സിപിഎമ്മിന്റെ കൊടിയുമായി സിനിമാ പ്രൊമോഷനെത്തി ഭീമന്‍ രഘു, 'ഞാന്‍ സഖാവ്'
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു നടന്‍ ഭീമന്‍ രഘു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രിയോട് പിതൃതുല്യമായ സ്‌നേഹമാണുള്ളതെന്നും അതിനാലാണ് അദ്ദേഹത്തോടെ ആദരം പ്രകടിപ്പിക്കാമന്‍ എഴുന്നേറ്റ് നിന്നത് എന്നുമായിരുന്നു ഭീമന്‍ രഘു ഇതിനോട് പ്രതികരിച്ചിരുന്നത്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് ഭീമന്‍ രഘുവിന്റെ ഈ നടപടി ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ മിസ്റ്റര്‍ ഹാക്കറിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ സി പി എമ്മിന്റെ കൊടിയുമായി എത്തിയിരിക്കുകയാണ് ഭീമന്‍ രഘു. ഇതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഭീമന്‍ രഘു. ഇന്ന് സിനിമ കാണാന്‍ തിയേറ്ററില്‍ ചുവന്ന ഷര്‍ട്ടുമിട്ടാണ് ഭീമന്‍ രഘു എത്തിയിരിക്കുന്നത്.

Image Credit: Screengrab/ Movie Man Broadcasting
മിസ്റ്റര്‍ ഹാക്കര്‍ എന്ന സിനിമയില്‍ താന്‍ സഖാവായാണ് അഭിനയിക്കുന്നത് എന്നും അതിനാല്‍ താന്‍ പറഞ്ഞത് കൊണ്ടാണ് കൊടി കൊണ്ടുവന്നത് എന്നുമാണ് ഭീമന്‍ രഘു മൂവീ മാന്‍ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലിനോട് പറഞ്ഞത്. ഈ സിനിമ സഖാവിന്റെ സിനിമയാണ് എന്നും അദ്ദേഹം പറഞ്ഞു.''ഇയാള്‍ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകള്‍ ചോദിക്കുമല്ലോ? അവിടെയും ചര്‍ച്ചയാകുമല്ലോ?'' എന്നാണ് ഭീമന്‍ രഘുവിന്റെ പ്രതികരണം.
അടുത്ത തിരഞ്ഞെടുപ്പിലും ഇടതുപക്ഷ തന്നെ കേരളം പിടിക്കുമെന്നും അതില്‍ യാതൊരു സംശയവുമില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ താന്‍ എഴുന്നേറ്റ് നിന്നത് സംബന്ധിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റതാണ് എന്നും പുറകില്‍ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് എഴുന്നേറ്റ് നിന്നത് എന്നും അദ്ദേഹം പറഞ്ഞു.
തന്റെ സംസ്‌കാരമാണ് അവിടെ കാണിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ ഒരു നല്ല മനുഷ്യനാണ് എന്നും അദ്ദേഹത്തെ പണ്ട് മുതലേ താന്‍ ബഹുമാനിക്കുന്നുണ്ട് എന്നും ഭീമന്‍ രഘു പറഞ്ഞു. ആ സംഭവത്തിന് ശേഷം പല രാജ്യങ്ങളില്‍ നിന്നും തന്നെ വിളിച്ചുവെന്നും അതൊക്കെ ട്രോളുകള്‍ കൊണ്ട് സംഭവിച്ചതാണ് എന്നും ഭീമന്‍ രഘു ചൂണ്ടിക്കാട്ടി. അതില്‍ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മന്ത്രിയാകാനും ആഗ്രഹമില്ലെന്നും പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ താന്‍ നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ക്ക് മുന്‍പാണ് ഭീമന്‍ രഘു ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്. പിന്നീട് എ കെ ജി സെന്ററിലെത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പത്തനാപുരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് ഭീമന്‍ രഘു.












Click it and Unblock the Notifications