Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാവിലെ അമ്മ എന്നോട് ആദ്യം പറഞ്ഞത് എടാ ഞാൻ അവളുടെ വീട്ടിൽ വിളിച്ചിരുന്നുവെന്നാണ്': വിവാഹത്തെക്കുറിച്ച് അനുമോഹൻ

അനു മോഹൻ നായകനായ ബി​ഗ് ബെൻ എന്ന ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ജീൻ ആന്റണി എന്ന യുവാവിന്റെയും ഭാര്യ ലൗവ്‍ലിയുടെയും യു കെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പറയുന്ന ത്രില്ലർ സ്വഭാവമുള്ള ഫാമിലി ചിത്രമാണ് ബി​ഗ് ബെൻ. ഇപ്പോൾ സിനിമയുടെയും തന്റെയും വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അനു മോഹൻ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അനു മനസ്സുതുറന്നത്.

സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ യൂട്യൂബിൽ ട്യൂറ്റോറിയൽ കണ്ടിട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് അനു മോഹൻ പറഞ്ഞത്. എന്തിനാണ് ട്യൂറ്റോറിയൽ എന്നും അനു ചോദിച്ചു. ലിപ് ലോക്ക് സീൻ ആ കഥയ്ക്ക് ആവശ്യമായിരുന്നു എന്നും അനു പറയുന്നു. സ്‌ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്ന പരിപാടികൾ ആണല്ലോ. അതിന് നമ്മൾ ട്യൂറ്റോറിയൽ എടുക്കേണ്ട കാര്യമുണ്ടോ. ഡയറക്ടർക്ക് എന്താണ് വേണ്ടത് എന്നാണ്. അതിനനുസരിച്ച് ചെയ്യുക. വളരെ പെട്ടെന്ന് ഒന്ന് രണ്ട് ടേക്ക് കൊണ്ട് തീർത്തു എന്നും അനു പറയുന്നു.

anu

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അനു പറയുന്നു. പ്രണയം അമ്മയോടും പറഞ്ഞതും അടുത്ത ദിവസം തന്നെ അവളുടെ വീട്ടിലേക്ക് വിളിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്ത സംഭവത്തെക്കുറിച്ചും അനു പറയുന്നു. രാത്രി ഒരുപാട് കോൾ ചെയ്യുമല്ലോ, അവൾ ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തുമ്പോൾ അവൾ വിളിക്കും, ഞാൻ ഫ്രീയായി ഇരിക്കുമ്പോൾ ഞാൻ വിളിക്കും നോൺ സ്‌റ്റോപ്പ് കോൾ വരുമ്പോൾ അമ്മ നിനക്ക് ഉറങ്ങാറായില്ലേ എന്ന് ചോദിക്കാറുണ്ടെന്ന് അനു പറയുന്നു.

ഞങ്ങൾ കുഞ്ഞിലെ അറിയുന്ന ആൾക്കാരാണ്. എന്റെ സെക്കന്റ് തേർഡ് കസിനായി വരും. ഞങ്ങൾ വളരെ കുഞ്ഞിലെ അറിയുന്നതാണ്, പക്ഷേ എപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും പ്രണയം ആണ് എന്ന് പറഞ്ഞത് എന്ന് ചോദിച്ചാൽ അറിയില്ല. അങ്ങോട്ടുമിങ്ങോട്ടും പറയാതെ തന്നെ ഗ്രാജുവലി മനസ്സിലായി. എട്ട് വർഷത്തോളം പ്രണയിച്ചു. 26 വയസ്സൊക്കെ ആയപ്പോഴാണ് ഞാൻ ജോലി ചെയ്ത് നിൽക്കുകയാണ്, സിനിമ സ്ട്രഗിളിംദ് സ്‌റ്റേജിൽ നിൽക്കുകയാണ്. അപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോൾ വീട്ടിൽ പറഞ്ഞാൽ എന്തായാലും രണ്ട് വർഷം കിട്ടും.

എന്തായാലും കോൺഫ്ളിക്റ്റ് വരുമല്ലോ. അമ്മ സമ്മതിച്ചാലും അവളുടെ വീട്ടിൽ നോക്കുമ്പോൾ സിനിമക്കാർ എന്ന് പറയുമ്പോൾ ചിലർക്ക് ഉണ്ടാവുന്ന തെറ്റിദ്ധാരണകൾ ഇല്ലേ. ഇതൊക്കെ പറഞ്ഞ് വഴക്കൊക്കെ കഴിഞ്ഞ് രണ്ട് വർഷം സമയമെടുക്കും. ഞാൻ പ്ലാൻ ചെയ്യുകയാണ് 26 ൽ പറയാം 27, 28, 29 മൂന്ന് വർഷം കൊണ്ട് കൊട്ടിക്കലാശം കഴിഞ്ഞ് 29 വയസ്സിൽ കല്യാണം കഴിക്കാം എന്ന് വിചാരിച്ചിട്ടാണ് ഒരു ദിവസം രാത്രി അമ്മയോട് പറഞ്ഞത്.

അപ്പോൾ അമ്മ ആര് അവളോ, ഓക്കെ എന്ന് പറഞ്ഞു. അമ്മ ഞെട്ടിയില്ല. ന്യൂട്ടറലായി എടുത്തു. നോക്കാം, നീ നിന്റെ സിനിമാ പരിപാടികൾ നോക്ക് എന്ന് പറഞ്ഞു. അടുത്ത ദിവസം കുറച്ച് വൈകിയാണ് ഞാൻ എണീറ്റത്. എട്ട് ഒൻപത് മണിക്ക് ഉണർന്ന് വന്നപ്പോൾ അമ്മ എന്നോട് ആദ്യം പറഞ്ഞത് എടാ ഞാൻ അവളുടെ വീട്ടിൽ വിളിച്ചിരുന്നു, നമുക്ക് അടുത്ത മാസം എൻഗേജ്‌മെന്റ് നടത്താം എന്ന് അങ്ങനെയായിരുന്നു ഞങ്ങളുടെ കല്യാണം, അനു പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+