Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേസിൽ ഏറ്റവും കൂടുതൽതവണ കണ്ട സിനിമ ഏതാണെന്ന് അറിയാമോ... മോഹൻലാലിന്റെ ആ സിനിമ ഇതാണ്

നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഏറെ ആരാധകർ ഉള്ള വ്യക്തിയാണ് ബേസിൽ. ബേസിലിന്റെ പടം വരുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയാണ്, അതിപ്പോൾ ബേസിൽ അഭിനയിക്കുന്ന പടമാണെങ്കിലും സംവിധാനം ചെയ്യുന്ന പടമാണെങ്കിലും.

കണ്ടിരിക്കാൻ പറ്റുന്ന പടമായിരിക്കും. എന്തായാലും ബേസിൽ സംവിധാനം ചെയ്യുന്ന സിനിമകളൊന്നും അടുത്ത് വരാനില്ലെങ്കിലും ബേസിൽ അഭിനയിക്കുന്ന നിരവധി സിനിമകൾ വരാനുണ്ട്.

basil

ഇപ്പോൾ ബേസിൽ പങ്കുവെച്ച ഒരു കാര്യമാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. താൻ ജീവിതതത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് ബേസിൽ.

പ്രിയദർശൻ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായി 1991 പുറത്തിറങ്ങിയ കിലുക്കമാണ് ബേസിൽ ഏറ്റവും അധികം കണ്ട സിനിമ. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ബേസിൽ ഇക്കാര്യം പറയുന്നത്.

അതേസമയം ഫാലിമി എന്ന് ചിത്രമാണ് ബേസിലിന്റേതായി പ്രദർശനത്തിന് എത്താനുള്ള സിനിമ. ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രം ആണ്. ‌സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും നിർമ്മാണ പങ്കാളിയാണ്.

ഒരു ഫാമിലി എന്റെർറ്റൈനർ ആണ് ചിത്രം, വൈകാതെ പ്രദർശനത്തിനെത്തും. നവാഗതനായ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിൽ നായക കഥാപാത്രമായിട്ടാണ് ബേസിൽ വരുന്നത്.

ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റ് പ്രധാന താരങ്ങൾ. ബേസിലും ജഗദീഷും അച്ഛനും മകനും ആയി ആണ് ചിത്രത്തിൽ എത്തുന്നത്. കുടുംബ ബന്ധങ്ങളിലെ രസകരമായ സംഭവങ്ങൾ ആണ് സിനിമയിൽ എന്നാണ് പറയുന്നത്. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+