Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ പാപ്പുവിന് ഒരു അപ്പനെ ഉളളൂ, അത് ബാലയാണ്, വേറെ ഒരുത്തനും അല്ല'; തുറന്നടിച്ച് ബാല

കൊച്ചി: നടൻ ബാലയുടെ പേരിലുള്ള വിവാദങ്ങൾക്കും ട്രോളുകൾക്കും യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസവമായിരുന്നു യുട്യൂബർ അജു അലക്സിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയതിനെതിരെ താരത്തിനെതിരെ കേസെടുത്തത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുട്യൂബറായ 'ചെകുത്താൻ' എന്ന അജു അലക്സ് നൽകിയ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്.

സംഭവത്തിൽ ബാലയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം ഉണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ചർച്ചകളൊന്നും തന്നെ ബാധിക്കാറില്ലെന്ന് പറയുകയാണ് ഇപ്പോൾ ബാല. പെൺകുട്ടികൾ അടക്കമുള്ളവർക്ക് വേണ്ടിയാണ് താൻ ചെകുത്താൻ വിഷയത്തിൽ പ്രതികരിച്ചതെന്നും ബാല പറയുന്നു. 'ബിഹൈൻഡ് വുഡ്സിന്'നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

 bala2

'ആളുകൾ ട്രോളുന്നതിൽ യാതൊരു വിരോധവുമില്ല. എന്നെ കുറിച്ചുള്ള ട്രോളുകൾ കണ്ട് ഞാൻ തന്നെ വിഷമിക്കാറുണ്ട്. പക്ഷേ തെറി വിളിക്കാൻ പാടില്ല. വസ്ത്രം ധരിക്കുന്നതും വർഗാരിറ്റിയും വേറെയാണ്. സ്ത്രീക്ക് മാത്രമല്ല അത് പുരുഷനുമുണ്ട്. ചെകുത്താൻ വിഷയത്തിൽ ഞാൻ പ്രതികരിച്ചത് സ്ത്രീകൾ അടക്കമുള്ളവർക്ക് വേണ്ടിയാണ്',ബാല പറഞ്ഞു.

വിഷയത്തിൽ ബാലയുടെ ഭാര്യ എലിസബത്തും പ്രതികരിച്ചു. 'കല്ല്യാണം കഴിഞ്ഞ സമയത്തായിരുന്നു ചില ട്രോളുകളും വിവാദങ്ങളുമൊക്കെ ഉണ്ടാകുന്നത്. എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയൊക്കെ ഉണ്ടായിരുന്നു. വീട്ടിൽ അത്ര ഇഷ്ടം കൊണ്ട് നടന്നൊരു കല്ല്യാണമായിരുന്നില്ല. ബന്ധുക്കളൊക്കെ വിളിച്ച് ചോദിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ എന്തുണ്ടായാലും വലിയ പ്രശ്നമില്ല എന്ന ചിന്തയാണ്', എലിസബത്ത് പറഞ്ഞു.

എലിസബത്തുമായുള്ള വിവാഹത്തെ കുറിച്ചും ബാല സംസാരിച്ചു. 'എന്റെ മകളെ ഞാൻ ഭയങ്കരമായി മിസ് ചെയ്തിരുന്നു. ആ സമയത്ത് കല്യാണം വേണ്ട എന്ന ചിന്തയായിരുന്നു. പിന്നെ ഇവൾ എന്റെ ജീവിതത്തിൽ വന്നപ്പോൾ എനിക്ക് വേറെയൊരു കാഴ്ച വന്നു. ഒരുപാട് ഞാൻ കഷ്ടപ്പെട്ടിരുന്നു. 8 വർഷത്തോളമാണ് കഴിഞ്ഞത് , അതിൽ രണ്ട് വർഷത്തോളം വളരെ അധികം ബുദ്ധിമുട്ടി. ജീവിതം വേണ്ടെന്ന് വെച്ചപ്പോൾ ദൈവം എന്നെ തിരിച്ചുകൊണ്ടുവന്നു.

വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോൾ ഞങ്ങളെ സംബന്ധിച്ച് ഞങ്ങൾ രണ്ട് സോണുകളിൽ ഉള്ള ആളുകളായിരുന്നു. ഞാൻ നടൻ, വായി തുറന്നാൽ വിവാദമാണ്. ഇവളെ സംബന്ധിച്ച് ഇവളൊരു ഡോക്ടറാണ്. സത്യത്തിൽ ആത്മമാർത്ഥമായിട്ട് സ്നേഹമുണ്ടെങ്കിൽ ഏത് പ്രശ്നങ്ങളേയും നമ്മുക്ക് അതിജീവിക്കാനാകും. ഞാൻ അവളയെോ അവൾ എന്നെയോ വിലക്ക് വാങ്ങുകയല്ല. ഞങ്ങൾ ഞങ്ങളുടെ ജീവിതം പരസ്പരം പങ്കുവെയ്ക്കാൻ പോകുന്നവരാണ്.അല്ലാതെ അങ്ങോട്ടും ഇങ്ങോടുമുള്ള കച്ചവടമല്ല.

സോഷ്യൽ മീഡിയ ഞങ്ങളെ ആഘോഷിക്കുന്നതിൽ വിഷമമൊന്നുമില്ല. എന്റെ മകളുടെ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ വളരെ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. എന്റെ മകൾക്ക് ഒരു അപ്പനെ ഉളളൂ, അത് ബാലയാണ്. വേറെ ഒരുത്തനും ഇല്ല', ബാല വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+