'എല്ലാ സെക്കന്റ് സാറ്റര്‍ഡേയിലും കുട്ടിയെ കാണാം എന്നാണ് കോടതി വിധി'; ബാല പറയുന്നു
മകളെ കാണണം എന്ന് ആവശ്യപ്പെടുന്നത് എങ്ങനെയാണ് തെറ്റാകുന്നത് എന്ന് നടന്‍ ബാല. കോടതി വിധി വരെ വന്നിട്ടും തനിക്ക് മകളെ കാണാന്‍ അവസരം ലഭിക്കുന്നില്ല എന്നും ഇവിടെ എന്ത് നീതിയാണ് ഉള്ളത് എന്നും ബാല ചോദിച്ചു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു ബാലയുടെ പ്രതികരണം. മകളെ കാണാന്‍ വേണ്ടി നിരന്തരം ഭിക്ഷക്കാരനെ പോലെ വിളിച്ച് കൊണ്ടിരിക്കുകയാണ് എന്നും ബാല കൂട്ടിച്ചേര്‍ത്തു. ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'കൊറോണ സമയത്ത് ഞാന്‍ ചെന്നൈയില്‍ ആയിരിക്കുമ്പോള്‍ ഞാനും ബഹുമാനപ്പെട്ട അമൃതയും സംസാരിക്കുന്ന ഒരു വോയ്‌സ് ക്ലിപ്പ് ഇറങ്ങി. അതിന്റെ അവസാനം ഞാന്‍ ഭയങ്കരമായി ദേഷ്യപ്പെട്ടു. ഹൗ അറോഗന്റ് ഹീ ഈസ് എന്ന് പറഞ്ഞ് എല്ലാവരും വന്നു. രാവിലെ അഞ്ച് മണി തൊട്ടാണ് സംഭാഷണം ഉണ്ടായത്. കാരണം എന്റെ മകള്‍ക്ക് കൊറോണ എന്ന് പറഞ്ഞു. അപ്പോള്‍ എവിടെയാണ് അഡ്മിറ്റ്, എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ ആരുടെ അടുത്ത് പോയി ചോദിക്കും?

റിപ്പീറ്റഡ്‌ലി ഭിക്ഷക്കാരനെ പോലെ വിളിച്ച് കൊണ്ടിരിക്കുകയാണ്. ഈ വോയ്‌സ് ക്ലിപ്പ് വരുന്നത് ഉച്ചക്ക് 12.30 ക്കാണ്. ഒരു ബലൂണ്‍ വീര്‍പ്പിച്ച് ഒരറ്റത്ത് എത്തിയാല്‍ അത് പൊട്ടിപ്പോകും. പക്ഷെ അത് പൊട്ടുന്നത് മാത്രമാണ് ഇന്റര്‍വ്യൂവില്‍ വരുന്നത്. അതിന് മുന്‍പ് നമ്മള്‍ യാചിച്ചതൊന്നും ആര്‍ക്കും അറിയില്ല. അമ്മ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. എന്റെ മകള്‍ക്ക് കൊറോണ ആണോ എന്ന് അറിഞ്ഞാല്‍ മതി, ജസ്റ്റ് ഒരു ഫോണ്‍ കോള്‍. പറ്റില്ല.
എന്താണ് സ്‌നേഹം, എന്താണ് അറോഗന്റ് എന്ന് മനസിലാക്കണം. വിഷുവിനും ഓണത്തിനും എല്ലാം നിങ്ങള്‍ എല്ലാവരും കുടുംബത്തിനൊപ്പം ആഘോഷിക്കും അല്ലേ. എന്നാല്‍ വിഷുവായാലും ന്യൂ ഇയര്‍ ആയാലും ക്രിസ്മസ് ആയാലും ഞാന്‍ ഒറ്റക്കായിരിക്കും. എന്റെ മകള്‍ എവിടെ എന്ന് ചോദിക്കുന്നത് തെറ്റാണെങ്കില്‍ ഞാനൊരു തെറ്റായിട്ടുള്ള മനുഷ്യനാണ്. എന്റെ സ്വന്തം മകളെ സ്‌നേഹിക്കുന്ന ഈ അച്ഛന്‍ തെറ്റായിട്ടുള്ള മനുഷ്യനാണ് എന്ന് സ്റ്റാംപ് അടിക്ക്.
ബാല ചെയ്തത് തെറ്റാണ് എന്ന് വെക്ക്. ഹൈക്കോടതിക്ക് വിലയില്ലേ, സുപ്രീംകോടതിക്ക് വിലയില്ലേ. അവരെല്ലാവരും മണ്ടന്‍മാരാണോ. എല്ലാ മാസവും സെക്കന്റ് സാറ്റര്‍ഡേ കുട്ടിയെ കാണണം എന്നാണ് വിധി. അതെന്താണ് എനിക്ക് മാത്രം അതിനൊന്നും അര്‍ഹതയില്ലാത്തത്, ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ഞാന്‍ കൂടുതലായൊന്നും പ്രതീക്ഷിക്കുന്നില്ല. എന്റെ പിറന്നാളിന് പാപ്പു ഹാപ്പി ബര്‍ത്ത്‌ഡേ പപ്പാ എന്ന് പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിച്ചൂടെ.
അതില്‍ ആര്‍ക്കെങ്കിലും നഷ്ടമുണ്ടോ. കുട്ടിയെ ബ്രെയിന്‍വാഷ് ചെയ്ത് വെച്ചാല്‍ എന്ത് ചെയ്യും. എന്റെ മകളോട് അപ്പന്റെ പേര് എന്താണ് എന്ന് പറഞ്ഞാല്‍ എന്ത് പറയും. എന്റെ മകള്‍ എത്ര പേര് പറഞ്ഞിട്ടുണ്ട്. ആരാണ് ശരിക്കും ബയോളജിക്കല്‍ ഫാദര്‍. വളര്‍ത്തുന്നവര്‍ പറയും ഇതാണ് അച്ഛന്‍, അല്ലെങ്കില്‍ അതാണ് അച്ഛന്‍ എന്ന്. കുട്ടിക്ക് കണ്‍ഫ്യൂസ് ആകില്ലേ.'












Click it and Unblock the Notifications