'ആ ഒരു പോയിന്റിൽ മാത്രമാണ് ഞാനും അമൃതയും തമ്മിൽ കണക്ഷൻ ഉള്ളത്..'; ബാല പറയുന്നു
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ബാല. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്താണ് ബാലയുടെ വിവാഹം കഴിയുന്നത്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർസിംഗർ എന്ന പരിപാടയിലെ മത്സരാർത്ഥിയായിരുന്ന അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം.
ആരാധകർ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്ന ഇവരുടേത്. 2012 ൽ ആണ് ബാലക്കും അമൃതക്കും കുഞ്ഞ് ജനിച്ചത്. എന്നാൽ 2016 ൽ ബാലയും അമൃതയും വേർപിരിഞ്ഞു.

2019 ൽ ആണ് ഇവർ വിവാഹ ബന്ധം വേർപെടുത്തിയത്, മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമൃതയ്‌ക്കൊപ്പമാണ്. പലപ്പോഴും ബാല തന്റെ മകളെക്കുറിച്ച് വാത്സല്യപൂർവ്വം സംസാരിക്കാറുണ്ട്. ഇപ്പോൾ മകളെക്കുറിച്ച് സംസാരിക്കുകയാണ് ബാല.
2021 ൽ ആണ് ബാല എസിബത്തിനെ വിവാഹം കഴിക്കുന്നത്. അടുത്തിടെ അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറും പ്രണയത്തിൽ ആവുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ അമൃതയും ഗോപി സുന്ദറും പിരിഞ്ഞുവെന്ന വാർത്ത പുറത്തുവന്നിരുന്നു.
സോഷ്യൽമീഡിയയിൽ ഇത് ചർച്ചയാവുന്നതിനിടെ അമൃതയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദർ രംഗത്ത് വന്നതോടെ ഈ അഭ്യൂഹങ്ങൾ അവസാനിക്കുകയുമായിരുന്നു, ഇപ്പോൾ അമൃതയും ഗോപി സുന്ദറും തമ്മിലുള്ള വേർപിരിയൽ വാർത്തയുമായി ബന്ധപ്പെട്ട് ബാല നടത്തിയ പ്രതികരണമാണ് വീണ്ടും ചർച്ചയാവുന്നത്.
തനിക്കും അമൃതയ്ക്കും ഉള്ളൊരു ബന്ധം എന്നുപറയുന്നത് പാപ്പൂ മാത്രമേ ഉള്ളൂവെന്നാണ് ബാല പറഞ്ഞത്. ആ ബന്ധം ആർക്കും മാറ്റാൻ പറ്റില്ലെന്നും താരം പറഞ്ഞു. ബാലയുടെ വാക്കുകൾ: '' എനിക്കും അമൃതയ്ക്കും ഉള്ളൊരു ബന്ധമെന്ന് പറയുന്നത് പാപ്പു മാത്രമേ ഉള്ളൂ. എന്റെ മകൾ.. ഞാൻ ആണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ അവളെ കാണിക്കുന്നുണ് ഇല്ലയോ, എന്റെ കണ്ണ് മൂടിക്കെട്ടി പാപ്പുവിനെ ജീവിതത്തിൽ കാണിച്ചില്ലെങ്കിലും അവൾ എന്റെ മകൾ തന്നെയാണ്.
ദൈവത്തിന് പോലും ഒരു അച്ഛനേയും മകളേയും വേർപെടുത്താൻ അധികാരം ഇല്ല, ആ ഒരു പോയിന്റിൽ മാത്രമാണ് ഞാനും അമൃതയും തമ്മിൽ കണക്ഷൻ ഉള്ളത്. ബാക്കിയെല്ലാം അവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എന്നും നല്ലത് ചെയ്താൽ നല്ലത് നടക്കും. മോശം ചെയ്താൽ തിരിച്ചുകിട്ടും,'' ബാല പറഞ്ഞു.
അതേസമയം അടുത്തിടെയാണ് ബാലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞത്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സോഷ്യൽമീഡിയിയൽ വീണ്ടും സജീവമായി. കുറച്ച് ദിവസങ്ങൾക്ക് മുന്നേ ബാലയും ഭാര്യയും ഒരു വീഡിയോ ചെയ്തിരുന്നു. അന്ന് അദ്ദേഹം സംസാരിച്ചത് ബന്ധങ്ങളെ കുറിച്ചായിരുന്നു.
ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ബന്ധം പുണ്യമുള്ള ബന്ധം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അത് മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും ബാല പറഞ്ഞിരുന്നു. എന്നാൽ ഇത് അമൃതയ്ക്കുള്ള മറുപടിയായിരുന്നോ എന്നാണ് അദ്ദേഹത്തിോട് ആരാധകർ ചോദിച്ചത്. ഇതിന് പിന്നാലെയാണ് പാപ്പുവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യം ചർച്ചയായത്.












Click it and Unblock the Notifications