെ മൂഡിലായിരുന്നുവെന്നും അജ്മൽ പറയുന്നു..

പ്രണയകാലം എന്ന ചിത്രം അജ്മലിന് വലിയ സ്വീകാര്യത തന്നെയാണ് നേടിക്കൊടുത്തത്. വിമല രാമനായിരുന്നു നായിക. ഇതിന് പിന്നാലെ അഞ്ജാതെ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. വാണിജ്യപരമായി വിജയിച്ച സിനിമനയായിരുന്നു ഇത്. ഈ സിനിമയ്ക്ക് ശേഷം മോഹൻലാലിന്റെ കൂടെ മാടമ്പി എന്ന സിനിമ ചെയ്തു. ഈ സിനിമയിൽ വളരെ പ്രാധാന്യമുള്ള വേഷമാണ് അജ്മൽ ചെയ്തത്. ലോഹം, ടൂ കൺട്രീസ് എന്ന സിനിമകളിലും അഭിനയിച്ചു.

2009-ൽ അദ്ദേഹം TN 07 AL 4777 , തിരു തിരു തുരു തുരു തുടങ്ങിയ തമിഴ് സിനിമകൾ ചെയ്തു. 2011 ൽ പുറത്തിറങ്ങിയ കോ യിൽ അജ്മൽ ചെയ്ത വേഷം ഏറെ ശ്രദ്ധേയമായിരുന്നു. കോ യിൽ വസന്തൻ പെരുമാൾ എന്ന ആന്റി - ഹീറോ കഥാപാത്രമാണ് അജ്മൽ ചെയതത്. ഈ കഥാപാത്രത്തിന് അദ്ദേഹത്തിന് ഏറെ പ്രശംസയും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+