Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല എന്തോ 'കുത്തി' പറയുന്നത് പോലെ: അവർ ഇപ്പോഴും നിർത്തിയില്ലാലോ? ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നു

ഏറെ നാളുകളടെ കാത്തിരിപ്പിന് ശേഷം സൂര്യ ചിത്രം കങ്കുവ കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം മലയാളി പ്രേക്ഷകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്നാണ് ആദ്യ ദിവസത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ചിത്രത്തിലെ സൂര്യയുടെ അഭിനയം മുതല്‍ തിരക്കഥ, ഗ്രാഫിക്സ് എന്നിവയെല്ലാം വലിയ വിമർശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമക്കെതിരെ വിമർശനങ്ങള്‍ ഉയരുന്നതിന് ഇടയിലാണ് റിവ്യൂമാർക്ക് മറുപടിയുമായി ബാല രംഗത്ത് വരുന്നത്. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വ്യക്തിപരമായ അഭിപ്രായം പറയാമെങ്കിലും ആസൂത്രിതമായ ആക്രമണം ശരിയല്ലെന്നാണ് കങ്കുവ കണ്ട് ഇറങ്ങിയതിന് പിന്നാലെ സിരുത്തൈ ശിവയുടെ സഹോദരനും നടനുമായ ബാല പ്രതികരിച്ചത്. അതോടൊപ്പം തന്നെ മുന്‍ഭാര്യക്കെതിരായ പരോക്ഷമായ വിമർശനവും അദ്ദേഹം നടത്തുന്നുണ്ട്.

bala

സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. തുറന്ന് പറയകുയാണെങ്കില്‍ തുടക്കത്തിലെ ഒരു ഇരുപത് മിനുട്ട് കണ്ടപ്പോള്‍ ഞാന്‍ പേടിച്ചുപോയി. ഒരു ഉഷാറില്ലാത്തത് പോലെ തോന്നി. എന്നാല്‍ അതിന് ശേഷം, ഇന്റർവെല്‍ ബ്ലോക്കൊക്കെ ആയപ്പോള്‍ വലിയ കോണ്‍ഫിഡന്‍സ് വന്നു. 2024 ആണ് കഥ ആരംഭിക്കുന്നത്. അതൊന്നും എനിക്ക് മനസ്സിലായില്ല. ഫ്ലാഷ് ബാക്ക് പോയപ്പോഴാണ് വലിയ സംഭവങ്ങളുണ്ടെന്ന് മനസ്സിലായത്. സെക്കന്‍ഡ് ഹാഫിലെ ചില സീനുകളെല്ലാം എക്സ്ട്രാ ഓർഡിനറി രോമാഞ്ചം നല്‍കുന്നതയായിരുന്നു.

പടം തീർന്നെന്ന് വിചാരിക്കുമ്പോഴാണ് സെക്കന്‍ഡ് ഹാഫിന്റെ ലീഡ് ആയിട്ടാണ് കാർത്തിയെ കൊണ്ടുവന്നിരിക്കുന്നത്. സത്യം പറയുകയാണെങ്കില്‍ നിർമ്മാതാവ് ജ്ഞാനവേലുമായി എനിക്ക് വലിയ ബന്ധമാണ്. കങ്കുവ പടം തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഒരു സംവിധായകന് അഡ്വാന്‍സ് കൊടുത്തത് ആരാണെന്ന് അറിയുമോ? അത് ഞാനാണ്. ആ സിനിമയുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ ചർച്ചകളുണ്ടായിരുന്നു. ആ സമയത്താണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്. അതോടെയാണ് ആദ്യം ചേട്ടന്റെ സിനിമ ചെയ്യട്ടേയെന്ന തീരുമാനമുണ്ടാകുന്നത്.

കങ്കുവ സിനിമ എനിക്ക് നല്ല രീതിയില്‍ ഇഷ്ടമായി. തമിഴ്നാട്ടില്‍ ചിത്രം വലിയ ഹിറ്റാണെന്നാണ് റിപ്പോർട്ട് വരുന്നത്. ചിലയിടങ്ങിലെ പഴയ തമിഴ് ഭാഷ മലയാളികള്‍ക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് സബ്ടൈറ്റില്‍ നല്‍കിയത്. ബാക്കി ഭാഷയൊക്കെ കറക്ടാണ്. ഇപ്പോള്‍ എന്റെ ആരോഗ്യമൊക്കെ നല്ല രീതിയിലാണ്. ജ്ഞാനവേലിനെ പോയി കണ്ട് ഒരുപക്ഷെ പഴയ പടം വീണ്ടും ആരംഭിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.

റിവ്യൂമാർക്കെതിരേയും രൂക്ഷമായ വിമർശനം ബാല ഉന്നയിക്കുന്നുണ്ട്. സിനിമ മാത്രമല്ല, മറ്റുള്ളവന്റെ ജീവിതവും താനാണ് തീരുമാനിക്കുന്നതെന്നാണ് ചിലരുടെ വിചാരം. അങ്ങനെയാണ് അവർ റിവ്യൂ ചെയ്യുന്നത്. ഇതൊക്കെ മോശം പരിപാടിയാണെന്ന് അവർക്ക് അറിയില്ല. ചെയ്യുന്നവർ ചെയ്യട്ടെ. അവർ അല്ല വിധി കർത്താക്കള്‍. എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. എന്നാല്‍ രാവിലെ എൻ്റെ ഒരു സുഹൃത്ത് വന്ന് പടം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞു. വ്യക്തിപരമായ വിമർശനവും അഭിപ്രായവും വേറെ. എന്നാല്‍ ചിലർ മറ്റുള്ളവരെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ബാല പറഞ്ഞു.

അതേസമയം, ഹണിമൂണ്‍ വീഡിയോസ് ഒന്നും കണ്ടില്ലാലോയെന്നെ ചോദ്യത്തിന് മുന്‍ഭാര്യയെ പരോക്ഷമായി സൂചിപ്പിക്കുന്ന ഒരു മറുപടിയാണ് ബാല നല്‍കിയത്. 'ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ സംസാരിക്കുന്ന വീഡിയോ കാണുന്നുണ്ടല്ലോ. നമ്മളൊക്കെ നിർത്താന്‍ പറഞ്ഞിട്ടും അവർ ഇതുവരെ നിർത്തിയിട്ടില്ലാലോ. അവരുടെ വീഡിയോസ് കാണ്' ബാല പറഞ്ഞു. ആരെയൊ ഒന്ന് കുത്തി പറയുന്നുണ്ടല്ലോയെന്ന കമന്റ് ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചില പ്രേക്ഷകർ പങ്കുവെക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+