Get Updates
Get notified of breaking news, exclusive insights, and must-see stories!

ബച്ചനോ ലാലിനോ കമലിനോ ഇല്ല.. ഈ റെക്കോഡ് ലോകസിനിമയില്‍ ചിരഞ്ജീവിക്ക് മാത്രം.!

ഹൈദരാബാദ്: തെന്നിന്ത്യന്‍ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയെ തേടി ഗിന്നസ് റെക്കോഡ്. ഗാനരംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ നൃത്തച്ചുവടുകള്‍ ചെയ്ത താരം എന്ന റെക്കോഡാണ് ചിരഞ്ജീവിയെ തേടിയെത്തിയത്. ഇന്ത്യയ്ക്ക് അകത്തോ പുറത്തോ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ചിരഞ്ജീവിയെ തേടിയെത്തിയത്. നടന്‍ ആമിര്‍ ഖാനും ഗിന്നസ് റെക്കോര്‍ഡ് ടീമിലെ ഒരു അംഗവും ചേര്‍ന്നാണ് ചിരഞ്ജീവിയ്ക്ക് ഇതിന്റെ മൊമന്റോ സമ്മാനിച്ചത്.

69 കാരനായ ചിരഞ്ജീവി 1978 സെപ്റ്റംബര്‍ 22 നാണ് ഒരു സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നത്. 46 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സെപ്റ്റംബര്‍ 22 നാണ് ലോകറെക്കോഡും അദ്ദേഹത്തെ തേടിയെത്തിയത് എന്നതും ശ്രദ്ധേയമാണ്. 150 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ചിരഞ്ജീവിയുടെ 143 ചിത്രങ്ങളാണ് ഗിന്നസ് റെക്കോഡ് ടീം പരിശോധിച്ചത്. 537-ലധികം ഗാനങ്ങളും 24,000 നൃത്തച്ചുവടുകളും ആണ് ഈ സിനികളില്‍ താരം ചെയ്തത്.

chiranjeevi

അമിതാഭ് ബച്ചനോ കമലഹാസനോ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ അവകാശപ്പെടാനില്ലാത്ത റെക്കോഡാണ് ഇത്. അതേസമയം ചടങ്ങില്‍ പങ്കെടുത്ത സംസാരിച്ച ആമിര്‍ ഖാന്‍, ചിരഞ്ജീവിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. 'അദ്ദേഹത്തിന്റെ സിനിമയിലെ ഏതെങ്കിലും പാട്ടുകള്‍ നിങ്ങള്‍ കാണുകയാണെങ്കില്‍, അതില്‍ അദ്ദേഹം പൂര്‍ണമായി മുഴുകി കളിക്കുന്നതായി കാണാം. ഓരോ ചലനവും അദ്ദേഹം ആസ്വദിക്കുന്നു.

അത് കാരണം നമുക്ക് അദ്ദേഹത്തില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സന്തോഷം നമുക്കെല്ലാവര്‍ക്കും അനുഭവപ്പെടുന്നു,' ആമിര്‍ ഖാന്‍ പറഞ്ഞു. നിരവധി നാഴികക്കല്ലുകള്‍ നിറഞ്ഞ യാത്രയാണ് ചിരഞ്ജീവിയുടേതെന്നും അദ്ദേഹത്തില്‍ നിന്ന് ഇനിയും നമ്മളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പലതും വരാനുണ്ട് എന്നും ആമിര്‍ പറഞ്ഞു. സംവിധായകന്‍ രാജമൗലിയും ചിരഞ്ജീവിയെ അഭിനന്ദിച്ചു.

'തന്റെ കരിയറില്‍ 24,000 നൃത്തച്ചുവടുകള്‍ അദ്ദേഹം അവതരിപ്പിച്ചു! 46 വര്‍ഷത്തെ അവിശ്വസനീയമായ ജീവിതം! ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരമെന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയതിന് ചിരഞ്ജീവി ഗാരുവിന് അഭിനന്ദനങ്ങള്‍' എന്നാണ് രാജമൗലി എക്സില്‍ ട്വീറ്റ് ചെയ്തത്. ചിരഞ്ജീവിയുടെ മകള്‍ സുസ്മിത കൊണിഡേലയും വരുണ്‍ തേജ്, സായ് ധരം തേജ്, പഞ്ച വൈഷ്ണവ് തേജ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ബിഗ് ബജറ്റ് ചിത്രം വിശ്വംഭരയാണ് ഇനി ചിരഞ്ജീവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മല്ലിഡി വസിഷ്ഠ സംവിധാനം ചെയ്ത ചിത്രം 2025 ജനുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. രുദ്രവീണ, ഇന്ദ്രന്‍, ടാഗോര്‍, സ്വയം ക്രുഷി, സൈരാ നരസിംഹ റെഡ്ഡി, സ്റ്റാലിന്‍, ഗ്യാങ് ലീഡര്‍, ഗോഡ്ഫാദര്‍ എന്നിവ അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രങ്ങളില്‍ ചിലതാണ്.

ഈ വര്‍ഷം മെയ് മാസത്തില്‍ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2006 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+