ഞാനും എടുത്തു ഓണം ബംബർ എന്ന് ബാലയുടെ ഭാര്യ എലിസബത്ത്; സമ്മാനമടിച്ചോ? പ്രതികരണം ഇങ്ങനെ
ഓണം ബംബർ ടിക്കറ്റകൾ വാരിക്കൂട്ടിയിട്ടും ഒരു അഞ്ഞൂറ് രൂപ പോലും സമ്മാനം അടിച്ചില്ലെന്ന നിരാശ പങ്കിട്ട് നിരവധി പേരായിരുന്നു സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഒറ്റയ്ക്കും കൂട്ടായുമെല്ലാം അഞ്ചും പത്തും ടിക്കറ്റ് എടുത്തവർ അടക്കം ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാലും ഇത്രയേറെ പ്രതീക്ഷയോടെ ഒരു ലോട്ടറിയെടുത്തിട്ട് ഭാഗ്യദേവത തിരിഞ്ഞ് പോലും നോക്കിയില്ലല്ലോയെന്നാണ് പലരും തമാശാ രൂപേണ ചോദിക്കുന്നത്.
അതിനിടെ ഇപ്പോഴിതാ നടൻ ബാലയുടെ ഭാര്യ എലിസബത്തും ഓണം ബംബർ ടികറ്റ് എടുത്തതിനെ കുറിച്ച് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് എലിസബത്തിന്റെ പ്രതികരണം.

ഞങ്ങളും ഇത്തവണ എല്ലാവരേയും പോലെ ഓണം ബംബർ ലോട്ടറി എടുത്തിരുന്നുവെന്ന് എലിസബത്ത് പറയുന്നു. താൻ മുൻപും ലോട്ടറിയെടുത്തിരുന്ന ആളാണ്. മുൻപ് ആയിരവും രണ്ടായിരവുമൊക്കെ ലോട്ടറി അടിച്ചിട്ടുണ്ട്. അതിൽ കൂടുതലൊന്നും ഇതുവരെ കിട്ടിയിട്ടില്ല. പരിചയത്തിലുള്ളവർക്കും വലിയ സമ്മാനം ലഭിച്ചിട്ടില്ല. ഓണം ബംബറും വലിയ ആകാംക്ഷയോടെയാണ് താൻ എടുത്തത്. എന്നാൽ ഇത്തവണയും സമ്മാനങ്ങളൊന്നും ലഭിച്ചിട്ടില്ല', എന്നാണ് എലിസബത്ത് പറഞ്ഞത്.
അതേസമയം ലോട്ടറി കിട്ടിയില്ലെന്ന് വിചാരിച്ച് സങ്കടപ്പെടേണ്ടെന്നും എലിസബത്ത് പറയുന്നു. ലോട്ടറി അടിച്ചത് കൊണ്ട് ഒരാൾ നന്നാകണമെന്നോ മോശമാകണമെന്നോ ഇല്ല. ലോട്ടറി അടിച്ചവർ നന്നായി അത് വിനിയോഗിക്കുകയാണെങ്കിൽ അത് നിലനിൽക്കും. അല്ല അതുവരെ ഒപ്പം നിന്നവരെ കണ്ടില്ലെന്ന് നടിച്ച് ധൂർത്ത് അടിച്ച് പണം കളയുന്നവരും ഉണ്ട് , അവർ നന്നാകുമോയെന്ന് എനിക്ക് അറിയില്ല. എത്ര കിട്ടിയാലും മതിയാവാത്ത , എല്ലാത്തിനും കുറ്റം കണ്ടുപിടിക്കുന്ന, ഒന്നിനും നന്ദി ഇല്ലാത്ത ആളാണെങ്കിൽ എത്ര കിട്ടിയാലും സന്തോഷം ഉണ്ടാകാൻ പോകുന്നില്ല. പെട്ടെന്ന് കിട്ടിയ സന്തോഷം പെട്ടെന്ന് ഇല്ലാതാകാനും സാധ്യതയുണ്ട്. അതിനാൽ എപ്പോഴും നല്ല കാര്യം ചെയ്യാൻ ശ്രമിക്കുക', എലിസബത്ത് പറഞ്ഞു.
അതേസമയം ഓണം ബംബർ ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്.കോയമ്പത്തൂർ അന്നൂർ സ്വദേശിയും ചെറുകിട ലോട്ടറി കച്ചവടക്കാരനുമായ നടരാജൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസിയിൽ നിന്നും നടരാജൻ 10 ടിക്കറ്റുകളായിരുന്നു വാങ്ങിയത്. ഇതിൽ TE 230662 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാൽ വിജയി മാത്രം പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications