Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് എലിസബത്ത് ആ ആ​ഗ്രഹം പറഞ്ഞു, ഒരു വർ‌ഷത്തിന് ശേഷം ഓർമ മാത്രം; ബാല ആ ദിവസം പാടെ മറന്നുപോയോ?

നടൻ ബാലയ്ക്ക് ഏറെ ആരാധകരുണ്ട്. അദ്ദേഹം അസുഖം വന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ അദ്ദേഹം ആരോ​ഗ്യത്തോടെ തിരിച്ചുവരാൻ ആയിരക്കണക്കിന് ആളുകളാണ് പ്രാ‍ർത്ഥിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ബാല. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം ബാല ഡോ. എലിസബത്ത് ഉദയനെ വിവാഹം ചെയ്തിരുന്നു.

ഇരുവരും തങ്ങളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ വീഡിയോ പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ കുറച്ച് കാലമായി ഇരുവരും ഒന്നിച്ചല്ല. ഇരുവർക്കുമിടയിൽ എന്താണ് നടന്നതെന്ന് വ്യക്തമല്ല. എലിസബത്തിനെക്കുറിച്ച് ബാലയ്ക്ക് നല്ലത് മാത്രമെ പറയാനുള്ളൂ. എലിസബത്തും ബാലയെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടുമില്ല.

balaa

ഇപ്പോൾ എലിസബത്ത് സോഷ്യൽ മീഡയിയിൽ പങ്കുവെച്ച ഒരു മെമ്മറിയാണ് ചർച്ചയാകുന്നത്. കഴിഞ്ഞ വർഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ മെമ്മറി ആണ് എലിസബത്ത് പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് എലിസബത്ത് ഈ വീഡിയോ പങ്കുവെച്ചത്. വിവാഹ വാർഷിക ദിനത്തിൽ ആശുപത്രിയിൽ വെച്ച് എടുത്ത വീഡിയോ ആണ് എലിസബത്ത് പങ്കുവെച്ചത്. ഫേസ്ബുക്ക് ഒന്നും മറക്കില്ല എന്ന ക്യാപ്ഷനോടെയാണ് എലിസബത്ത് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അസുഖത്തെ തുടർന്ന് അന്ന് ആശുപത്രിയിലായിരുന്നു ബാല. അത് കൊണ്ട് ആ വർഷം ആശുപത്രിയിൽ വെച്ചായിരുന്നു വിവാഹ വാർഷികം ആഘോഷിച്ചത്. കേക്ക് മുറിച്ച് വളരെ ലളിതമായാണ് എലിസബത്തും ബാലയും അന്ന് രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്. അസുഖം ബാധിച്ച് ക്ഷീണിതനായ ബാലയക്കാെപ്പം എലിസബത്ത് എല്ലാ നേരവും ഉണ്ടായിരുന്നു. അസുഖം ഒക്കെ മാറി ബാല വീണ്ടും ആരോ​ഗ്യത്തോടെ തിരിച്ചെത്തുകയും ചെയ്തിരുന്നു.

എന്നാൽ മൂന്നാം വിവാഹ വാർഷിക ദിനത്തിലും എലിസബത്തും ബാലയും ഒരുമിച്ചില്ല. ബാല വിവാഹ വാർഷികത്തെക്കുറിച്ച ഒരു പോസ്റ്റും പങ്കുവെച്ചിട്ടുമില്ല. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ ഡാൻസ് കളിച്ചുകൊണ്ടാണ് തങ്ങൾ ആഘോഷിച്ചതെന്നും മൂന്നാം വിവാഹ വാർഷികത്തിലും ഡാൻസ് കളിച്ച് ആഘോഷിക്കുമെന്നും ആണ് അന്ന് പങ്കുവെച്ച വീഡിയോയിൽ എലിസബത്ത് പറഞ്ഞത്.

എന്നാൽ മൂന്നാം വിവാഹ വാർഷികത്തിൽ കഴിഞ്ഞ തവണത്തെ മെമ്മറി മാത്രമാണ് എലിസബത്ത് പങ്കുവെച്ചത്. ബാല ഇതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച പോസ്റ്റുകൾ ഇട്ടിട്ടുമില്ല. അടുത്തിടെ വിമർശനങ്ങൾക്ക് മറുപടിയായിയ താൻ ബാലച്ചേട്ടന്റെ ഭാര്യ തന്നെയാണ് ആർക്കെങ്കിലും സംശയം ഉണ്ടോ എന്ന് എലിസബത്ത് ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+