Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ജീവിതം വളരെ കഷ്ടം, ആരും കാണാതെ കരയാറുണ്ട്, വലിയ ഒറ്റപ്പെടലാണ്'; തുറന്ന് പറഞ്ഞ് ബാല

കൊച്ചി: ജീവിതത്തിൽ താൻ തനിച്ചെന്നും കടുത്ത ഒറ്റപ്പെടലാണ് അനുഭവിക്കുന്നതെന്നും നടൻ ബാല. ഇത്തരമൊരു ജീവിതം ജീവിച്ച് തീർക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. എങ്കിലും ജീവിതത്തിൽ കുറെയധികം ആളുകളെ സഹായിക്കാൻ തനിക്ക് സാധിച്ചതിൽ സന്തോഷമുണ്ടെന്നും ബാല പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ക്ഷണം ലഭിച്ചിട്ടും എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ലെന്നും അഭിമുഖത്തിൽ ബാല പ്രതികരിച്ചു.

'ഞാൻ ആരും കാണാതെ കരയാറുണ്ട്. ചില സമയം ഞാൻ പോലും അറിയാതെ കരച്ചിൽ വരും. ഞാൻ ജീവിക്കുന്ന ഈ ജീവിതം വളരെ കഷ്ടമാണ്. ഒറ്റപ്പെടലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദ്രോഹം. 20 വർഷമായി ഞാൻ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. നിറയെ പേർ ചുറ്റും ഉണ്ടെങ്കിൽ തനിച്ചെന്ന് തോന്നിയാൽ നിങ്ങൾ തനിച്ച് ആണ്. ഇതൊരു സൈഡ്. പക്ഷെ എത്ര പേരെ എനിക്ക് സഹായിക്കാൻ സാധിച്ചിട്ടുണ്ട്. ഞാനൻ ദൈവത്തിൻറെ മകനാണ്.

Bala

രാഷ്ട്രീയത്തിലേക്ക് തന്നെ ചിലർ ക്ഷണിച്ചിരുന്നു. എന്നാൽ എനിക്ക് പോകാൻ താത്പര്യമില്ല. കാരണം ഞാൻ ചിലപ്പോൾ ചീത്തയായാലോ. മതത്തിന്റേയും പാർട്ടിയുടേയും പേര് പറഞ്ഞ് പലരും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ഞങ്ങളുടെ സമുദായമാണ് നിങ്ങളാരാണ് അവർക്ക് വേണ്ടി സഹായം ചെയ്യാൻ എന്ന് ചോദിച്ചിട്ടുണ്ട്. ഇവിടെ മനുഷ്യൻ എന്ന ജാതിയെ ഉള്ളൂ. നൻമ ചെയ്യുന്ന ഒരുത്തനെ തടയാൻ ആർക്കും സാധിച്ചില്ല.

എനിക്ക് കരൾ തന്നത് ക്രിസ്ത്യൻ ആണ്. രക്തം തന്നത് മുസ്ലീങ്ങളും ഞാൻ ഹിന്ദുവും, അപ്പോൾ എന്റെ ശരീരം എന്ത് മതമാണ്. സ്നേഹം മാത്രമാണ് മതം. സ്നേഹം വില കൊടുത്ത് വാങ്ങാൻ കിട്ടില്ല', ബാല പറഞ്ഞു.

ഓപ്പറേഷൻ കഴിഞ്ഞ് വന്നപ്പോൾ വലിയ വേദനയായിരുന്നു. ഡിപ്രഷൻ വന്നു, ഒന്നും ചെയ്യാൻ സാധിക്കുമായിരില്ല. അപ്പോഴും ഞാൻ ആലോചിച്ചത് എന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകില്ലേയെന്ന് ഞാൻ ആലോചിച്ചു. ആശുപത്രിയിൽ നിന്നും തിരികെ വന്നതിന് രണ്ട് ദിവസത്തിനപ്പുറം കായംകുളത്തെ രണ്ട് ഗ്രാമം ഞാൻ ദത്തെടുത്തു.

രാഷ്ട്രീയത്തിൽ വരുന്നില്ലേയെന്ന് ചോദിച്ചു. കൊടുക്കുന്നതാണ് രാഷ്ട്രീയം നേടുന്നതല്ല. ഈ ഭൂമിയിൽ പാവങ്ങൾ ഉള്ളിടത്തോളം കാലം ആരെങ്കിലും ഒരാൾ ജയിക്കും. എല്ലാവരും പണക്കാരായാൽ വോട്ട് എവിടുന്ന് കിട്ടും? പാവങ്ങൾ ഉണ്ടാകുന്നത് വരെ രാഷ്ട്രീയം ഉണ്ടാകും. ഇതൊക്കെ കൊണ്ടാണ് ഞാൻ രാഷ്ട്രീയം വേണ്ടെന്ന് വെച്ചത്', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+