മോഹന്‍ലാലുമായി സംസാരിച്ചു; ചെകുത്താന്റെ കാര്യം പറഞ്ഞപ്പോഴുള്ള പ്രതികരണം ഇതായിരുന്നു: ബാല
മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ചെകുത്താന് എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്സ് എന്ന യൂട്യൂബറെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റിയില്‍ എടുക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത പ്രതിയെ വൈകീട്ടോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടയക്കുകയും ചെയ്തു. പൊലീസ് നടപടി ഉണ്ടായെങ്കിലും തന്റെ വിമർശനങ്ങള്‍ തുടർന്നും ഉണ്ടാവുമെന്നാണ് അജു അലക്സ് വ്യക്തമാക്കിയത്.
അതേസമയം ചെകുത്താനുമായി ബന്ധപ്പെട്ട ഈ വിഷയം മോഹന്‍ലാലുമായി താന്‍ സംസാരിച്ചിരുന്നുവെന്നാണ് ബാല വ്യക്തമാക്കുന്നത്. എത്ര മോശമായിട്ടാണ് ചെകുത്താന്‍ ആ വീഡിയോയില്‍ സംസാരിക്കുന്നത്. ഇത്രയൊക്കെ പറഞ്ഞെങ്കിലും ആ വിഷയത്തില്‍ ദേഷ്യപ്പെട്ടുകൊണ്ടോ? മോശമായിട്ടോ ഒന്നും അദ്ദേഹം സംസാരിച്ചില്ല. ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് അദ്ദേഹം നില്‍ക്കുന്നത്. അത് എത്ര നല്ല ക്വാളിറ്റിയാണ്.

കള്ളത്തരങ്ങള്‍ വളരെ പെട്ടെന്ന് വൈറലാകും. എന്നാല്‍ സത്യം എന്നത് കുറച്ച് സമയം എടുത്താണെങ്കിലും പുറത്ത് വരും. ഒരു നല്ല മനുഷ്യനെ നമ്മള്‍ സങ്കടപ്പെടുത്തിയാല്‍ അതിന്റെ കണക്ക് ചോദിക്കുക ദൈവമായിരിക്കും. മനുഷ്യന്‍ വെക്കുന്ന കണക്ക് വേറെ, ദൈവം വെക്കുന്ന കണക്ക് വേറെ. ആ ശിക്ഷ വളരെ വലുതായിരിക്കുമെന്നും ബാല പറയുന്നു.
ഇതോടു കൂടി ഇത്തരം ആളുകള്‍ക്ക് കടിഞ്ഞാണിടാന്‍ നമുക്ക് സാധിക്കണം. പൊലീസിനോടും നിയമത്തിനോടും നാട്ടുകാരോടുമെല്ലാം ഞാന്‍ നന്ദി പറയുന്നു. സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനും പറയുന്നത് കേട്ടു ചെകുത്താന്‍ ചെയ്തത് തെറ്റാണെന്ന്. ഇത് തന്നേയല്ലേ കഴിഞ്ഞ കുറേ വർഷമായി അയാളും ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടാണ് ഇന്ന് ജനിച്ച കുട്ടിയെപ്പോലെ അവന്‍ സംസാരിക്കുന്നത്.
ചെകുത്താന്‍ ചെയ്തത് തെറ്റാണെങ്കില്‍ ഇത്രയും കാലം നിങ്ങള്‍ എന്താണ് ചെയ്തതെന്നും ആളുകള്‍ ആറാട്ടണ്ണനോടും ചോദിക്കണം. വളരെ വൃത്തികെട്ട രീതിയില്‍ അല്ലേ അദ്ദേഹം നടീനടന്മാരെക്കുറിച്ച് സംസാരിച്ചത്. ഇതേ മോഹന്‍ലാലിനെക്കുറിച്ചും ആറാട്ടണ്ണന്‍ സംസാരിച്ചിട്ടുണ്ട്. യൂട്യൂബേഴ്സ് കാരണം വളരെ അധികം ഉപകാരം മലയാള സിനിമയ്ക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ഇത്തരം ചില മോശം കാര്യങ്ങളുമുണ്ട്.
വെറുതെ ഒരു മൊബൈല്‍ എടുത്ത് എന്തൊക്കെയാണ് ഇവർ പറയുന്നത്. ഒരു പടം ഇറങ്ങുന്നതിന് മുമ്പേ പോസ്റ്റർ മാത്രം കണ്ട് ഇത് പരാജയപ്പെടും എന്ന് പറയുന്നവരുണ്ട്. എത്ര കോടികള്‍ മുടക്കിയാണ് ഒരു നിർമ്മാതാവ് ഒരു സിനിമ ഇറക്കുന്നത്. അപ്പോഴാണ് സിനിമ കാണുക പോലും ചെയ്യാതെ പരാജയപ്പെടുമെന്ന് പറയുന്നതെന്നും ബാല വ്യക്തമാക്കുന്നു.












Click it and Unblock the Notifications