Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തിനാണ് ആ ബന്ധം എന്ന് ചിന്തിക്കുമ്പോൾ അറപ്പും വെറുപ്പും തോന്നും'; വീണ്ടും തുറന്നടിച്ച് ബാല

കൊച്ചി: അടുത്തിടെയാണ് തന്റെ മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ കടുത്ത ആരോപണവുമായി നടൻ ബാല രംഗത്തെത്തിയത്. അമൃതയുമായി വേർപിരിയാനുണ്ടായ കാരണം താൻ കാണാൻ പാടില്ലാത്ത ചില കാഴ്ചകൾ കണ്ടത് കൊണ്ടാണെന്നാണ് ബാല പറഞ്ഞത്. തന്റെ മകളെ കാണിക്കാൻ മുൻ ഭാര്യ തയ്യാറാകുന്നില്ലെന്നും ഒരിക്കൽ പോലും മകളെ കാണാൻ അനുവദിച്ചിട്ടില്ലെന്നും ബാല ആരോപിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബാല. ഫ്ലവേഴ്സ് 1 കോടി പരിപാടിയിലാണ് ബാല മനസ് തുറക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ ദാമ്പത്യ ബന്ധത്തിലുണ്ടായ പാളിച്ചകൾ ബാലയുടെ കരിയറിനെ ബാധിച്ചോയെന്ന ഷോയുടെ അവതാരകൻ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മനുഷ്യന് ജീവിത്തിൽ വേണ്ടത് മനസമാധാനമാണ് എന്നായിരുന്നു ബാലയുടെ മറുപടി.

balaamtrthanew-1

മരണത്തില്‍ നിന്നും തിരിച്ചുവന്ന ആളാണ് ബാല. ബാല കഴിഞ്ഞു എന്ന് പറഞ്ഞവരടക്കമുണ്ട് എന്ന് ചോദ്യത്തിന് ഞാന്‍ മരിക്കാന്‍ കിടന്നപ്പോള്‍ എത്രപേര്‍ എന്നോടുള്ള സ്‌നേഹത്തോടെ വന്നു, എത്ര പേര്‍ പേടിയില്‍ വന്നു, എത്ര പേര്‍ പലതും നേടാന്‍ വന്നു എന്നാണ് ബാലയുടെ മറുപടി.വളര്‍ന്നു വരുമ്പോള്‍ ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായത് എന്ന് ചിന്തിക്കുമ്പോള്‍, അതിന്റെ സത്യകഥ അറിയുമ്പോള്‍ വെറുപ്പും അറപ്പും തോന്നും എന്നും ബാല പറയുന്നുണ്ട്.

ബാലയുടെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി അമൃത സുരേഷും രംഗത്തെത്തിയിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ബാലയുടെ പ്രതികരണങ്ങൾ എന്നാണ് അമൃത തുറന്നടിച്ചത്. മകളെ കാണാൻ കോടതി നിർദ്ദേശിച്ച രീതിയിൽ ഒരിക്കൽ പോലും ബാല സമീപിച്ചിട്ടില്ലെന്നും തനിക്കെതിരെ ഇനിയും അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചാൽ നിയമനടപടിയുമായി മുന്നോട്ട് പോകും എന്നുമായിരുന്നു അമൃത വ്യകമാക്കിയത്.

അതേസമയം ബാലയുടെ ഭാര്യ എലിസബത്തുമായി അദ്ദേഹം വേർപിരിഞ്ഞ് കഴിയുകയാണെന്ന അഭ്യൂഹം ഉണ്ട്. അമൃതയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഒരിക്കൽ പോലും എലിസബത്തിനെ കുറിച്ച് ബാല മോശമായി സംസാരിച്ചിട്ടില്ല. 'എലിസബത്തിനെ വെച്ച് ഒരു താരതമ്യവും വേണ്ട. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളെ പോലെ നല്ല സ്വഭാവമുള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നുഎലിസബത്തിന് നല്ലതു മാത്രമേ വരൂ', എന്നായിരുന്നു ബാല പറ‍ഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+