Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ നടിയുടെ മരണത്തിന് പിന്നാലെ നടന്റെ ആത്മഹത്യ: അവർ തമ്മില്‍ അവിഹതമായിരുന്നുവെന്ന് ഭാര്യ

തെലുങ്ക് - കന്നഡ സീരിയല്‍ രംഗത്തെ ഞെട്ടിച്ച് നടീ-നടന്മാരുടെ അപകട മരണവും ആത്മഹത്യയും. പവിത്ര ജയറാം, ചന്ദ്രകാന്ത് (ചന്ദു) എന്നിവരാണ് മരണപ്പെട്ടത്. ഒരാഴ്ച മുമ്പായിരുന്നു പവിത്ര ജയറാം വാഹനാപകടത്തില്‍ മരണപ്പെടുന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചന്ദു ആത്മഹത്യ ചെയ്യുകയായിരുന്നു. അല്‍കാപ്പൂരിലെ വസതിയില്‍ ചന്ദുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തെലുങ്കിലും കന്നഡയിലും ഹിറ്റായ ത്രിനയനി എന്ന സീരിയലിലെ ജോഡികളായിരുന്നു ചന്ദുവും പവിത്രയും.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പവിത്രയുടെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുമ്പോള്‍ ചന്ദുവും വാഹനത്തില്‍ ഉണ്ടായിരുന്നു. പവിത്രയുടെ വേർപാട് താങ്ങാന്‍ കഴിയുന്നതല്ലെന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കാന്‍ പോകുകയുമാണെന്ന സന്ദേശം വാട്സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ചന്ദുവിന്റെ ആത്മഹത്യ.

pavithra-jayaram-chandu-

പവിത്രയുടെ മരണത്തിന് പിന്നാലെ ചന്ദു വലിയ വിഷാദ അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മക്കളുടെ പിതാവായ ചന്ദു ഇവരില്‍ നിന്നും അകന്നായിരുന്ന പവിത്രക്കൊപ്പം താമസിച്ചിരുന്നത്. മരണ വിവരം പുറത്ത് വന്നതിന് പിന്നാലെ ചന്ദുവിനെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് ഭാര്യ ശില്‍പ രംഗത്ത് വന്നത്.

ചന്ദുവും ശില്‍പയും തമ്മില്‍ 11 വർഷത്തെ പ്രണയത്തിനൊടുവില്‍ 2015 ലായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ പവിത്രയുമായുള്ള ബന്ധം ആരംഭിച്ചതിന് ശേഷം തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ വരെ തുടങ്ങിയെന്നാണ് ശില്‍പ പറയുന്നത്. ലോക്ഡൗൺ കാലത്ത് താൻ വലിയ രീതിയിലുള്ള ഗാർഹിക പീഡനം നേരിട്ടു. അതൊന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ശില്‍പ വ്യക്തമാക്കുന്നു.

തുടക്കത്തിലൊക്കെ അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. നല്ല കരുതലായിരുന്നു. എന്നാൽ പവിത്ര ജയറാമിനെ കണ്ടതോടെയാണ് കാര്യങ്ങൾ ആകെ മാറിമറിയുന്നത്. ആ ബന്ധം ഞാന്‍ അറിഞ്ഞപ്പോള്‍ മുതല്‍ എന്നെ അയാള്‍ വലിയ രീതിയില്‍ ഉപദ്രവിച്ചു. ഷൂട്ടിങ്ങിനായി ബെംഗളൂരുവിലേക്ക് പോകുകയാണ് എന്ന് പറഞ്ഞ് ചന്ദുവും പവിത്രയും ഊട്ടിയിലേക്ക് പോയി. റീലുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യും. അതൊക്കെ എന്നെ സംബന്ധിച്ച വലിയ മാനസിക പീഡനമായിരുന്നു.

പവിത്രയോടും ഇതേക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. 'അവൻ എന്റെ ഭർത്താവാണ്, നീ എന്ത് വേണമെങ്കിലും ചെയ്യൂ' എന്നായിരുന്നു അവർ എന്നോട് പറഞ്ഞു. പവിത്രയുടെ കുട്ടികളോടും ഈ അവിഹിത ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. അമ്മയും ചന്തുവും അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യും, ഞങ്ങൾ എതിർക്കില്ലെന്നാണ് ആ മക്കള്‍ എന്നോട് പറഞ്ഞിരുന്നതെന്നും ശില്‍പ പറയുന്നു.

ഈ വിഷയത്തില്‍ അമ്മായി അമ്മയാണ് എന്നോടൊപ്പം നിന്നത്. അദ്ദേഹം തങ്ങളുടെ അടുത്തേക്ക് മടങ്ങി വരും കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കും എന്നൊക്കെയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഇന്ന് അദ്ദേഹം ജീവനോടെയില്ല. ഞങ്ങളുടെ വീട്ടിലേക്ക് ചന്ദുവരുന്നതിനെ പവിത്രയാണ് എതിർത്തത്. ആദ്യം ഞങ്ങളിൽ നിന്നും അവനെ അകറ്റി, ഇപ്പോൾ അവൾ കാരണം അവൻ ആത്മഹത്യയും ചെയ്തെന്നും ശില്‍പ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+