Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലച്ചേട്ടന്റെ ഭാര്യയാണ്, ആർക്കെങ്കിലും തർക്കമുണ്ടോ? എണ്ണിപ്പറഞ്ഞ് എലിസബത്ത്

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ബാലയുടെ ഭാര്യ ഡോ. എലിസബത്ത്. എലിസബത്ത് ധാരാളം വീഡിയോ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ എലിസബത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ചർ‌ച്ചയായിരിക്കുന്നത്. നേരത്തെ എലിസബത്ത് പങ്കുവെച്ച വീഡിയോകൾക്ക് മോശം കമന്റുകൾ വന്നിരുന്നു, അതിനുള്ള മറുപടിയും ഈ വീഡ‍ിയോയിൽ എലിസബത്ത് നൽകുന്നുണ്ട്.

സെലിബ്രിറ്റി സ്റ്റാറ്റസിന് വേണ്ടിയാണ് പ്രേമ വിവാഹം കഴിച്ചതെന്ന വിമർശനങ്ങൾക്കും എലിസബത്ത് മറുപടി നൽകുന്നു. തനിക്ക് അതിന് മുൻപും ഫേസ്ബുക്ക് ഐ ഡി ഉണ്ടായിരുന്നു. അതിലും താൻ വീഡിയോസ് ചെയ്യുമായിരുന്നുവെന്നും നല്ല റീച്ചുള്ള അക്കാൗണ്ടായിരുന്നു, കല്യാണം കഴിഞ്ഞപ്പോൾ ആ അക്കൗണ്ട് തനിക്ക് ഡിലീറ്റ് ചെയ്യേണ്ടിവന്നിട്ടണ്ടെന്നും അവർ പറഞ്ഞു.

bala and elizabeth NN

" മുൻപ് ഇട്ടൊരു വീഡിയോയിൽ എനിക്ക് ഡിപ്രഷനാണ്, ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ വീഡിയോയിൽ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷൻ എന്നൊക്കെ പറഞ്ഞ് കുറേ നെ​ഗറ്റീന് കമന്റ്സ് വന്നു,

തോന്നിയത് പോലെ ആരെയെങ്കിലും കെട്ടി, ശേഷം പണി കിട്ടിയ ശേഷം പറയുന്നതല്ല ഡിപ്രഷൻ എന്നൊക്കെ പറഞ്ഞു. ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാരുന്ന കാര്യമല്ല ഡിപ്രഷൻ. എനിക്ക് ഡിപ്രഷനാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല.

ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് ഫേമസ് ആയി അത് കൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകൾ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്. അതിലിപ്പോൾ ആർക്കെങ്കിലും തർക്കമുണ്ടോ? എനിക്ക് തർക്കമില്ല, മറ്റാർക്കും തർക്കം ഇല്ലെന്നാണ് ഞാൻ കരുതുന്നത്.

അത് കൊണ്ട് എനിക്ക് ഫേസ്ബുക്ക് ഉപയോ​ഗിച്ച് കൂടാ എന്നൊരു നിയമം ഉണ്ടോഎനിക്ക് അറിയില്ല. സെലിബ്രിറ്റി സ്റ്റാറ്റസിന് വേണ്ടിയാണ് ഞാൻ പ്രേമ വിവാഹം കഴിച്ചതെങ്കിൽ, എനിക്ക് ഇതിന് മുൻപും ഫേസ്ബുക്ക് ഐ ഡി ഉണ്ടായിരുന്നു.

അതിലും ഞാൻ വീഡിയോയ് ചെയ്യുമായിരുന്നു. നല്ല റീച്ച് ഉള്ള അക്കൗണ്ട് ആയിരുന്നു., കല്യാണം കഴിഞ്ഞപ്പോൾ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്യ പക്ഷേ ഇപ്പോഴത്തെ അക്കൗണ്ടിന് മുന്നത്തേക്കാൾ റീച്ച് ഉണ്ട്. ശരിയാണ് സെലിബ്രിറ്റിയുടെ ഭാര്യ ആയത് കൊണ്ട് കിട്ടയതാണ്.

പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ വീഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആ​ഗ്രഹമില്ല. ഇഷ്ടമാണെങ്കിൽ മാത്രം ഫോളോ ചെയ്താൽ മതി. ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങളാണ്, " എലിസബത്ത് പറഞ്ഞു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+