Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളേരെ സിനിമയില്‍ വിടില്ലെന്ന് അജു; അപ്പനെപ്പറ്റി എന്തൊക്കെ പറയും? ഒരുത്തന്‍ പറഞ്ഞുനടക്കുന്നില്ലേ

മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ മലയാളി പേക്ഷകരുടെ മനസിലേക്ക് അനായാസം കയറിപ്പോയ നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പിന്നീട് മുതല്‍ക്കൂട്ടായ ഒരുപിടി താരങ്ങളെ ലഭിച്ചു. അതില്‍ ഒരാളാണ് അജു വര്‍ഗീസ്. അന്ന് കോമഡി റോളുകളില്‍ അഭിനയിച്ച പയ്യനില്‍ നിന്ന് മികച്ച സ്വഭാവ നടനായി വളരുകയും ചെയ്തു. അഭിനയത്തിനു പുറമേ നിര്‍മാതാവിന്റെ കുപ്പായവും അണിഞ്ഞ അജുവിന് മലയാള സിനിമാ ലോകത്ത് നിര്‍ണായക സ്വാധീനമായി മാറാനും കഴിഞ്ഞു.

കുടുംബ ജീവിതം സ്വകാര്യമായി നിലനിര്‍ത്തുന്ന താരം കൂടിയാണ് അജു. അഞ്ചു മക്കളാണ് അജു വര്‍ഗീസിനുള്ളത്. ഇപ്പോഴിതാ മക്കളെ സിനിമയില്‍ അഭിനയിക്കാന്‍ വിടുമോ എന്ന ചോദ്യത്തിന് അജു നല്‍കിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അജുവിന്റെ രസകരമായ മറുപടി.

aju varghese

മക്കളില്‍ ആരെങ്കിലും ഒരാള്‍ക്ക് അഭിനയിക്കാന്‍ തോന്നിയാലോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഞാന്‍ ഉറപ്പായും തടയുമല്ലോ. ഒരുത്തന്‍ വന്നിരുന്ന് ഭാവയില്‍ എന്നെക്കുറിച്ച് എന്തൊക്കെ പറയും. എന്റെ അപ്പന്‍ അങ്ങനായിരുന്നു, എന്റെ അപ്പന്‍ ഇങ്ങനായിരുന്നു എന്നൊക്കെ. അങ്ങനെ ചെയ്യുന്ന ഒരുത്തന്‍ ഇപ്പോഴുണ്ടല്ലോ... ധ്യാനിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അജുവിന്റെ വാക്കുകള്‍.

ധ്യാന്‍ മക്കള്‍ക്ക് ചാച്ചനാണ്. അവര്‍ ധ്യാനിന്റെ ഭയങ്കര ഫാനാണ്. ധ്യാന്‍ കാറില്‍ മക്കളെ സ്പീഡില്‍ കൊണ്ടുപോയി കറക്കും. ഞാന്‍ അങ്ങനൊന്നും കൊണ്ടുപോകാറില്ല. കുറച്ചുകൂടി വളര്‍ന്നാല്‍ അവന്റെ ഇന്റര്‍വ്യൂ ഒക്കെ കാണും. ചാച്ചന്‍ ചാച്ചന്റെ ഫാദറിനെക്കുറിച്ച് പറയുന്നുണ്ടല്ലോ. അങ്ങനാണെങ്കില്‍ ഞങ്ങള്‍ക്കും പറയാനുണ്ട്. നാലു പേരും ഒരു സൈഡീന്ന് തുടങ്ങും.

ഞാന്‍ അങ്ങനെ ഭയങ്കര യാത്രാസ്‌നേഹി ഒന്നുമല്ല. മരിക്കുന്നതിന് മുന്‍പ് ഇത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നൊന്നും സത്യസന്ധമായും ആഗ്രഹം ഇല്ല. ഫ്‌ളൈറ്റില്‍ കേറാനുള്ള പേടി കൊണ്ടല്ലേ എന്ന് അവതാരിക ചോദിച്ചപ്പോള്‍ ഇച്ചിരി എന്ന് ചിരിയോടെ അജു മറുപടി പറഞ്ഞു. ഫ്‌ളൈറ്റില്‍ കയറാതെയും പോകാവുന്ന സ്ഥലങ്ങളുണ്ട്. അങ്ങനെ എനിക്ക് ആഗ്രഹമില്ല. ഭാര്യയ്ക്ക് യാത്ര പോകാന്‍ ഇഷ്ടമാണ്. അവര്‍ യാത്ര പോയപ്പോഴാണ് ഞാന്‍ ഒറ്റയ്ക്ക് കുട്ടികളെ നോക്കിയത്. അതൊരു രസകരമായ അനുഭവമായിരുന്നു. കുഞ്ഞുകുട്ടികളുമായി ഞാന്‍ കണക്ട് ആകില്ല. സംസാരിക്കുന്ന പ്രായമായപ്പോള്‍ ഞാന്‍ അവരുമായി പെട്ടെന്ന് കണക്ടായി.

കൊച്ചുകുട്ടികളെ ഇപ്പോഴും എടുക്കാന്‍ പേടിയാണ്. അടുത്തിടെ ഒരു ഷോട്ടില്‍ ഒരു കുഞ്ഞിനെ എന്റെ കൈയില്‍ തന്നു. നമ്മുടെ കുഞ്ഞാണെങ്കില്‍ പേടിക്കണ്ട. കുഞ്ഞിനെ തന്നപ്പോള്‍ ആ അമ്മയുടെ മുഖത്ത് ഒരു ആശങ്ക കണ്ടു. അതു കണ്ടപ്പോള്‍ എനിക്ക് പേടിയായി. കുഞ്ഞ് ചാടിപ്പോകുമോന്ന് പേടിച്ച് ഞാന്‍ സകല ശക്തിയുമെടുത്ത് ചുറ്റും കൈ കൊണ്ട് ബ്ലോക്ക് ചെയ്തു - അജു കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+