'അവസാന അരമണിക്കൂറിൽ എന്തോ അത്ഭുതം നടന്നു'; അസുഖകാലത്ത് നടന്ന ആ സംഭവത്തെക്കുറിച്ച് ബാല
പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ബാല. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽമീഡിയിയൽ സജീവമായ ബാല ആരാധകരുമായി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ബാലയുടെ ആരോഗ്യ അവസ്ഥ കണ്ട് അദ്ദേഹത്തിന്റെ ആരാധകർ ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ആരോഗ്യവാനാണ്. ജിമ്മിൽ നിന്ന് വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ബാല അടുത്തിടെ പുറത്തുവിട്ടിരുന്നു.

ഇപ്പോൾ തന്റെ ആരോഗ്യത്തെക്കുറിച്ചും ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുമൊക്കെ ബാല തുറന്നുസംസാരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് ബാല ഇക്കാര്യങ്ങൾ സംസാരിച്ചത്. മെഡിക്കൽ സയൻസിൽ ഇല്ലാത്ത ഒരത്ഭുതം തന്റെ കാര്യത്തിൽ നടന്നുവെന്നാണ് വിശ്വസിക്കുന്നത് എന്ന് ബാല പറഞ്ഞു.
പൂർണമായും പരാലിസിസ് അവസ്ഥയിൽ ആയിരുന്നു, ഇനി രക്ഷയില്ലെന്ന അവസ്ഥയിൽ അമ്മയെ കാര്യങ്ങൾ അറിയിച്ചതെന്ന് ബാല പറഞ്ഞു. എന്നാൽ അവസാന അരമണിക്കൂറിൽ എന്തോ അത്ഭുതം നടന്ന് പെട്ടെന്ന് സുഖപ്പെടാൻ തുടങ്ങുകയായിരുന്നു എന്നും ബാല പറഞ്ഞു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണെന്നും ബാല പറഞ്ഞു.
അസുഖത്തെക്തുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് ബാല തുറന്നുപറഞ്ഞു. എന്നാൽ അക്കാര്യങ്ങൾ വീണ്ടും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും പഴയ കാര്യങ്ങൾ പറഞ്ഞാൽ പലരുടേയും പേര് പറയേണ്ടി വരുമെന്നും അത് നിയമ പ്രശ്നം ഉണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.
അവനവൻ ചെയ്ത കാര്യത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണം ബാല പറഞ്ഞു. അവൻ എന്നത് അവളും ആകാം. താൻ കർമയിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് ബാലയെ ചുമയും വയറുവേദനയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ബാല സോഷ്യൽ മീഡിയയിൽ സജീവമാണ്.
ശസ്ത്രക്രിയ കഴിഞ്ഞ് 57ാം ദിവസം അദ്ദേഹം വർക് ഔട്ട് ആരംഭിച്ചു. അദ്ദേഹം വർക് ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. ഇത് കഠിനവും അസാധ്യവും വേദന നിറഞ്ഞതുമാണ്. പക്ഷേ എനിക്ക് വിട്ടുകൊടുക്കാൻ സാധിക്കില്ല, ഒരിക്കലും തോറ്റുകൊടുക്കില്ല എന്നാണ് ബാല അന്ന് കുറിച്ചത്.
ആത്മാർത്ഥമായ പ്രാർത്ഥനകൾ കൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുമാണ് വീണ്ടും പുതിയ ജീവിതം മുന്നോട്ട് പോകുന്നതെന്നും എല്ലാവർക്കും നന്ദിയെന്നും ബാല പറഞ്ഞിരുന്നു.












Click it and Unblock the Notifications