അസീസ് നെടുമങ്ങാടിനെതിരെ തുറന്നടിച്ച് അശോകന്‍: അനുകരിക്കുന്നത് മോശമായിട്ട്, കളിയാക്കുന്നവരുമുണ്ട്
കേരളത്തിലെ മിമിക്രിക്കാർ ഏറ്റവും കൂടുതല്‍ അനുകരിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും അമരത്തിലെ അശോകന്‍. ഇന്നും പല മിമിക്രി വേദികളിലും രാഘവന്‍ എന്ന കഥാപാത്രമായി പലരും എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ വളരെ മോശമായി അവതരിപ്പിക്കുന്ന താരങ്ങള്‍ക്കെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അശോകന്‍.
മിമിക്രിക്കാരില്‍ നല്ല രീതിയില്‍ ചെയ്യുന്നവരും വളരെ മോശമായിട്ട് ചെയ്യുന്നവരുമുണ്ട്. പലരും ചെയ്യുന്നത് കാണുമ്പോള്‍ ഇറിട്ടേറ്റാവും. ഉള്ളതിന്റെ പത്ത് മടങ്ങിലേറെ കൂട്ടിയാണ് പലരും കാണിക്കുന്നത്. മിമിക്രിക്കാർ കാണിക്കുന്നത് പോലെ ഞാന്‍ നോക്കിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. വളരെ ചെറിയ ഒരു പോയിന്റില്‍ പിടിച്ച് അവർ അങ്ങ് വലിച്ച് നീട്ടുകയാണെന്നും അശോകന്‍ പറയുന്നു.

കളിയാക്കി ചെയ്യുന്ന നിരവധിയാളുകളുണ്ട്. അവരൊക്കെ നമ്മെളെപ്പോലെയുള്ള താരങ്ങളെക്കൊണ്ട് പ്രശസ്തരാവുകയും പൈസ വാങ്ങിക്കുകയും ചെയ്യുന്നു. അതൊക്കെ ചെയ്തോട്ടെ. സ്നോഹം കൊണ്ട് ചെയ്യുന്നവരും കളിയാക്കി ചെയ്യുന്നവരുമുണ്ട്. അസീസ് നെടുമങ്ങാട് അത്ര നന്നായി എന്നെ ചെയ്യുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. അസീസ് നല്ല രീതിയില്‍ മിമിക്രി ചെയ്യുന്നയാളാണെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പറയുന്നു.
കണ്ണൂർ സ്‌ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് തന്നെ നല്ല രീതിയിൽ ചെയ്യാറുണ്ട് എന്ന അവതാരികയുടെ പ്രസ്താവനയോടായിരുന്നു തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് അശോകന്‍ തുറന്ന് പറഞ്ഞത്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല.
സിനിമയില്‍ സൗഹൃദത്തിന് അത്ര വലിയ സ്ഥാനമൊന്നുമില്ല. അത് എന്റെ അഭിപ്രായമാണ്. മറ്റുള്ളവർക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടാകും. സിനിമ എന്ന് പറയുന്നത് പൂർണ്ണമായും ഒരു കച്ചവടമാണ്. അതുകൊണ്ട് അവിടെ സൗഹൃദത്തിന് വലിയ വിലയൊന്നുമില്ല. തീർത്തും ഇല്ലെന്നല്ല, കുറച്ച് ആളുകള്‍ക്കുണ്ട്. അഞ്ചോ ഏഴോ ശതമാനം മാത്രമേ അതുള്ളു.
ഞങ്ങള്‍ക്ക് മുമ്പ് വന്ന തലമുറയില്‍ സൗഹൃദത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നുവെന്ന് പറഞ്ഞ് കേട്ടിരുന്നു. ഞാനൊക്കെ വന്ന സമയത്തും കുറച്ചുണ്ടായിരുന്നു. എങ്കിലും അടിസ്ഥാനപരമായി ഇത് കച്ചവടമാണ്. അതോടൊപ്പം തന്നെ മത്സരമുണ്ടാകും. കച്ചവടം നടക്കുന്നത് വരെയാണ് അധിക സൗഹൃദവും നിലനില്‍ക്കുന്നതെന്നും അശോകന്‍ പറയുന്നു.












Click it and Unblock the Notifications