കല്യാണം കഴിച്ചാല്‍ നീ തീര്‍ന്നെന്ന് പലരും ഉപദേശിച്ചു; ഈ വേര്‍തിരിവുകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും
മലയാള സിനിമയിലെ ചെലവു കുറഞ്ഞ പടങ്ങളുടെ രക്ഷകന് എന്നാണ് ബേസില്‍ ജോസഫ് അറിയപ്പെടുന്നത്. സംവിധായകനായും അഭിനേതാവായും ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ചിട്ടുള്ള ബേസില്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് മലയാള സിനിമയില്‍ തന്റേതായ ഇടം സൃഷ്ടിച്ചത്. സംവിധാനം ചെയ്ത മൂന്ന് പടങ്ങളും സൂപ്പര്‍ ഹിറ്റാക്കാന്‍ ബേസിലിന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ സിനിമയില്‍ ഇന്ന് മിനിമം ഗ്യാരണ്ടിയുള്ള നടന്മാരില് ഒരാളായി മാറാനും കിട്ടുന്ന അവസരങ്ങള്‍ എല്ലാം നന്നായി പ്രയോജനപ്പെടുത്താനും ബേസിലിന് സാധിച്ചു.
നായകന് കഥാപാത്രങ്ങളും കോമഡി റോളുകളും ഒരുപോലെ ബേസിലിന്റെ കൈയില്‍ ഭദ്രമാണ്.
ഓരോ സിനിമ കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെടുന്ന നടനായി ബേസില്‍ വളരുന്നതിനും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പൊന്മാനില് മികച്ച പ്രകടനമാണ് ബേസില്‍ കാഴ്ചവെച്ചത്. പൊന്മാനിലെ ബേസില്‍ ചെയ്ത പിപി അജേഷ് എന്ന കഥാപാത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിക്കുകയും ചെയ്തു.

മറ്റു നടന്മാരുമായി താരത്യം ചെയ്യപ്പെടാന്‍ ആഗ്രഹമില്ലെന്നും തന്റേതായ ഐഡന്റിറ്റിയില്‍ അറിയപ്പെടാനാണ് ആഗ്രഹമെന്നും ഒരിക്കല്‍ ബേസില്‍ ജോസഫ് പറഞ്ഞിട്ടുണ്ട്. 'അഭിനയത്തേക്കാള്‍ സംവിധാനത്തോടാണ് താല്പര്യം. പാര്‍ട്ട് ടൈം ആക്ടര്‍ എന്ന നിലയിലാണ് അഭിനയം ആരംഭിച്ചത്. സുഹൃത്തിന്റെ അവശ്യപ്രകാരമായിരുന്നു ആദ്യമായി വേഷമിട്ടത്. അത് ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ വേഷങ്ങള്‍ തേടിയെത്തി. സംവിധായകന് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് അഭിനയം തുടര്‍ന്നത്.
ഒരു സംവിധായകന് എന്ന നിലയില്‍ ഒരു നടന്റെ ഡേറ്റിനായി വളരെക്കാലം കാത്തിരിക്കേണ്ടി വരും. ആ സമയമാണ് അഭിനയ ജീവിതത്തിലൂടെ നികത്തുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയാണ് അഭിനയത്തിലൂടെ സ്വന്തമാക്കുന്നത്. നല്ല സിനിമ ചെയ്യുക എന്നതാണ് ലക്ഷ്യം' - ബേസില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
നടന് എന്ന നിലയില്‍ ശോഭിക്കാന്‍ കൂടുതല്‍ പരിശ്രമിക്കുന്നുണ്ടെന്നും അഭിനയമോ സംവിധാനമോ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ താന്‍ സംവിധാനം തിരഞ്ഞെടുക്കുമെന്നും ബേസില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
2013 ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ബേസില്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്തത്. മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ അന്യഭാഷകളിലും അദ്ദേഹത്തിന് ഏറെ ആരാധകരെ ലഭിച്ചു.
പൊന്മാന്, ഗുരുവായൂരമ്പല നടയില്‍, സൂക്ഷ്മദര്‍ശിനി, ജയ ജയ ജയ ജയ ഹേ, നുണക്കുഴി, ഫാലിമി, ജാന്‍ എ മന് തുടങ്ങി ബേസില്‍ ജോസഫ് അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ഹിറ്റായിരുന്നു. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് നായക നിരയിലേക്ക് ഉയര്‍ന്നപ്പോള്‍ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനു പിറകെ ഒന്നായി ഹിറ്റായി. ബേസിലിന്റെ മറ്റു സിനിമകള്‍ പോലെ തന്നെ മരണമാസും ഹിറ്റാകും എന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
നവാഗതനായ ശിവപ്രസാദ്, ബേസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'മരണ മാസ്' എന്ന ചിത്രം 10-നാണ് തീയറ്ററുകളിലെത്തുന്നത്. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കോമഡിയും സസ്പെന്‍സും ആക്ഷനും അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്ന സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം നല്‍കുന്നത്.

മരണമാസില്‍ ബാബു ആന്റണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവന്, സിജു സണ്ണി, അനിഷ്മ അനില്‍ കുമാര്‍, പുളിയനം പൗലോസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും വിപണന മൂല്യമുളള നായകന്മാരില് ഒരാളായിട്ടാണ് ബേസില്‍ വളര്‍ന്നുവരുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ, ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെ കോളിവുഡിലും തന്റെ കഴിവ് പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് ബേസില്‍.
ഇപ്പോഴിതാ മരണമാസ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കല്യാണത്തിന്റെ പ്രസക്തിയെക്കുറിച്ച് ബേസില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എലിസബത്താണ് ബേസിലിന്റെ ഭാര്യ. ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്.
2017 ല്‍ ആയിരുന്നു ബേസില്‍ ജോസഫും എലിസബത്തും വിവാഹിതരായത്. എന്‍ജിനിയറിംഗ് കോളജിലെ പഠന കാലയളവില്‍ പരസ്പരം കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2023 ല്‍ ഇരുവര്‍ക്കും മകള്‍ ഹോപ് പിറന്നു. മകളുടെ പിറന്നാള്‍ ആഘോഷങ്ങളുടെയും കുടുംബത്തിന്റെ യാത്രാ ചിത്രങ്ങളുമൊക്കെ ബേസില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്.
കുടുംബ ജീവിതത്തിന് ഏറെ പ്രാധാന്യം ബേസില്‍ നല്‍കുന്നുണ്ട്. ഒരാള്‍ക്ക് കല്യാണം കഴിച്ച് വിജയിക്കുന്നതാണോ ഒറ്റക്ക് ജീവിച്ച് വിജയിക്കുന്നതാണോ നല്ലതെന്ന ചോദ്യത്തിന് ബേസില്‍ നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു.
ദാമ്പത്യത്തില്‍ പരസ്പരം സുഹൃത്തുക്കളായി നില്‍ക്കുന്നതാണ് നല്ലതെന്നും ഭര്‍ത്താവ് ഭാര്യ എന്ന വേര്‍തിരിവുകള്‍ വരുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നും ബേസില്‍ പറഞ്ഞു. വിവാഹത്തിന്റെ വിജയം വ്യക്തികളെ ആശ്രയിച്ചിരിക്കും. കല്യാണം കഴിക്കുന്നതിന് മുന്‍പ് ഒരുപാട് പേര് ഉപദേശിച്ചിട്ടുണ്ട്. കല്യാണം കഴിക്കല്ലേ.. അതോടെ നീ ലോക്കാകും. കല്യാണം കഴിച്ച പലരും ഉപദേശിച്ചിട്ടുണ്ട്. കല്യാണം കഴിക്കാതെ സന്തോഷത്തോടെ ജീവിക്കുന്നവരുണ്ട്. കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നവരുണ്ട്. അത് ഓരോരുത്തരുടെ കാഴ്ച്ചപ്പാടുകളാണ്.
ഞാന്‍ കല്യാണത്തിനു ശേഷം വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ആ തീരുമാനത്തില്‍ ഒരിക്കലും ഖേദിച്ചിട്ടില്ല. ഞങ്ങള്‍ ഹാപ്പിയായി മുന്നോട്ടു പോകുന്നു. രണ്ടു പേര്‍ക്കും സുഹൃത്തുക്കളായി തുടരാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും നല്ലത്.
ഭര്‍ത്താവ് ഭാര്യ എന്ന വേര്‍തിരിവ് വരുമ്പോഴാണ് അതിനിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഒരാള്‍ക്ക് കൂടുതല്‍ ബഹുമാനം വേണം, ഒരാള്‍ പണം സമ്പാദിക്കുന്നയാള്‍, ഭാര്യ വീട്ടുജോലി ചെയ്യുന്നയാള്‍ എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ ഉണ്ടാകുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. രണ്ടു പേര്‍ക്കും സുഹൃത്തുക്കളായി തുടരാന്‍ കഴിഞ്ഞാല്‍ വിവാഹം ജീവിതത്തിലെ നല്ലൊരു ഫേസാണ് - ബേസില്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ സന്തോഷത്തില്‍ ഭാര്യയുടെയും മകളുടെയും പങ്ക് വളരെ വലുതാണെന്ന് ബേസില്‍ ജോസഫ് നേരത്തെ പറഞ്ഞിട്ടുണ്ട്. എപ്പോഴും താന്‍ സന്തോഷവാനല്ലെന്നും സന്തോഷവാനായിരിക്കാന്‍ കുടുംബം സഹായിക്കാറുണ്ടെന്നും ബേസില്‍ പറഞ്ഞു. തന്റെ തിരക്കുകള്‍ മനസിലാക്കിയാണ് അവര്‍ പെരുമാറുന്നത്. ജോലിത്തിരക്ക് കാരണം ഉറങ്ങാന്‍ പോലും സമയം കിട്ടാത്ത പ്രശ്നങ്ങളിലേക്ക് പോകാറുണ്ട്. അതില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്നത് ഫാമിലിയാണ്.
കുടുംബത്തിന്റെ കൂടെ സമയം ചിലവഴിക്കാനാണ് ആഗ്രഹം.
അതേസമയം, സംവിധാനം ചെയ്യുന്നതിനായി ഈ വര്‍ഷം സിനിമാഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്നും ബേസില്‍ പറഞ്ഞു. 'സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാനുള്ള പ്ലാന്‍ കഴിഞ്ഞ വര്‍ഷം മുതലേ ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ തൊട്ട് അഭിനയിച്ചിട്ടില്ല. അവസാനം അഭിനയിച്ച സിനിമ മരണമാസാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഇനി സംവിധാനം ചെയ്യാന്‍ തന്നെയാണ് പ്ലാന്‍. മുന്‍പേ ജോലി തുടങ്ങിയതാണ്.
പക്ഷെ കമ്മിറ്റ്മെന്റുകള്‍ കാരണം നീണ്ടു പോയതാണ്. കഴിഞ്ഞ രണ്ടര വര്‍ഷമായി തിരക്കഥ എഴുത്തും കാര്യങ്ങളുമായി തന്നെയാണ് നടക്കുന്നത്. പക്ഷെ നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ നീണ്ടു പോകുകയാണ്. അതിനു വേണ്ടിയാണ് ചെറിയൊരു ബ്രേക്ക് എടുക്കുന്നത്. അഭിനയം നിര്‍ത്തുന്നു എന്നല്ല, ഇടവേളയാണിത്' - ബേസില്‍ വ്യക്തമാക്കി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications