Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിടെ പോകാൻ തുടങ്ങിയപ്പോൾ ഒരു സന്തോഷമൊക്കെയുണ്ട്; പുതിയ തുടക്കത്തെക്കുറിച്ച് എലിസബത്ത്

നടൻ ബാലയുടെ ഭാര്യ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളൊക്കെ എലിസബത്ത് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെക്കുറിച്ചാണ് എലിസബത്ത് പറയുന്നത്. എലിസബത്ത് യോ​ഗ പഠിക്കാൻ തുടങ്ങിയിരിക്കുകയാണ്. യോ​ഗയ്ക്ക് പോയിത്തുടങ്ങിയ വിശേഷമാണ് എലിസബത്ത് പറയുന്നത്.

യോ​ഗയുടെ എല്ലാ ഭാ​ഗങ്ങളും ചെയ്യാൻ കഴിയുന്നില്ലെങ്കിലും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്. യോ​ഗ ക്ലാസിലെ പുതിയ സുഹൃത്തുക്കളെക്കുറിച്ചും എലിസബത്ത് പറയുന്നുണ്ട്. ജപ്പാൻകാരായ സുഹൃത്തുക്കളെ എലിസബത്തിന് അവിടെ വെച്ച് ലഭിച്ചിട്ടുണ്ട്. യോ​ഗ ക്ലാസിലെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഫോട്ടോകളും എലിസബത്ത് പങ്കുവെച്ചു.

bala wife

ഇപ്പോൾ കുറച്ച് കാലമായി ബാലയ്ക്കൊപ്പം ഉള്ള വീഡിയോകളൊന്നും എലിസബത്ത് ഇടാറില്ല, ബാലയ്ക്കൊപ്പം അല്ല ഇപ്പോൾ എലിസബത്ത് ഉള്ളത്. എന്തുെകൊണ്ടാണ് ഇപ്പോൾ ബാലയ്ക്കാെപ്പം ഇല്ലാത്തത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ എലിസബത്തിവനെക്കുറിച്ച് ബാലയ്ക്ക് നല്ല അഭിപ്രായം മാത്രമാണ് ഉളളത്. ബാലയ്ക്ക് അസുഖം ഉള്ള സമയത്ത് ബാലയുടെ കൂടെത്തന്നെ എലിസബത്ത് ഉണ്ടായിരുന്നു.

പ്രണയദിനത്തിൽ തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എലിസബത്ത് രം​ഗത്ത് വന്നിരുന്നു. ഡിപ്രഷനുമായി സംസാരിച്ചതിന് പിന്നാലെയാണ് വിവാ​ദം ഉണ്ടായത്. മുൻപ് താൻ ഇട്ട വീഡിയോയിൽ തനിക്ക് ഡിപ്രഷനാണ് ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ പറഞ്ഞതേയുള്ളൂ അപ്പോഴേക്കും ഇതാണോ ഡിപ്രഷൻ എന്നൊക്കെ പറഞ്ഞ് കുറെ നെ​ഗറ്റീവ് കമന്റ് വന്നു, എന്നാണ് എലിസബത്ത് പറഞ്ഞത്.

തനിക്ക് ഡിപ്രഷനാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് പ്രശസ്തആി അത് കൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകൾ വന്നു, ബാലച്ചേട്ടന്റെ ഭാര്യാണ്. അതിലിപ്പോൾ എന്തെങ്കിലും തർക്കമുണ്ടോ എന്നും എസലിസബത്ത് ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+