50 കൊടുത്തു, കിട്ടിയത് എത്ര? പണം ഉയർത്തിക്കാട്ടി കോകില, ബാലയേയും ഭാര്യയേയും തേടി ഡബിൾ ഭാഗ്യം
തിരുവനന്തപുരം: നടന് ബാലയും ഭാര്യ കോകിലയും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഏതാനും നാളുകള്‍ക്ക് മുന്‍പ് വരെ മുന്‍ വിവാഹ ബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലാണ് ബാല സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നിന്നിരുന്നത്. എന്നാല്‍ കോകിലയുമായുളള വിവാഹ ശേഷം കുക്കിംഗ് വീഡിയോകളും മറ്റുമായാണ് ബാല സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം കോകിലയ്ക്ക് ലോട്ടറിയടിച്ച സന്തോഷം ബാല ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കാരുണ്യ ലോട്ടറി വഴിയാണ് ഭാഗ്യം കോകിലയെ തേടി എത്തിയത്. 25000 രൂപയാണ് സമ്മാനമായി ഇവര്‍ക്ക് ലഭിച്ചത്. ആദ്യമായാണ് ലോട്ടറിയടിക്കുന്നതെന്ന് ബാല വീഡിയോയില്‍ പറയുന്നു.
എന്നാല്‍ ഭാഗ്യം അവിടെ തീര്‍ന്നില്ല. തൊട്ടടുത്ത ദിവസം വീണ്ടും തങ്ങള്‍ക്ക് ലോട്ടറി അടിച്ചുവെന്ന് വെളിപ്പെടുത്തി ബാലയും കോകിലയും രംഗത്ത് വന്നിരിക്കുകയാണ്. ഇത്തവണ കാരുണ്യയല്ല മറിച്ച് ഭാഗ്യതാര ലോട്ടറിയിലൂടെയാണ് ഇരുവരേയും ഭാഗ്യം തേടി വന്നത്. എന്നാല്‍ ആദ്യത്തെ ലോട്ടറിയിലേത് പോലുളള വലിയ തുകയൊന്നും രണ്ടാമത്തെ തവണ സമ്മാനമായി ലഭിച്ചിട്ടില്ല.

ഭാഗ്യതാര നറുക്കെടുപ്പില്‍ നൂറ് രൂപയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത് എന്ന് ബാല പറയുന്നു. 50 രൂപ മുടക്കിയെടുത്ത ടിക്കറ്റിനാണ് 100 രൂപ സമ്മാനം. 1455 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാഗ്യതാര നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. അത്രയ്ക്കൊന്നും തങ്ങള്‍ക്ക് അടിച്ചിട്ടില്ലെന്ന് ബാല വീഡിയോയില്‍ പറയുന്നു.
ലോട്ടറി വാങ്ങിയ കടയില്‍ പോയി കോകില സമ്മാനം അടിച്ചെന്ന് ഉറപ്പ് വരുത്തുന്ന വീഡിയോയും ബാല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാരുണ്യ ലോട്ടറിയില്‍ 25000 രൂപ സമ്മാനം അടിച്ചതായി വീഡിയോ ഇട്ടപ്പോള്‍ ചില യൂട്യൂബര്‍മാര്‍ അത് കള്ളമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നുവെന്ന് ബാല പറയുന്നു. ഇവര്‍ക്ക് വേണ്ടിയാണ് ലോട്ടറി കടയില്‍ പോയി നമ്പര്‍ പരിശോധിക്കുന്ന വീഡിയോ എടുത്തിരിക്കുന്നത്.
താനും കോകിലയും വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളുകളാണ്. അതുകൊണ്ടാണ് ഇത് പോലെ ഐശ്വര്യം വരുന്നതെന്ന് ബാല പറയുന്നു. ലോട്ടറി അടിച്ചത് കള്ളത്തരമാണെന്ന് പറഞ്ഞ യൂട്യൂബറോട് ഇനിയും കുറേ നെഗറ്റീവ് വീഡിയോകള്‍ ഇടൂ എന്ന് ബാല പരിഹസിച്ചു. കാരണം നിങ്ങള്‍ അങ്ങനെ വീഡിയോ ഇടുമ്പോള്‍ തനിക്ക് കുറേ ലോട്ടറി അടിക്കുന്നുണ്ട്. 50 കൊടുത്ത് 100 കിട്ടിയാലും ഐശ്വര്യം ഐശ്വര്യം തന്നെയാണ്. അങ്ങോട്ട് കൊടുക്കാനുളള മനസ്സ് വേണം. അപ്പോള്‍ ദൈവം നിങ്ങളെ തിരിഞ്ഞ് നോക്കും. പോസിറ്റീവായി മാത്രം ചിന്തിക്കുക. മറ്റുളളവരുടെ കുടുംബത്തെ ശല്യപ്പെടുത്തരുത്. ഇത് ആരോടാണ് പറയുന്നത് എന്ന് എല്ലാവര്ക്കും മനസ്സിലാകും.. എന്തിനാണ് വെറുതെ.. എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്. കോകില വന്നതോടെ ബാലയുടെ ജീവിതത്തിൽ ഭാഗ്യവും വന്നുവെന്നാണ് ആരാധകർ പറയുന്നത്.
-
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?












Click it and Unblock the Notifications