'നിനക്ക് നാണമില്ലേ, വേറെ പണിക്ക് പൊയ്ക്കൂടെ എന്നു ചോദിച്ചവരുണ്ട്'; മനസ്സുതുറന്ന് അഷ്ക്കർ സൗദാൻ
മമ്മൂട്ടിയുടെ സഹോദരിയുടെ പുത്രൻ ആയ അഷ്ക്കർ സൗദാൻ നായകനായി എത്തുന്ന ഡി എൻ എ എന്ന സിനിമ തിയറ്റുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷൻ നടക്കുന്ന സമയത്ത് തന്നെ അഷ്ക്കറിന്റെ ലുക്ക് വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിയെ പോലെ തന്നെയാണ് അഷ്ക്കറിനെ കാണാൻ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്തായാലും സിനിമ ഇറങ്ങിയതിന് പിന്നാലെ അഷ്ക്കറിന്റെ അഭിമുഖങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
സിനിമ പശ്ചാത്തലം ഉണ്ടായിട്ട് ഒരു കാര്യവുമില്ല, എല്ലാവരും ഒറ്റയ്ക്കാണ് വരുന്നത്. അല്ലാതെ സിനിമ പശ്ചാത്തലം ഉണ്ടായിട്ട് കാര്യമില്ലെന്നും എനിക്ക് കഴിവ് ഉണ്ടോ? എന്നെ സപ്പോർട്ട് ചെയ്യാൻ ആരേലും ഉണ്ടോ? അതാണ് നോക്കേണ്ടതെന്നും അഷ്ക്കർ പറയുന്നു. മനോരമ ന്യൂസിനോടാണ് അഷ്ക്കർ മനസ്സുതുറന്നത്.

തന്നെ ഒരു നിർമ്മാതാവ് സപ്പോർട്ട് ചെയ്യാൻ ഉണ്ടായത് കൊണ്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നും അതിന് തന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അഷ്ക്കർ പറഞ്ഞു. എനിക്ക് സിനിമാ പാരമ്പര്യം ഉണ്ട്, എനിക്ക് മമ്മൂട്ടി ഉണ്ടെന്ന് പറഞ്ഞ് ഇരുന്നത് കാെണ്ട് വല്യ കാര്യവുമുണ്ടോ? ഈ ആക്ഷൻ കട്ട് ഇതിനിടയിലുള്ള പരിപാടി ഉണ്ടല്ലോ.. ഇതിൽ നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ആരെങ്കിലും നമ്മളെ സ്വീകരിക്കുമോ? അദ്ദേഹം പറഞ്ഞു.
സിനിമ ഫിലിം ഇപ്പോൾ ഡിജിറ്റൽ ആയല്ലോ. ഫിലിമിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. നാടകത്തിൽ നിന്നാണ് ഞാൻ സിനിമയിൽ വരുന്നത്. പക്ഷേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വലിയ നടനാണെന്ന് ഒന്നുമല്ല പറയുന്നത്. ഡി എൻ എ റിലീസ് ചെയ്തതിന് ശേഷം ആളുകൾ വിലയിരുത്തട്ടെ. ചെറിയ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. പൊട്ടിയിട്ടുണ്ട്. പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്. നിനക്ക് നാണമിസ്സേ വേറെ പണിക്ക് പോയിക്കൂടെ എന്ന് ചോദിച്ചവരുണ്ട്. അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഒരു പ്ലാറ്റ് ഫോം കിട്ടിയത് ഇപ്പോൾ ഡി എൻ എയിലൂടെയാണ് , അസ്ക്കർ പറയുന്നു.
മാമച്ചി എന്നാണ് മമ്മീക്കയെ വിളിക്കുന്നതെന്നും തന്റെ അമ്മാവനാണ് അദ്ദേഹമെന്നും അസ്ക്കർ പറയുന്നു. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഈ സിനിമയിൽ അഭിനിയിക്കാൻ പോകുന്നതിന് മുമ്പെ അദ്ദേഹത്തെ പോയിക്കണ്ടിരുന്നുവെന്നും അസ്ക്കർ പറയുന്നു.
ആകെ ഒറ്റ ചോദ്യമെ തന്നോട് ചോദിച്ചുള്ളൂ, ഡി എൻ എയുടെ അർത്ഥം എന്താണെന്ന്, ഒരു നിമിഷം താൻ പകച്ചുപോയെന്നും എന്ത് പറയണമെന്ന് അറിയില്ലായിരുന്നുവെന്നും ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്നും മമ്മൂട്ടി പറഞ്ഞെന്നും അസകർ പറഞ്ഞു. അതിനി മരണം വരെയും താൻ മറക്കില്ലെന്നും അസ്ക്കർ പറഞ്ഞു. കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്ന് ഒളിച്ച് പോയി കണ്ടിട്ടുള്ള ആളാണ് താനെന്നും അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണെന്നും അഷ്ക്കർ പറയുന്നു.












Click it and Unblock the Notifications