നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു; തീയതി പുറത്തുവിട്ടു
തിരുവനന്തപുരം: നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. പ്രണയ വിവാഹമാണ്. ഏപ്രിൽ 24 ന് വടക്കാഞ്ചേരിയിൽ വെച്ചാണ് വിവാഹം. ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് അപർണ അഭിനയ രംഗത്ത് എത്തുന്നത്. ഈ ചിത്രത്തിൽ അപർണയ്ക്കൊപ്പം ദീപക് പറമ്പോലും അഭിനയിച്ചിരുന്നു.
ബീറ്റ്സ് എന്ന വിജയ് ചിത്രത്തിലൂടെ അപർണ തമിഴിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഡാഡ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് അപർണ നേടിയത്. ആദികേശവ എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ. ആനന്ദ് ശ്രീബാലയാണ് അപർണയുടെ അടുത്ത ചിത്രം. ചിത്രത്തിൽ അപർണയും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

ദീപക് പറമ്പോൽ സിനിമയിൽ സജീവമായി ഉണ്ട്. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് സിനിമയിൽ എത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്. കണ്ണൂർ സ്വകാഡ്, മഞ്ഞുമ്മൽ ബോയ് എന്നീ ചിത്രങ്ങളിൽ ദീപക് അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ആണ് വരാനിരിക്കുന്ന സിനിമ.












Click it and Unblock the Notifications