Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവോഴ്സ്, മദ്യപാനം; എല്ലാത്തിനും കാരണം എന്റെ കയ്യിലിരുപ്പ്, പക്ഷെ ഇപ്പോള്‍: ഭഗത് പറയുന്നു

മലർവാടി ആർട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടന്മാരില്‍ ഒരാളാണ് ഭഗത് മാനുവേല്‍. തുടർന്ന് ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. മാസ്റ്റേഴ്, ആട്, ഉസ്താദ് ഹോട്ടല്‍, ഒരു വടക്കന്‍ സെല്‍ഫി, അടി കപ്യാരേ കൂട്ടമണി, ഭീമന്റെ വഴി, ആട് 2 തുടങ്ങിയവാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

2019 വരെ വർഷത്തില്‍ അഞ്ചിലേറെ സിനികളില്‍ ഭഗത് അഭിനയിച്ചിരുന്നു. എന്നാല്‍ ഇതില്‍ അധിക ചിത്രവും ശ്രദ്ധിക്കപ്പെടാതെ പോയത് താരത്തിനും തിരിച്ചടിയായി മാറി. 2020, 21, 22 വർഷങ്ങളിലായി ഏതാനും ചിത്രങ്ങള്‍ മാത്രമാണ് താരത്തിന്റെതായി പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ ഫീനിക്സ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം.

bhagth-

ഇടക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളേക്കുറിച്ചും ഈ അവസരത്തില്‍ ഭഗത് തുറന്ന് പറയുന്നുണ്ട്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലർവാടിയിലൂടെ വന്ന എല്ലാവരുമായി നല്ല ബന്ധമാണ്. നിവിന്‍ പോളിയൊക്കെ വലിയ രീതിയില്‍ വളർന്നു. എത്ര വളർന്നാലും നമ്മുടെ കൂട്ടുകാരാണല്ലോയെന്നും അദ്ദേഹം പറയുന്നു.

ഒരുപാട് ആളുകളോട് അവസരം ചോദിക്കുന്നുണ്ട്. എന്നാല്‍ നിനക്ക് പറ്റിയത് ഒന്ന് ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, എനിക്ക് പറ്റിയത് അപ്പോള്‍ എന്താണെന്ന്. ഇപ്പോഴൊക്കെ എനിക്ക് പറ്റിയത് ഇല്ലായെന്നല്ലേ പറയാന്‍ പോകുന്നതെന്ന് അങ്ങോട്ട് ചോദിക്കും. ഭീമന്റെ വഴിയില്‍ ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തേയാണ് അവതരിപ്പിച്ചത്.

13 വർഷമായി ഈ മേഖലയില്‍ പിടിച്ച് നില്‍ക്കുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ഉയർച്ച താഴ്ച്ചകളില്‍ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. എന്റെ ഭാര്യക്ക് സിനിമയോടൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. പക്ഷെ എന്നെ വലിയ ഇഷ്ടമാണ്. അതുകൊണ്ട് സിനിമയെ സ്നേഹിച്ച് തുടങ്ങിയിട്ടുണ്ട്. ഞാന്‍ എടുക്കുന്ന സ്ട്രഗിള്‍ മുഴുവന്‍ കുടുംബത്തേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് അവരേയും ഞാന്‍ ബഹുമാനിക്കുന്നുവെന്നും ഭഗത് പറയുന്നു.

മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് കാരണം എന്റെ കയ്യിലിരിപ്പ് തന്നെയാണ്. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടന്നു. ആദ്യ വിവാഹം ഡിവോഴ്സ് ആയതിന് ശേഷം മാനസികമായി വളരെ തളർന്ന സാഹചര്യത്തിലെത്തി. വളരെ ഓർത്തഡോക്സ് ആയ ഒരു കുടുംബമായിരുന്നു എന്റേത്. അതുകൊണ്ട് തന്നെ പെട്ടെന്ന് ഫാമിലി ഇല്ലാതായി, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയൊക്കെ ആയപ്പോള്‍ സ്വയം പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി.

ഈ സാഹചര്യത്തിലാണ് കുറേയധികം പടങ്ങള്‍ ചെയ്യുന്നത്. അതിലൂടെ നല്ല വരുമാനവും ലഭിച്ചു. ആ സമയത്തൊക്കെ നമ്മള്‍ തന്നെയായിരുന്നു. മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാനില്ല. അതായത് റിലേ കട്ടാവുന്ന ഒരു സ്റ്റേജില്‍ പറ്റിപ്പോയതാണ്. കള്ള് കുടിക്കാത്ത ഞാന്‍ ആ സമയത്ത് ഭയങ്കര കള്ള് കുടിയായി. എന്തായാലും ഇപ്പോള്‍ ഒരു മൂന്ന് വർഷമായി കള്ള് കുടിയൊന്നും ഇല്ലെന്നും ഭഗത് തുറന്ന് പറയുന്നു.

നമ്മുടെ മോറല്‍ സൈഡ് കൂടെ നല്ല രീതിയില്‍ കൊണ്ടു പോകുകയാണെങ്കില്‍ ഈ പറയുന്ന ആളുകളും ചേർത്ത് പിടിക്കും. അലമ്പായി നടക്കുന്ന ഒരുത്തനെ ഫ്രണ്ടാണെന്ന് പറയാനോ, മറ്റൊരാളുടെ അടുത്ത് റെക്കമന്‍ഡ് ചെയ്യാനോ തോന്നില്ല. പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്തായാലും തമ്പുരാന്‍ കൂടെയുള്ളതുകൊണ്ട് എല്ലാം ശരിയായി വരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+