Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാല നുണപറയുകയാണ്, അത് ഫാബ്രിക്കേറ്റഡാണെങ്കിൽ എന്തുകൊണ്ട് കേസ് കൊടുത്തില്ല'; കമന്റിന് ബാലയുടെ മറുപടി

മലയാളികളുടെ പ്രിയ നടനാണ് ബാല. മലയാളി അല്ലെങ്കിലും മലയാള സിനികളിലൂടെ വളരെ മുൻപ് തന്നെ പ്രേക്ഷക മനസ്സിൽ ബാല ഇടം നേടിയിട്ടുണ്ട്. 2010 ൽ ആണ് ബാല ​ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം വേർപിരിയുകയും ചെയ്തു.
ഇവർക്ക് ഒരു മകളാണ് ഉള്ളത്.

പാപ്പു എന്നാണ് സ്നേഹ പൂർവം വിളിക്കുന്നത്. അമൃതയുടെ കൂടെയാണ് മകൾ. പലപ്പോഴും മകളെ നേരിട്ട് കാണാൻ പറ്റാത്ത സങ്കടം ബാല വ്യക്തം ആക്കാറുണ്ട്. ഫാദേഴ്സ് ഡേയ്ക്ക് മോളുടെ കൂടെയുള്ള പഴയ വീഡിയോ ബാല പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇതിൽ ചില കമന്റുകൾക്ക് ബാല മറുപടി കൊടുത്തിരുന്നു.

bala

ബാല, ഒരിക്കൽ ഞാൻ നിങ്ങളെ വെറുത്തിരുന്നു. പക്ഷേ അത് വളരെ കുറച്ച് കാലമേ ഉണ്ടായിരുന്നുള്ളൂ. മകൾ നിങ്ങളുടേതാണ് എന്നും നിങ്ങളുടേത് തന്നെ എന്നാണ് ഒരാളുടെ കമന്റ്. ഈ കമന്റിന് നിങ്ങളെ പോലെ കുറച്ച് പേരെ ഉള്ളൂഎന്നായിരുന്നു ബാലയുടെ കമന്റ്.
അതേ സമയം ബാലയെ വിമർശിച്ച് കൊണ്ടുള്ള കമന്റുമുണ്ട്.

ആദ്യം ചെയ്യേണ്ടത് ഒരു വിവാഹബന്ധത്തിൽ തുടരാനാവാതെ പിരിഞ്ഞു കഴിഞ്ഞാൽ പരസ്പരം വ്യക്തി ബഹുമാനം കൊടുത്തു മാറിനടക്കുക എന്നതാണ്.‌ അമൃതയുടെ അഡ്വ. എല്ലാ രേഖകളും അടക്കം നിങ്ങളുടെ നുണകൾ പൊളിച്ചതാണ്.. ആ കുട്ടിയോട് നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ അവരുടെ അമ്മയെ പിന്നീട് പിന്നാലെ നടന്ന് ഉപദ്രവിക്കാതിരിക്കണം..അവർ ശരിയോ തെറ്റോ ആകട്ടെ...അവരുടെ വിവാഹമോ ജീവിതമോ പിന്നെ അവരുടെ മാത്രം വിഷയമാണ്., എന്നാണ് ഒരു കമന്റ്.

ആ കുട്ടിയെ അയാൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല, നുണയാണ് പറയുന്നത് ഹൈക്കോടതിയിലെ അഡ്വ.ന്റെ സാന്നിധ്യത്തിൽ തെളിവുകൾ കാണിച്ചുകൊണ്ട് അമൃത പറയുന്നുണ്ട്..അതൊക്കെ ഫാഫ്രിക്കേറ്റഡ് ആണെങ്കിൽ എന്തുകൊണ്ട് ബാല കേസ് കൊടുത്തില്ല, എല്ലാത്തിനും വീഡിയോ ചെയ്യുന്നയാൾ ഒരു വാക്കു പോലും പറഞ്ഞില്ല.. ഈ കാണുന്നതിനും കുറ്റപ്പെടുത്തുന്നതിനും അപ്പുറത്ത് സത്യമുണ്ട് എന്നാണ് മറ്റൊരു കമന്റ്. ഈ കമന്റിന് ബാല മറുപടി നൽകുന്നുണ്ട്.

" എല്ലാവരും കള്ളം പറയുകയാണ്. നിങ്ങൾക്ക് അമൃതയോട് അടുപ്പമുള്ളതിനാൽ എന്ന പിതാവെന്ന നിലയിലുള്ള ജീവിതം നേടാൻ സഹായിക്കണം ഞാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. അതല്ലാലെ ഒരു ഫിനാൻഷ്യർ ആയി തരംതാഴ്ത്തരുത്. എന്തെന്നാൽ എൻ‍റെ കുട്ടി അത് വെറുത്തേക്കാം.

ബ​ഹുമാനപ്പെട്ട മാഡം ഒരു മീറ്റിം​ഗ് സെറ്റ് ചെയ്യാമോ. അത് വഴി എനിക്കൊരി പിതാവായി തുടരാൻ സാധിച്ചേയ്ക്കാം. കാരണം സാധ്യതമായ എല്ലാ വഴികളും ഞാൻ പരിശോധിച്ചു. നിങ്ങൾ മികച്ച ഒരു വ്യക്തിയാണ്.. എന്നിട്ടും എന്ത് കൊണ്ടാണ് അഭിപ്രായം പറയുന്നതിന് പകരം ഒരു പിതാവിന്റെയും മകളുടെയും ബന്ധം സംരക്ഷിക്കാൻ ശ്രമിക്കാത്തത് എന്നാണ് ബല ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+