അസീസ് നല്ല കലാകാരന്‍, പക്ഷെ; അശോകന്‍ തുറന്ന് പറയുന്നു: 'വിവാദമായാലും പ്രശ്നമില്ല'
അശോകന്‍ തന്നെ വിമർശനവുമായി എത്തിയതിനെ തുടർന്ന് ഇനിമുതല്‍ താരത്തെ അനുകരിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് പ്രമുഖ മിമിക്രി താരവും നടനുമായ അസീസ് നെടുമങ്ങാട് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇനി മുതല്‍ അശോകനെ അനുകരിക്കില്ല. വേറെ എന്തൊക്കെ ചെയ്ത് നമുക്ക് ജീവിക്കാമെന്നായിരുന്നു അസീസ് നെടുമങ്ങാട് വ്യക്തമാക്കിയത്.
'ഒരു അഭിമുഖത്തില്‍ അശോകന്‍ ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നു. അശോകന്‍ ചേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ച് തന്നത്. പുള്ളിയുടെ ഇഷ്ടമാണ് അത്. എന്നെ ആരെങ്കിലും അനുകരിക്കുമ്പോള്‍ എനിക്ക് അത് അരോചകമായി തോന്നിയാല്‍ തുറന്ന് പറയാം. ആ സ്വാതന്ത്രമാണ് പുള്ളിയും ഉപയോഗിച്ചത്. പുള്ളിക്ക് അത് അരോചകമായി തോന്നിയിട്ടുണ്ടാകാം', അസീസ് പറഞ്ഞു.

'എന്തായാലും ഞാന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇനി അശോകന്‍ ചേട്ടനെ അനുകരിക്കില്ല. വേറെ എന്തൊക്കെ കാര്യങ്ങള്‍ എനിക്ക് ചെയ്യാം. സ്കിറ്റുകളൊക്കെ ചെയ്യാമല്ലോ. താരങ്ങളുടെ ഫിഗർ ഷോയൊക്കെ ഔട്ടായിക്കൊണ്ടിരിക്കുന്ന ഘട്ടമാണ്. പുതിയ, പുതിയ കണ്ടത്തെലുകള്‍ ഉണ്ടാവും. മിമിക്രിക്കാരായ നമുക്കും ജീവിക്കണ്ടേ' എന്നും അസീസ് പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി അശോകനും രംഗത്ത് വന്നിരിക്കുകയാണ്. അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. അല്ലാതെ പ്രോഗ്രാം മുഴുവനായി നിർത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും യൂടോക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
എന്നെ അനുകരിക്കുന്നത് ചെയ്തതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം വേണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ കറക്റ്റ് ആയിട്ട് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റ് ആണ്, നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാൻ പറഞ്ഞത്.
ചില സമയങ്ങളിൽ എന്നെ അനുകരിക്കാന്‍ എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. അദ്ദേഹം എന്നെ കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അസീസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാൻ കാരണം അതാണ്. മുൻപ് ചിലപ്പോൾ കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് ഒരാൾ എല്ലാവരുടെയും മുമ്പിൽവച്ച് ചെയ്യുന്നത് ശരിയല്ല എന്ന് പറയുന്നത് മോശമല്ലേയെന്നും അശോകന്‍ അഭിമുഖത്തില്‍ ചോദിക്കുന്നു.
ഈ വിഷയം പറയാന്‍ തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു. ആ പറഞ്ഞ കാര്യം തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. എന്നെ കറക്ട് ആയിട്ട് അനുകരിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ പേര് ഞാൻ പറയുന്നില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്. അത് എല്ലാവർക്കും ഒരുപോലെ കഴിയുന്ന കാര്യമല്ല. അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രഫഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു.
പ്രോഗ്രാം ചെയ്യുന്നതൊക്കെ അസീസിന്റെ ഇഷ്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് നല്ല കലാകാരനാണെന്നാണ്. എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നെ വളരെ അധിക്ഷേപിക്കുന്ന രീതിയില്‍ ചെയ്യുന്ന ക്ലിപ്പുകള്‍ ഞാന്‍ കണ്ടു. എന്നെ കളിയാകുന്നതായോ ആക്ഷേപിക്കുന്നതായോ അരോചകമായിട്ടോയാണ് എനിക്ക് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications