എലിസബത്തിനൊപ്പമിരിക്കണമെന്ന് ആരാധിക; വായടപ്പിക്കുന്ന മറുപടിയുമായി ബാല, കൈയടി
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരങ്ങളില്‍ മുന്‍പന്തിയിലാണ് നടന്‍ ബാല. തന്റെ എല്ലാ വിശേഷങ്ങളും ബാല സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട്. പലപ്പോഴും താരം വിവാദങ്ങളിലും ചെന്ന് പെടാറുണ്ട്. എങ്കിലും തന്റെ ഭാഗംവിശദീകരിക്കാന്‍ ബാല എപ്പോഴും സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്. അഭിനയത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് ബാല.
അടുത്തിടെ ബാല ചെന്നൈയില്‍ താമസിക്കുന്ന അമ്മയുടെ അടുത്തെത്തിയ സന്തോഷം പങ്കു വെച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്ക് വെച്ചിരുന്നു. ഇതിന് താഴെ നിരവധി പേരാണ് ബാലയ്ക്കും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരുന്നത്. എന്നാല്‍ ഒരു ആരാധിക വീഡിയോയ്ക്ക് നല്‍കിയ കമന്റിന് ബാല നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബാല ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണ്. എന്നാല്‍ നിങ്ങള്‍ ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. അങ്ങനെയെങ്കില്‍ ഞങ്ങള്‍ എല്ലാവരും ഹാപ്പിയാകും. ഇതൊരു അഭ്യര്‍ഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എന്നായിരുന്ന വീഡിയോയ്ക്ക് താഴെ ആരാധിക നല്‍കിയ കമന്റ്. മറ്റൊരാളുടെ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാതെ ഉപദേശം നല്‍കാന്‍ വരരുത് എന്നായിരുന്നു ഇതിന് ബാല നല്‍കിയ മറുപടി.
'ഒരു പൊതു പ്ലാറ്റ്ഫോമില്‍, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നല്‍കാന്‍ നില്‍ക്കരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത്, ' എന്നായിരുന്നു ബാല ആരാധികയ്ക്ക് നല്‍കിയ മറുപടി. അതേസമയം അമ്മ സുഖമായി ഇരിക്കുന്നുവെന്നും കുറച്ചുദിവസം താനൊരു ഇടവേള എടുക്കുകയാണെന്നും ബാല വീഡിയോയില്‍ പറഞ്ഞിരുന്നു.
കുറച്ച് ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട് എന്നും നല്ലതിന് വേണ്ടിയാണ് ഈ ഇടവേള എന്നുമായിരുന്നു ബാല പറഞ്ഞിരുന്നത്. കുടുംബത്തിനൊപ്പം കുറച്ച് സമയം ചിലവഴിക്കണം എന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്തിനൊപ്പം ബാലയെ കാണാതിരിക്കുന്നതില്‍ സോഷ്യല്‍ മീഡിയ പാപ്പരാസികള്‍ ഇതിനോടകം ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
നേരത്തെ പിറന്നാള്‍ ആഘോഷ വീഡിയോ പങ്കുവച്ച എലിസബത്തിനൊപ്പം ബാലയെ കാണാത്തതും ആരാധകരുടെയുള്ളില്‍ സംശയമുണര്‍ത്തിയിരുന്നു. എലിസബത്ത് അവരുടെ വീട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. പിറന്നാള്‍ ആഘോഷിച്ചതും മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. അന്നെല്ലാം എലിസബത്ത് ബാലക്കൊപ്പം തന്നെയുണ്ടായിരുന്നു.












Click it and Unblock the Notifications