ചിരഞ്ജീവിക്കെതിരായ മാനനഷ്ടക്കേസ്: താരദമ്പതികള്‍ക്ക് തടവുശിക്ഷ; പരാതി നല്‍കിയത് അല്ലു അര്‍ജുന്റെ പിതാവ്
ഹൈദരാബാദ്: നടന് അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് നല്കിയ മാനനഷ്ടക്കേസില്‍ തെലുങ്ക് നടന് രാജശേഖറിനും ഭാര്യ ജീവിതയ്ക്കും ഒരു വര്‍ഷത്തെ തടവ് ശിക്ഷ. ഹൈദരാബാദിലെ നാമ്പള്ളി കോടതിയുടേതാണ് നടപടി. അഞ്ച് ലക്ഷം രൂപ പിഴയും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്. സൂപ്പര്‍താരം ചിരഞ്ജീവിയുടെ ചാരിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് അല്ലു അരവിന്ദ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ചിരഞ്ജീവിയുടെ ഭാര്യാ സഹോദരന് ആണ് അല്ലു അരവിന്ദ്. 2011 ല്‍ ചിരഞ്ജീവി ബ്ലഡ് ബാങ്ക് നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് രാജശേഖറും ജീവിതയും ആരോപിച്ചിരുന്നു. കരിഞ്ചന്തയില്‍ രക്തം വില്പന നടത്തുന്നതിലും സംഘടനയ്ക്ക് പങ്കുണ്ടെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അല്ലു അരവിന്ദ് പരാതി നല്‍കിയത്. അതേസമയം തടവ് ശിക്ഷ വിധിച്ചെങ്കിലും ഇരുവര്‍ക്കും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനായി ജാമ്യം അനുവദിച്ചിട്ടുണ്ട്.

പന്ത്രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ചിരഞ്ജീവിക്ക് അനുകൂലമായി കോടതി വിധി വന്നിരിക്കുന്നത്. ചിരഞ്ജീവിയും രാജശേഖറും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. 2020ല്‍ മൂവീ ആര്‍ട്ടിസ്റ്റ്സ് അസ്സോസ്സിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെ ഇരുവരും തര്‍ക്കിച്ചത് വലിയ വാര്‍ത്തയായിരുന്നു. അംഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു.
എന്നാല്‍ ചിരഞ്ജീവി അംഗങ്ങളെ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് രാജശേഖര്‍ രംഗത്തെത്തുകയായിരുന്നു. പിന്നീട് രാജശേഖറിന്റെ ഭാര്യ ജീവിത ഭര്‍ത്താവിന് വേണ്ടി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. 'പുതുമൈ പെണ്ണ്', 'ശ്രുതിലയലു', 'അങ്കുശം', 'അണ്ണ', 'ഓങ്കാരം', 'ശിവയ്യ' എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ രാജശേഖര്‍ അഭിനയിച്ചിട്ടുണ്ട്.
ഉറവയ് കാത കിളി എന്ന ചിത്രത്തിലൂടെയാണ് ജീവിത സിനിമയില്‍ അരങ്ങേറുന്നത്. നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് ജീവിത. തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ചിരഞ്ജീവി. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ വിവിധ ഭാഷകളിലായി 150 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭോല ശങ്കര്‍ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
മെഹര്‍ രമേശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2015-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വേതാളത്തിന്റെ റീമേക്കാണ് ചിത്രം. ചിത്രത്തില്‍ തമന്ന ഭാട്ടിയ, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളം ചിത്രം ലൂസിഫറിന്റെ റീമേക്കായ ഗോഡ്ഫാദറാണ് ചിരഞ്ജീവിയുടേതായി ഒടുവിലിറങ്ങിയ ചിത്രം. സല്മാന് ഖാനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications