ഓർമ്മയുടെ കണ്ണീരോടെ ഞാൻ ഈ വീഡിയോ ആദ്യമായി പങ്കിടുന്നുവെന്ന് ബാല; എല്ലാം ശരിയാകുമെന്ന് ആരാധകർ
ഇന്ന് ലോക പിതൃദിനമാണ്. മാതൃദിനം പോലെ തന്നെ പിതൃദിനവും ആഘോഷിക്കാറുണ്ട്. പലരും തങ്ങളുടെ അച്ഛൻമാർക്കൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ നടൻ ബാല തന്റെ മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. പാപ്പുവിനൊപ്പം ഉള്ള പഴയ വീഡിയോ ആണ് ബാല പങ്കുവെച്ചത്. 'എന്റെ കണ്ണ് നനയിപ്പിയ്ക്കുന്ന ഓർമ്മ, ഹാപ്പി ഫാദേഴ്സ് ഡേ' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ബാല കുറിച്ചത്.
വീഡിയോയിൽ മകൾ പാപ്പു ഹാപ്പി ബർത്ത് ഡേ, ഹാപ്പി ബർത്ത് ഡേ എന്ന് പറയുന്നത് കേൾക്കാം. ഡാഡി എന്ന് വിളിക്കുമ്പോൾ അപ്പ എന്ന് ബാല തിരുത്തുന്നതും അപ്പോൾ കുട്ടി അപ്പയോ അതെന്താണ് എന്ന് പാപ്പു ചോദിക്കുന്നത് കാണാം. 'ഓർമ്മയുടെ കണ്ണീരോടെ ഞാൻ ഈ വീഡിയോ ആദ്യമായി പങ്കിടുന്നു.
എന്റെ പിറന്നാൾ ദിവസം തന്നെ കോടതിയിൽ വെച്ച് എനിക്ക് എതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും , എന്റെ മാലാഖ പാപ്പു എനിക്കൊപ്പം നിൽക്കുകയും അപ്പ എന്ന മാജിക് വാക്ക് പറയുകയും ചെയ്തു. ഹാപ്പി ഫാദേഴ്സ് ഡേ. എല്ലാ അച്ഛന്മാർക്കും ഈ നിമിഷം സമർപ്പിക്കുന്നു എന്നാണ് ബാല കുറിച്ചത് നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്.

ബാലയും അമൃതകയും വേർപിരിഞ്ഞതിന് ശേഷം പാപ്പു അമൃതയ്ക്കൊപ്പമാണ് താമസിക്കുന്നത്. എന്നാൽ പലപ്പോഴും മകളെ കാണാൻ പറ്റാത്ത വിഷമം ബാല പറയാറുണ്ട്. മകളെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും ഇമോഷണലാവാറുണ്ട്. മകളെ കാണാൻ അമൃത അനുവദിക്കുന്നില്ലെന്ന് ബാല നേരത്തെ പറഞ്ഞിരുന്നു. അമൃതയുമായി വേർപിരിഞ്ഞ ശേഷം ബാല വീണ്ടും വിവാഹം കഴിച്ചിരുന്നു എലിസബത്ത് ഉദയനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാൽ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചല്ല. അതേ സമയം അമൃതയും ഗോപി സുന്ദറും അടുപ്പത്തിലായിരുന്നു. എന്നാൽ അടുത്തിടെ വേർപിരിഞ്ഞിരുന്നു.
ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ വെച്ചാണ് അമൃതയും ബാലയും പരിചയപ്പെട്ടത്. സൗഹൃദം പ്രണയമാവുകയായിരുന്നു. 2010 ൽ ആണ് ഇരുവരും വിവാഹിതരായത്. 2019 ൽ ആണ് ബാലയും അമൃതയും നിയമപരമായി വേർപിരിഞ്ഞത്. അമൃതയം അനിയത്തി അഭിരാമിയും പാപ്പുവിനെ പൊന്നുപോലെയാണ വളർത്തുന്നത്. കുറച്ച് കാലമായി നാട്ടിൽ ഇല്ലായിരുന്നു. അമൃത വീട്ടിലേക്ക് തിരിച്ചെത്തിയ വീഡിയോ അഭിരാമി പങ്കുവെച്ചിരുന്നു.
പാപ്പുവിന്റെ 'അമ്മ എവിടെ .. അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിൻ കമന്റ് ആയിരുന്നു.. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്.. എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മദേർസ് ആൻഡ് ഫാദേർസിന് എന്റെ പ്രത്യേകം സ്നേഹം അറിയിക്കുന്നു.
എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും. അപ്പോൾ നല്ലതു മാത്രം എല്ലാര്ക്കും നേരുന്നു, എന്നാണ് ഫേസ്ബുക്കിൽ അഭിരാമി കുറിച്ചത്.












Click it and Unblock the Notifications