Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏറ്റവും വലിയ സമ്പാദ്യം രണ്ട് കാർ , ഒരു ലക്ഷം വരെ സമ്പാദിച്ച ദിവസമുണ്ട്'; ബിനീഷ് ബാസ്റ്റിൻ

ടീമേ എന്ന വിളിയിലൂടെ പ്രേക്ഷക മനസ്സ് സ്വന്തമാക്കിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ സാഹചര്യത്തിൽ നിന്നാണ് ബിനീഷ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ടെലിവിഷൻ പരിപാടികളിലും സിനിമകളിലും സജീവമാണ് ബിനീഷ്. ഇപ്പോൾ ബിനീഷ് തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. പണ്ട് കൂലിപ്പണിക്ക് പോയിരുന്ന കാലത്തെ കുറിച്ച് ബിനീഷ് പറയുന്നു.

ഏഴ് വർഷം മുമ്പ് വരെ തനിക്ക് കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽസിന്റെ പണിയായിരുന്നു. സ്റ്റേജ് പരിപാടികളൊക്കെ പുറകിൽ നിന്നും കണ്ടിരുന്ന ആളായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. താൻ അന്ന് നാല് ദിവസമെ പണിക്ക് പോകൂവെന്നും തിങ്കളും ചൊവ്വയും ലീവ് എടുക്കുമെന്നും ശനിയാഴ്ച കിട്ടുന്ന തുകയിൽ നിന്ന് കുറച്ച് അമ്മച്ചിക്ക് കൊടുക്കും പിറ്റേ ദിവസം മാർക്കറ്റിൽ പോയി മീനോ ചിക്കനോ ബീഫോ വാങ്ങി ഉച്ചയ്ക്ക് അടിപൊളി ഭക്ഷണം കഴിക്കും. അക്കാലത്ത് ഞായറാഴ്ചയാണ് നല്ല ഭക്ഷണം കഴിക്കുന്നതെന്നും ബിനീഷ് പറയുന്നു.

Bineeesh

എവിടെയെങ്കിലും സിനിമയുടെ പൂജ നടക്കുന്നിടത്ത് പോയി ചാൻസ് ചോ​ദിക്കുമെന്നും ബുധനാഴ്ച ആകുമ്പോൾ അഞ്ചിന്റെ പൈസ കാണില്ല, അമ്മച്ചീടെ കയ്യിൽ നിന്നും 10 രൂപ മേടിച്ചാണ് പണിക്ക് പോകുന്നതെന്നും അന്ന് 10 രൂപ വലിയ വിലയാണ്. എത്ര വലിയ സെലിബ്രിറ്റിയായാലും നല്ല കാലം എന്നത് പണിക്ക് പോകുന്നതും പഠിക്കുന്നതുമായ കാലഘട്ടമാണെന്നും താരം പറയുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം രണ്ട് കാർ ആണെന്നും പണ്ട് നോൺ വെജ് ആഹാരം കഴിക്കാൻ മോഹം ഉണ്ടായിരുന്നെന്നും അന്ന് പൈസ ഇല്ലായിരുന്നുവെന്നും ഇന്ന് ചിക്കൻ സ്റ്റാൾ മൊത്തം വാങ്ങാനുള്ള പൈസ കിട്ടിയപ്പോൾ ജീവിത്തിൽ പത്യമായി. ആദ്യ കാലങ്ങളിൽ കഴിക്കാൻ ആ​ഗ്രഹിച്ച കാര്യങ്ങൾ കഴിക്കാൻ പറ്റാതായെന്നും താരം പറയുന്നു.

കേരളത്തിൽ ഏറ്റവും കൂടതൽ ഉദ്ഘാടനങ്ങളും ​ഗസ്റ്റ് ആയി പോയിട്ടുള്ളതുമായ കൂലിപ്പണിക്കാരനാണ് താനെന്നും അദ്ദേഹം പറയുന്നു, ടൈൽസിന്റെ പണിക്ക് തനിക്ക് കിട്ടിയിരുന്നത് 900 രൂപയാണ് ഇന്ന് ഒരു ദിവസം ഒരു ലക്ഷം വരെ സാമ്പാദിച്ച ദിവസങ്ങളുണ്ടെന്നും താരം പറയുന്നു. താൻ പണ്ട് ഫൈവ് സ്റ്റാർ ഹോട്ടിലിലൊക്കെ ടൈൽസ് ഇട്ടിട്ടുണ്ട്. കോളേജുകളിലും ഇട്ടിട്ടുണ്ട്. അന്നൊന്നും പിൽക്കാലത്ത് താൻ തന്നെ അവിടെയൊക്കെ ​ഗസ്റ്റായും താമസിക്കാനും പോകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+