'അവളുടെ അമ്മയെ ബഹുമാനിക്കാതെ ഇവിടെ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല'; കമന്റിട്ട ആ 'മാഡത്തിന്' മറുപടിയുമായി ബാല
ഫാദേഴ്സ് ഡേയിൽ മകൾ പാപ്പുവിനൊപ്പം ഉള്ള വീഡിയോ നടൻ ബാല പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് വൈറൽ ആവുകയും ചെയ്തിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെ ബാലയെ അധിക്ഷേപിച്ച് ഒരാൾ കമന്റ് ഇട്ടിരുന്നു. 'ഡാ അണ്ണാച്ചി, മക്കൾ വേണമെങ്കിൽ ആദ്യം മകളുടെ അമ്മയെ റെസ്പക്ട് ചെയ്യണം. ഇല്ലാത ഇവിടെ കിടന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നായിരുന്നു കമന്റ്. ഈ കമന്റിന് ബാല മറുപടി നൽകിയിരിക്കുകയാണ്.
ബഹുമാനപ്പെട്ട മാഡം ദയവായി എന്നെ വിലയിരുത്തി സ്വയം ബുദ്ധിമുട്ടുന്നതിന് പകരം നിങ്ങളുടെ സ്വന്തം പിതാവിനോട് യഥാർത്ഥ സ്നേഹം കാണിക്കാൻ ശ്രമിക്കുക ഫാദേഴസ് ഡേ ആശംസകൾ നിങ്ങളുടെ പിതാവിനോട് പറയുക, അദ്ദേഹം സന്തോഷവാനായിരിക്കും, എന്നാണ് ബാല പറഞ്ഞത്. ബാലയുടെ മറുപടി അടിപൊളിയായി എന്നാണ് ആരാധകർ പറയുന്നത്.

അതേ സമയം ബാലയ്ക്ക് പാപ്പുവിനെ പോയി കണ്ടുകൂടെ എന്ന് ചോദിക്കുന്നവരുമുണ്ട്. നല്ലൊരു മനുഷ്യൻ തകർന്നു പോയത് കാണുമ്പോൾ ഒരു വിഷമം. നിങ്ങൾടെ മകൾ എന്നെങ്കിലും കൂടെ വരും എന്നാണ് ഒരു കമന്റ്. ഇങ്ങനെ വീഡിയോ ഇടുമ്പോൾ ചേട്ടന് ഒന്ന് പോയി കണ്ടൂടെ. അമൃത ഒരിക്കലും അത് തടയില്ല. ഇന്ന് വരെ അമൃത ഒന്നിനും വന്ന് കണ്ടിട്ടില്ല. സംസാരിക്കേണ്ടി വന്നപ്പോൾ ഒക്കെ ബഹുമാനത്തോടെ ബാല ചേട്ടൻ എന്ന് വിളിച്ചാണ് സംസാരിച്ച് കണ്ടിരിക്കുന്നത്.
പാപ്പു ഹാപ്പി ആണ്. കാരണം അവരെല്ലാം അവളെ അത്ര നന്നായി നോക്കുന്നുണ്ട്. പക്ഷേ അച്ഛൻ, അച്ഛനാണ്. ഇത് വരെ ഉള്ളത് മറന്ന് ഒന്ന് വിളിക്കുകയോ,ചെന്ന് കാണുകയോ ചെയ്യൂ. പാപ്പു അത് ആഗ്രഹിക്കുന്നുണ്ടാവും. ഒന്നുമില്ലെങ്കിലും നിങ്ങള് ഹോസ്പിറ്റലിൽ കിടന്നപ്പോൾ കൊണ്ട് വന്നില്ലേ,അവരെല്ലാം വന്നില്ലേ എന്നാണ് മറ്റൊരു കമന്റ്.
ഫാദേഴസ് ഡേയ്ക്കായിരുന്നു പാപ്പുവിനൊപ്പമുള്ള പഴയ വീഡിയോ ബാല പങ്കുവെച്ചത്. കണ്ണീർ കലർന്ന ഓർമകളുമായി ഇതാദ്യമായാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നത് എന്നാണ് ബാല കുറിച്ചത്. എന്റെ പിറന്നാൾ ദിവസം തന്നെ കോടതിയിൽ വെച്ച് എനിക്ക് എതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും മാലാഖ പാപ്പു എനിക്കൊപ്പം നിൽക്കുകയും അപ്പ എന്ന മാജിക് വാക്ക് പറയുകയും ചെയ്തു. ഹാപ്പിഫാദേഴ്‌സ് ഡേ. എല്ലാ അച്ഛന്മാർക്കും ഈ നിമിഷം സമർപ്പിക്കുന്നു എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചത്.
ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ വെച്ചാണ് അമൃതയും ബാലയും പരിചയപ്പെട്ടത്. സൗഹൃദം പ്രണയമാവുകയായിരുന്നു. 2010 ൽ ആണ് ഇരുവരും വിവാഹിതരായത്. 2019 ൽ ബാലയും അമൃതയും നിയമപരമായി വേർപിരിഞ്ഞു. മകൾ പാപ്പു എന്ന അവന്തിക അമൃത സുരേഷിനൊപ്പമാണ് താമസം. പാപ്പുവിന്റെ വിശേങ്ങൾ അമൃതും സഹോദരി അഭിരാമിയും പങ്കുവെയ്ക്കാറുണ്ട്.












Click it and Unblock the Notifications