Get Updates
Get notified of breaking news, exclusive insights, and must-see stories!

'പറയാന്‍ അര്‍ഹതയുണ്ടോയെന്ന് എനിക്കറിയില്ല'; ഭാര്യയ്‌ക്കൊപ്പം വീഡിയോയുമായി ബാല! കമന്റ് മഴ..

സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് നടൻ ബാല. ഭാര്യയ്‌ക്കൊപ്പം ഉള്ള വീഡിയോകൾ അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയിരിക്കുകയാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ഒക്കെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ബാലയുടെ വിശേഷം കേൾക്കാൻ ആരാധകർ കാത്തിരിപ്പാണ്. ഇപ്പോൾ പുതിയ വീഡിയോ ബാല പങ്കുവെച്ചിരിക്കുകയാണ്. ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോ ആണ് ബാല പങ്കുവെച്ചിരിക്കുന്നത്.

bala

എലിസബത്തും ബാലയും ചേർന്ന് ഇളയരാജയുടെ പാട്ട് പാടിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അതിന് ശേഷമാണ് അദ്ദേഹം ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം പുണ്യമായ ഒരു ബന്ധമാണെന്നും അത് മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നുമാണ് ബാല പറയുന്നത്.

'' മമ്മൂക്ക മുമ്പ് പറഞ്ഞൊരു കാര്യമുണ്ട് ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം പരമ പണ്യമായ ബന്ധം ആണെന്നാണ്. അത് തീർത്തും ശരിയാണ്. മുമ്പ് ഒരു അഭിമുഖത്തിൽ ഞാനുമത് പറഞ്ഞിട്ടുണ്ട്.

രക്തബന്ധമില്ലാത്ത ഒരേയൊരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം. അമ്മ, അച്ഛൻ, സഹോദരി, സഹോദരൻ ഇവരൊക്കെ തമ്മിൽ രക്തബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ അതില്ല,'' അദ്ദേഹം പറഞ്ഞു.

എനിക്ക് പറയാൻ അർഹതയുണ്ടോയെന്ന് എനിക്കറിയില്ല. ഓരോരുത്തർക്കും ഓരോ പ്രശ്‌നങ്ങൾ ഉണ്ടാവും ഞാൻ ഈ പറയുന്നത് പൊതുവായി കണ്ടാൽ മതി. ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്ത് കിട്ടുമോ, വേറെ ഒരു സഹോദരനെയോ സഹോദരിയേയോ ആ സ്ഥാനത്ത് കിട്ടുമോ. അതുപോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും,' അദ്ദേഹം പറഞ്ഞു.

ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല. എല്ലാ റിലേഷൻഷിപ്പിലും ബുദ്ധിമുട്ടുകൾ ഉണ്ടാവും. ഇല്ലെന്ന് നമ്മൾക്ക് പറയാൻ സാധിക്കില്ല. അങ്ങനെ ആളുകൾ ബന്ധം മാറ്റിയാലും പുറത്ത് നിന്ന് കാണുന്ന ആളുകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല. അങ്ങനെ അഭിപ്രായം പറയാനുള്ള അവകാശം കാണുന്ന ആളുകൾക്ക് ഇല്ല,

എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാ‍ർത്ഥിക്കുകയാണ് വേണ്ടത്, വീഡിയോയിൽ ബാല പറഞ്ഞു. നിരവധി കമന്റാണ് വന്നുകൊണ്ടിരിക്കുന്നുത്. മുൻ ഭാര്യയെക്കുറിച്ചാണോ ബാല ഉദ്ദേശിച്ചത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഈ സമയത്ത് തന്നെ ബാല ഇങ്ങനെ ഒരു വിഷയം പറയണമെങ്കിൽ അതിന് കാരണം ​ അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞെന്ന വാർത്തയല്ലേ എന്നും ചിലർ ചോദിക്കുന്നു

അതേസമയം, ​ഗോപി സുന്ദറും-അമൃത സുരേഷും വേർപിരിഞ്ഞു എന്ന വാർത്തകൾക്ക് പിന്നാലെ ഇന്ന് ​ഗോപി സുന്ദർ അമൃതയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതോടെ ഇവർ തമ്മിൽ പിരിഞ്ഞെന്ന അഭ്യഹങ്ങൾ അവസാനിക്കുകയും ചെയ്തിരുന്നു. എല്ലാ അഭ്യൂഹങ്ങൾക്കും മറുപടിയായിട്ടാണ് ​ഗോപി സുന്ദറിന്റെ പോസ്റ്റ് ആരാധകർ ആഘോഷമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+