Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേഷ് ഗോപിച്ചേട്ടൻ ജയിച്ചതിൽ സന്തോഷം, പക്ഷേ ഇത് ഏതോ ഒരാളുടെ ഭാവനയിൽ ഉണ്ടായതാണ്': ബൈജു

തിരുവനന്തപുരം: സുരേഷ് ​ഗോപിയുടെ വിജയത്തെക്കുറിച്ച് നടൻ ബൈജു സന്തോഷ് എഴുതിയതാണെന്ന പേരിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിയിൽ ഒരു കുറിപ്പ് വൈറൽ ആയിരുന്നു. എന്നാൽ ബൈജു അങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടില്ല. ഇങ്ങനൊരു കുറിപ്പുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് ബൈജു പറയുന്നത്. ആ കുറിപ്പ് താൻ എഴുതിയതായി ആരും പ്രചരിപ്പിക്കരുതെന്നും താൻ സ്വപ്നം കാണാറില്ലെന്നും ബൈജു പറഞ്ഞു. മനോരമ ഓൺലൈൻ. കോമിനോടായിരുന്നു പ്രതികരണം.

' ഞാൻ എഴുതിയതെന്ന പേരിൽ ഒരു കുറിപ്പ് പ്രചരിക്കുന്നത് അറിഞ്ഞു. സുരേഷ് ​ഗോപി ചേട്ടനെ പറ്റി ഞാൻ എഴുതിയത് എന്ന രീതിയിലാണ് ആ കുറിപ്പ് ധാരാളം ആളുകൾ പ്രചരിപ്പിക്കുന്നത്. ആ പോസ്റ്റുമായി എനിക്കൊരു ബന്ധവും ഇല്ല. അത് ഞാൻ എഴുതിയതോ പറഞ്ഞതോ അല്ല. ഇത് ഏതോ ഒരാളുടെ ഭാവനയിൽ ഉണ്ടായതാണ്.

baiju

അല്ലാതെ എനിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല. ആ പോസ്റ്റ് കണ്ടാൽ സ്വപ്നം കാണുന്നത് പോലെ ആണ് എഴുതിയിരിക്കുന്നത്, ''അമ്മയുടെ ഓഫിസിലേക്ക് നടന്നു കയറുന്ന നിമിഷം'' എന്നൊക്കെ ആരോ ഫാന്റസി ലോകത്ത് ഇരുന്ന് എഴുതിയത് പോലെ ഉണ്ട്, അദ്ദേഹം പറഞ്ഞു.

താൻ എന്തിനാണ് അങ്ങനൊയൊക്കെ എഴുതുന്നത്. സുരേഷ് ​ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വിജയം ബി ജെ പി പി എന്ന പാർട്ടിയുടെ വിജയമല്ല. അത് അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ്. അല്ലെങ്കിൽ ബി ജെ പിയുടെ സ്ഥാനാർത്ഥികൾ എല്ലാ വിജയിക്കേണ്ടേ. അത് സുരേഷ് ​ഗോപി എന്ന വ്യക്തിക്ക് കിട്ടുന്ന വിജയമാണ്.

അദ്ദേഹം വിജയിക്കണം എന്ന് താൻ ആ​ഗ്രഹിച്ചിരുന്നുവെന്നും മാത്രമല്ല ഇനി ആ മണ്ഡലത്തിൽ എന്തെങ്കിലുമൊക്കെ വികസനം ഉണ്ടാവുകയും ചെയ്യു ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നാടനം നടത്തുന്നത് പോലെയുള്ള ആ കുറിപ്പ് താൻ എഴുതിയാതായി ആരും പ്രചരിപ്പിക്കുരുത്, താൻ സ്വപ്നം കാണാറില്ലെന്നും ബൈജു പറഞ്ഞു.

'' എനിക്കൊരു ചെറിയാ ആ​ഗ്രഹമുണ്ട്. ആ കൊടി വെച്ച കാറിൽ പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം...'അമ്മ'യുടെ ഓഫീസിലേക്ക് അയാൾ നടന്ന് കയറുന്ന നിമിഷം. അവിടെ ഉള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം. മൂന്നോ നാലോ ഉള്ളൂവെങ്കിലും കെട്ടകാലത്ത് കൈവിടാതെ ചേർത്ത് പിടിച്ചവരുടെ അഭിമാനവും ഒന്നുകാണണം, എന്നിങ്ങനെയാണ് ബൈജുവിന്റേതാണെന്ന പേരിൽ പ്രചരിച്ച കുറിപ്പ് തുടങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+