Get Updates
Get notified of breaking news, exclusive insights, and must-see stories!

'തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥ'; എലിസബത്ത് പറഞ്ഞത്

നടൻ ബാലയും ഭാര്യ എലിസബത്ത് ഉദയനും ഇപ്പോൾ ഒരുമിച്ചല്ല താമസിക്കുന്നത്. മുൻപ് ബാലയും എലിസബത്തും ഒരുമിച്ചുള്ള വീഡിയോകളും ഫോട്ടോകളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ അതൊന്നും കാണാറില്ല. വിവാഹ വാർഷികത്തിന് പോലും ബാല ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നില്ല.

എലിസബത്ത് സോഷ്യൽ മീഡിയയിൽ വളരെ സജീമാണ്. കുറച്ച് നാളായി എലിസബത്ത് മാതാപിതാക്കൾക്കൊപ്പമാണ്. ഡോക്ടറായ എലിസബത്ത് ജോലിയുടെ ഭാ​ഗമായി സംസ്ഥാനത്തിന് പുറത്തായിരുന്നു. ഇപ്പോൾ യൂറോപ്പ് യാത്രയിലാണ് എലിസബത്ത്. കുടുംബവും ഉണ്ട്. യാത്രയിലാണെങ്കിലും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെയ്ക്കാറുണ്ട്. യൂട്യൂബിലും ഫേസ്പുക്കിലുമൊക്കെ സജീവമാണ്.

bala

ഇപ്പോൾ കുറച്ച് നാളുകളായി മാനസികാരോ​ഗ്യത്തിന്റെ ചില വീഡിയോകൾ എലിസബത്ത് ഫേസ്ബുക്കിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ നാർസിസിസ്റ് വ്യക്തിത്വത്തെ പറ്റായണ് എലിസബത്ത് പറയുന്നത്. പല ഭാ​ഗങ്ങളിലായി ഇതേ പറ്റിയുള്ള വീഡിയോകൾ ആണ് എലിസബത്ത് പങ്കുവെയ്ക്കുന്നത്.

അത്തരം വ്യക്തിത്വമുള്ള പങ്കാളികളെക്കുറിച്ചാണ് എലിസബത്ത് പറയുന്നത്. അതേ സമയം ഒരുപാട് അർത്ഥങ്ങളുള്ള, എന്നാൽ മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുള്ള പോസ്റ്റുകളും എലിസബത്ത് പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് എലിസബത്ത് പങ്കുവെച്ചിട്ടുണ്ട്.

തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാൻ സാധിക്കാത്ത വളരെ മോശമാണ് എന്നായിരുന്നു പോസ്റ്റിൽ എലിസബത്ത് പറയുന്നത്. നിരവധിപേർ ഈ പോസ്റ്റിന് കമന്റ് ഇട്ടിട്ടുണ്ട്. മുന്നോട്ട് തന്നെ പോകണം, വിട്ടുകളയല്ലേ, എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകാെണ്ടിരിക്കുന്നത്.

മൂന്നാം വിവാഹ വാർഷികത്തിന് എലിസബത്ത് പങ്കുവെച്ച പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ വെച്ചായിരുന്നു ആഘോഷിച്ചിരുന്നത്. മൂന്നാം വിവാഹ വാർഷികത്തിൽ ബാലയുടെ ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മൂന്നാം വിവാഹ വാർഷികത്തിന് ഇവർ ഒരുമിച്ചായിരുന്നില്ല. പക്ഷേ ആശുപത്രിയിൽ വെച്ച് അന്ന് എടുത്തക വീഡിയോയുടെ മെമ്മറി എലിസബത്ത് പോസ്റ്റ് ചെയ്തിരുന്നു.

ഫേസ്ബുക്ക് ഒന്നും മറക്കില്ല എന്ന ക്യാപ്ഷനോടെയാണ് എലിസബത്ത് വീഡിയോ പങ്കുവെച്ചത്. ബാല അസുഖമായി ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോൾ എലിസബത്ത് കൂടെ തന്നെയുണ്ടായിരുന്നു. രണ്ടാം വിവാഹ വാർഷികം കേക്ക് മുറിച്ച് വളരെ ലളിതമായാണ് ആഘോഷിച്ചത്.

അന്നാണ് മൂന്നാം വിവാഹ വാർഷികത്തിന് രണ്ട് പേരും ഒരുമിച്ച് ഡാൻസ് കളിക്കുമെന്ന് എലവിസബത്ത് പറഞ്ഞത്. പിന്നീടും ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് ഇവ മെല്ലെ കുറഞ്ഞു.

‌‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+