മകനേക്കാള്‍ ഇളയ കാമുകിയുള്ള നടന്‍: ഒടുവില്‍ തെറ്റിപ്പിരിഞ്ഞോ? ആദ്യ ഭാര്യയോട് ചെയ്തതിന്റെ ഫലമോ?
കഴിഞ്ഞ നാല്‍പ്പത് വർഷത്തിലേറെയായി അഭിനയ രംഗത്തുള്ള നടനാണ് ബബ്ലൂ പൃഥ്വിരാജ്. മലയാളം ഉള്‍പ്പെടെ വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ വാസവദത്ത, ബെസ്റ്റ് ഫ്രണ്ടസ്, ഓ ലൈല ഓ എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. ടെലിവിഷന്‍ മേഖലയിലും അദ്ദേഹം സജീവമാണ്.
നടി ശീതളുമായുള്ള ബ്രേക്കപ്പിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുകയാണ് ബബ്ലൂ പൃഥ്വിരാജ്. 57 കാരനും 27 വയസ്സുള്ള മകന്റെ പിതാവുമായ താരം 25 കാരിയായ ശീതളുമായി പ്രണയത്തിലായതും നേരത്തെ വലിയ രീതിയില്‍ ചർച്ചയായിരുന്നു. ഇപ്പോഴിതാ ശീതളുമായുള്ള വേർപിരിയലിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കി ബബ്ലൂ പൃഥ്വിരാജ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഭാര്യ ശീതൾ ബബ്ലൂവിന്റെ പിറന്നാള്‍ ആഘോഷത്തിൽ നിന്ന് വിട്ടുനിന്നതോടെയാണ് ഇരുവരും വേർപിരിയുന്നുവെന്ന ഊഹാപോഹങ്ങൾ ശക്തമായത്. നിങ്ങള്‍ വേർപിരിഞ്ഞോയെന്ന് ചോദിച്ച തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ കമന്റിന് മറുപടിയായി ശീതൾ ഈ അഭിപ്രായത്തിന് ലൈക്ക് ചെയ്തോടെ പ്രചരണം കൂടുതല്‍ ശക്തമാകുകയും ചെയ്തു. ആദ്യ ഭാര്യയോട് ചെയ്തതിന്റെ ഫലമാണ് ഇതെല്ലാം എന്ന രീതിയിലുള്ള വിമർശനവും ശക്തമായിരുന്നു.
അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ബബ്ലു പറഞ്ഞത്. "ജീവിതം എപ്പോഴും എന്നെ എന്തെങ്കിലും പഠിപ്പിക്കുന്നു. എന്ത് ചെയ്യണം... എന്ത് ചെയ്യരുത്. ഇതൊന്നും മനസ്സിലായില്ലെങ്കിൽ ഞാൻ ഒരു വിഡ്ഢിയാണ്, "അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണ്. ആരും അതേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഞാനിപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനെ പിന്തുണയ്ക്കാനും വിമർശിക്കാനും ആളുകളുണ്ടാകും. ശീതളുമായി വേർപിരിഞ്ഞു എന്നുള്ളത് സത്യമാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. എന്നാല്‍ അതേക്കുറിച്ച് താന്‍ പറയില്ലെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ നിലവിലെ ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, മൂന്ന് സഹോദരിമാരോടൊപ്പം വളർന്നതിനാൽ താൻ ഒരിക്കലും അവിവാഹിതനായിട്ടില്ലെന്നും നിരവധി സ്ത്രീ സുഹൃത്തുക്കളുണ്ടെന്നുമായിരുന്നു ബബ്ലുവിന്റെ പ്രതികരണം. മലേഷ്യൻ സ്വദേശിനിയായ രുക്മിണി ശീതളാണ് ബബ്ലൂ പൃഥ്വീരാജിന്റെ രണ്ടാം ഭാര്യ. മലേഷ്യയിൽ നടന്ന ഒരു പരിപാടിക്കിടെ ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയുമായിരുന്നു.
രുക്മിണി ശീതളിന് മുമ്പ്, 1994-ൽ ബബ്ലൂ ബീനയെന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. പുതിയ വിവാഹം കഴിക്കുന്നത് അറിഞ്ഞപ്പോള്‍ ആദ്യ ഭാര്യ നടത്തിയ പ്രതികരണത്തെക്കുറിച്ചും ബബ്ലു അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. നിങ്ങളുടെ മകനെക്കാൾ ചെറിയ പ്രായത്തിലുള്ള പെണ്ണിനെ ആണോ കെട്ടാൻ പോകുന്നത് എന്നൊക്കെയായിരുന്നു ബീന ചോദിച്ചത്. നാട്ടുകാർ എന്ത് പറയുമെന്നൊക്കെ ചോദിച്ചിരുന്നുവെന്നും താരം നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications