Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹത്തെ ഒരു ഹോബിയായി കാണരുത്'; ബാല സന്തോഷം പങ്കുവെച്ചപ്പോൾ വിമർശനം, ഉടൻ മറുപടി

മലയാളി അല്ലെങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ബാല. നിരവധി മലയാള ചിത്രങ്ങളിൽ ബാല വേഷമിട്ടിട്ടുണ്ട്. 2010 ൽ ബാല ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തു. ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാവുകയും ചെയ്തത്. എന്നാൽ 2019 ൽ ഇരുവരും വിവാഹം ബന്ധം വേർപിരിയുകയും ചെയ്തു.

പാപ്പു എന്ന പേരിലുള്ള ഒരു മകൾ ഇവർക്കുണ്ട്. അമൃതയക്കൊപ്പമാണ് പാപ്പു. അമൃതയുമായി വേർപിരിഞ്ഞ ശേഷം ബാല ഡോ. എലിസബത്ത് ഉദയനെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എലിസബത്തും ബാലയും ഒരുമിച്ചല്ല. ഇരുവരും തമ്മിൽ വേർപിരിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

bala

എന്നാൽ എന്താണ് ഇവർക്കിടയിലെ പ്രശ്‌നം എന്ന് ഇരുവരും പറഞ്ഞിട്ടില്ല. എലിസബത്തുമായും അകലംവന്നതോടെ ബാലയെ വിമർശിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. ഇപ്പോൾ ബാല കുടുംബത്തോടൊപ്പം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന വീഡിയോയ്ക്ക് ബാലയെ വിമർശിച്ച് കൊണ്ട് കമൻ്‌റ് വന്നിരിക്കുകയാണ്.

സർപ്രൈസ് ഞായറാഴ്ച നിങ്ങൾ ഇത് ഇഷ്ടപ്പെടും. നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഒപ്പം ആയിരിക്കുക എന്നതാണ് ഏറ്റവും വലിയ സന്തോഷം എന്ന കുറിപ്പോടെയാണ് ബാല വീഡിയോ പങ്കിട്ടത്.

ഈ വീഡിയോയ്ക്ക് താഴെ വിവാഹം ഒരു ഹോബിയായി എടുക്കരുത്, വിവാഹം ഒരു പ്രതിബദ്ധതയാണ്, അവസാന ശ്വാസം വരെ. അതിന്വി കഴിയില്ലെങ്കിൽ വാഹം കഴിക്കരുത്, എന്നാണ് ഒരാൾ കമന്റിട്ടത്. എന്നാൽ നോ പ്രൊഫൈൽ ഫോട്ടോ, നോ ഐഡന്റിന്റി എന്നാണ് ബാല മറുപടി നൽകിയത്.

നടൻ ബാല, നിങ്ങളുടെ മൂല്യം നിങ്ങൾക്കറിയില്ല, ദാമ്പത്യം പുനഃസ്ഥാപിക്കുന്നതിൽ ദൈവത്തിന് ധാരാളം നിയമങ്ങളുണ്ട്, നിങ്ങൾക്ക് അനുഗ്രഹങ്ങൾ നിലനിർത്തണമെങ്കിൽ നിങ്ങൾ നിയമങ്ങൾ പാലിക്കണം. ഞങ്ങളെ നിങ്ങളുടെ ശത്രുക്കളായി കാണരുത്, ഞങ്ങൾ എല്ലാവരും നിങ്ങളുടെ അഭ്യുദയകാംക്ഷികളാണ്, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു എന്നാണ് കമന്റ്.

അതേ സമയം തന്റെ നാട്ടിലെത്തിയ ബാല മുറപ്പെണ്ണ് കോകിലയുമായി ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചപ്പോഴും ഇത്തരം വിമർശനം ഉയർന്നിരുന്നു. എന്റെ ത്യാ​ഗങ്ങൾ ഭീരുത്വമല്ല, എന്റെ കൃതജ്ഞയായി അത് പരി​ഗണിക്കുക. 16 വർഷത്തിന് ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു എന്നാണ് ബാല കുറിച്ചത്.

മുറപ്പെണ്ണിനൊപ്പം ഉള്ള ഫോട്ടോ താരം പങ്കുവെച്ചതോടെ ഇതാരാണ് എന്ന ചോദ്യം ഉയർന്നിരുന്നു. എലിസബത്തുമായി വേർപിരിഞ്ഞോ എന്നും വീണ്ടും ബാല വിവാഹം കഴിക്കുകയാണോ എന്നൊക്കെ സംശയം ഉയർന്നിരുന്നു. പക്ഷേ ബാല ഇതിനൊന്നും മറുപടി പറഞ്ഞില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+