നവവധു എത്തുംമുമ്പ് കരുതി വെച്ച സമ്മാനമാണോ? വിവാഹത്തിന് മുമ്പ് ദീപക്ക് സ്വന്തമാക്കിയത് എന്താണെന്നോ?
ഏപ്രിൽ 24 ന് ആയിരുന്നു നടി അപർണ ദാസിന്റെയും നടൻ ദീപക് പറമ്പോലിന്റെയും വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്ത്. വിവാഹത്തിന് ശേഷം നടന്ന സൽക്കാരത്തിൽ നിരവധി താരങ്ങൾ എത്തിയിരുന്നു. ഇതിന്റെ ഫോട്ടോസും വീഡിയോസുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
തന്റെ ജീവിതത്തിലെ പ്രധാന സന്തോഷം നടക്കുന്നതിന് മുൻപ് തന്നെ മറ്റൊരു സന്തോഷം കൂടി ദീപക് സ്വന്തമാക്കിയിരുന്നു. പുതിയ ബെൻസ് കാറാണ് ദീപക് സ്വന്തമാക്കിയത്. അപർണയ്ക്കുള്ള ഗിഫ്റ്റാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ബെൻസിന്റെ ചിത്രം ദീപക്ക് തന്നെയാണ് പങ്കുവെച്ചത്. വിവാഹത്തിന് മുന്നോടിയായി ദീപക് റോഡ്‌വേ കാർസിൽ നിന്നാണ് ബെൻസിന്റെ ചെറു എസ്‍ യു വി ജിഎ എൽ എ സ്വന്തമാക്കിയത്.

ഒരുപാട് നാളത്തെ സ്വപ്നമായിരുന്നു ബെൻസ് കാർ സ്വന്തമാക്കുക എന്നത് ആ ആഗ്രഹമാണ് വിവാഹത്തിന് തൊട്ടുമുമ്പ് നടന്നത്. അപർണയക്കു ദീപക്കിനുമൊപ്പം ഇനി ബെൻസുമുണ്ടാകും. 2019 ൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു മനോഹരം. മനോഹരം സിനിമയ്ക്കിടെ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലെത്തിയത്. സിനിമയിൽ നായിക ആയിരുന്നു അപർണ നായകൻ വിനീത് ആയിരുന്നു.
നിലവിൽ അപർണയും ദീപക്കും അഭിനയത്തിൽ സജീവമാണ്. 2018 ൽ ഫഹദ് നായകനായ ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് അപർണ സിനിമയിൽ എത്തുന്നത്. വിജയയുടെ ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. വൈഷ്ണവ് തേജയുടെ ആദി കേശവ എന്ന സിനിമയിലൂടെ തെലുങ്കിലും അഭിനയിച്ചു. ഡാഡ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സീക്രട്ട് ഹോമാണ് പുതിയ ചിത്രം.
ദീപക് മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. തട്ടത്തിൻ മറയത്ത്, ഡി കമ്പനി, കുഞ്ഞി രാമായണം, ദി ഗ്രേറ്റ് ഫാദർ , ക്യാപ്റ്റൻ, ലവ് ആക്ഷൻ ഡ്രാമ, മലയൻ കുഞ്ഞ്. ക്രിസ്റ്റിഫർ, കാസർ ഗോൾഡ്, കണ്ണൂർ ,സ്ക്വാഡ്, എന്നീ സിനിമകളിൽ അഭിനയിച്ചു. മഞ്ഞുമ്മൽ ബോയിസ്, വർഷങ്ങൾ ശേഷം എന്നീ സിനിമകളാണ് അടുത്തിറങ്ങിയ സിനിമകൾ, രണ്ടും ഹിറ്റാണ്.












Click it and Unblock the Notifications