''മോഹന്‍ലാല്‍ ബാലക്ക് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടോ? ചാണ്ടി ഉമ്മന് എന്താണ് ബന്ധം?''; വീണ്ടും ചെകുത്താന്‍
കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സും സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറും. ബാലയെ കുറിച്ചുള്ള വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അജു അലക്‌സ് പറഞ്ഞു. ചാണ്ടി ഉമ്മനെ വീഡിയോ കോള്‍ ചെയ്ത് കൊണ്ടാണ് ബാല വന്നതെന്നും ചാണ്ടി ഉമ്മനും മോഹന്‍ലാലും ഇക്കാര്യത്തില്‍ പ്രതികരിക്കണം എന്നും അജു അലക്‌സ് പറഞ്ഞു.
ബാല പറയുന്നത് കള്ളമാണ് എന്ന് അബ്ദുള്‍ ഖാദറും പറഞ്ഞു. താന്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്ന തരത്തിലാണ് ബാല പറഞ്ഞത്. ഇത് കാരണം തന്നെ വീട്ടുകാരും നാട്ടുകാരും തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നും അബ്ദുള്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ നിന്ന് ഉമ്മ വിളിച്ച് എന്താണ് സംഭവിച്ചത് എന്ന് അറിയാത്ത ആശങ്കയിലാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സംഭവത്തില്‍ ഇരുവരുടേയും പരാതിയില്‍ ബാലക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അജു അലക്‌സിന്റെ വാക്കുകള്‍:
'ഒരു വീഡിയോ കോള്‍ ചെയ്തിട്ട് ചാണ്ടി ഉമ്മാ ഞാനിവന്റെ വീട്ടില്‍ കയറി. ചെകുത്താനെ നമ്മളിതൊക്കെ ചെയ്തിട്ടുണ്ട്. ചാണ്ടി ഉമ്മനതൊക്കെ കാണണം. മോഹന്‍ലാലിനെ വിളിച്ചോ എന്ന് എനിക്ക് അറിയത്തില്ല. ചാണ്ടി ഉമ്മനെ വിളിച്ചെന്നാണ് ബാല പറഞ്ഞത്. ചാണ്ടി ഉമ്മന്റെ സൗണ്ട് പോലുണ്ടെന്നാണ് ഇവനും പറഞ്ഞത്. ആ ചാണ്ടി ഉമ്മനെ എന്തിനാണ് ബാല വിളിക്കുന്നത്?
വിനായകന്റെ പ്രശ്‌നമുണ്ടായപ്പോള്‍ ഞാന്‍ വിനായകനെ പിന്തുണച്ചാണ് പോസ്റ്റിട്ടത്. അപ്പോള്‍ ചാണ്ടി ഉമ്മനെ കാണിച്ച് എന്റെ വീട്ടില്‍ കയറി ഞാനിങ്ങനെയൊക്കെ ചെയ്തു എന്ന് പറഞ്ഞ് പ്രീതി സമ്പാദിക്കാനാണോ എന്ന് അറിയില്ല. ബാല ഇനി ഇലക്ഷന് നില്‍ക്കുന്നുണ്ടോ എന്ന് അറിയില്ല. ഇതുപോലുള്ളവര്‍ക്ക് സീറ്റൊക്കെ കിട്ടാറുണ്ട്. അതിനായിരിക്കാം ചാണ്ടി ഉമ്മനെയൊക്കെ വിളിച്ചത്.
ചാണ്ടി ഉമ്മനെ വിളിച്ചോ ഇല്ലയോ എന്നുള്ളതൊന്നും ഒരുപ്രശ്‌നമല്ല. ഇനി വിൡച്ചാലും ഇല്ലെങ്കിലും എന്തിനാണ് ചാണ്ടി ഉമ്മനെ വിളിക്കും എന്ന് പറഞ്ഞ് ഇയാളെ പേടിപ്പിക്കുന്നത്. ചാണ്ടി ഉമ്മന്‍ തീര്‍ച്ചയായും ഇതില്‍ പ്രതികരിക്കണം. മോഹന്‍ലാല്‍ പ്രതികരിക്കണം. കാരണം മോഹന്‍ലാലിന് വേണ്ടിയാണ് ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിച്ചത്. അവനിവിടെ വന്നതും മോഹന്‍ലാലിനെ പറയരുത് എന്ന് പറയാനാണ്.
മോഹന്‍ലാല്‍ ബാലയ്ക്ക് വല്ല ക്വട്ടേഷനും കൊടുത്തിട്ടുണ്ടോ ഇതുപോലെയുള്ളവരെയൊക്കെ വീട്ടില്‍ ചെന്ന് പിടിച്ചുകൊണ്ട് പോയി വീഡിയോ എടുപ്പിക്കാന്‍. ചാണ്ടി ഉമ്മന് എന്താണ് ബന്ധം? ചാണ്ടി ഉമ്മനെ വെറുതെ അങ്ങനെ ഒരാള്‍ കോള്‍ ചെയ്യുമോ? ചാണ്ടി ഉമ്മന്‍ ഇയാളുമായി സംസാരിച്ചിട്ടുണ്ടോ?
വെറുതെ എന്തിനാ ചാണ്ടി ഉമ്മന്റെ പേര് എടുത്തിടുന്നെ? ഇയാള്‍ ഇനി നാളെ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഇതുപോലൊക്കെ ചെയ്താല്‍? ആരുടെ പേരില്‍ ചെയ്താല്‍ എന്താ. എന്നിട്ടയാള്‍ പറയുന്നു ആറാട്ടണ്ണന്‍ മാനസികരോഗിയാണ് എന്ന്.'
അബ്ദുള്‍ ഖാദറിന്റെ വാക്കുകള്‍:
'ബാല കേറിവരുന്ന സമയത്ത് കേറാന്‍ പറ്റുന്നില്ല. മൊത്തം കഞ്ചാവിന്റെ മയമാണ്, പുകയാണ്. അകത്ത് കയറാന്‍ പറ്റുന്നില്ല. അവിടെ നോക്കുമ്പോള്‍ സിഗരറ്റിന്റെ കുറെ പാക്കുണ്ട്. അവിടെ കഞ്ചാവ്, ഇവിടെ കഞ്ചാവ് എന്നൊക്കെ. ഇങ്ങനെ പറയുന്ന സമയത്ത് ഈ റൂമില്‍ താമസിക്കുന്നത് ഞാനാണ്. ബാല വരുമ്പോള്‍ കഞ്ചാവിന്റെ പുകയാണ് എന്ന് പറയുമ്പോള്‍ ഞാന്‍ വലിച്ചു എന്നല്ലേ ഉദ്ദേശിക്കുന്നത്. മാത്രമല്ല ബാല മറ്റ് പല വീഡിയോയിലും പറയുന്നുണ്ട് ഇവര്‍ കഞ്ചാവാണ് എന്ന്.
ഇങ്ങനെ പറയുന്ന സമയത്ത് എനിക്ക് കുടുംബമില്ലേ. എനിക്ക് ഉമ്മയും സഹോദരിമാരുമില്ലേ. എന്റെ ഉമ്മയോട് വീട്ടുകാര്‍ വന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുകയാണ് നിങ്ങളുടെ മകന്‍ കഞ്ചാവും എംഡിഎംഎയും കഴിക്കുന്നവന്റെ കൂടെയാണോ താമസിക്കുന്നത്. കഴിഞ്ഞ ദിവസം എന്റെ ഉമ്മ വിളിച്ച് പൊട്ടിക്കരയുകയാണ്.'












Click it and Unblock the Notifications