അപർണയ്ക്ക് താലി ചാർത്തി ദീപക്; ഗുരുവായൂരപ്പന് മുന്നിൽ തൊഴുകയ്യോടെ താരങ്ങൾ; ചിത്രങ്ങൾ വൈറൽ
നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. ഇന്ന് പുലർച്ചെയാണ് വിവാഹ ചടങ്ങുകൾ. വളരെ ലളിതമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടൻ സിജു വിത്സനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അപർണയും ദീപക്കും പ്രണയത്തിലായിരുന്നു.
അടുത്തിടെയാണ് ഇരവരും വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത്. വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു. 2018 ൽ ഫഹദ് ഫാസിൽ നായകൻ ആയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമയിൽ എത്തുന്നത്. അതിന് ശേഷം വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന ചിത്രത്തിൽ നായികയായി. ഇതിൽ ദീപക്കും പ്രധാന വേഷം ചെയ്തിരുന്നു.

വിജയിയുടെ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. വൈഷണ് തേജയുടെ ആദി കേശവ എന്ന സിനിമയിലൂടെ തെലുങ്കിലും അഭിനയിച്ചു. ഡാഡ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. സീക്രട്ട് ഹോമാണ് പുതിയ ചിത്രം.
ദീപക്ക് മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ദീപക് പ്രധാന വേഷത്തിലെത്തി.. തട്ടത്തിൻ മറയത്ത്, ഡി കമ്പനി, കുഞ്ഞാ രാമായണം, ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ, ലവ് ആക്ഷൻ ഡ്രാമ, മലയൻ കുഞ്ഞ്, ക്രിസ്റ്റഫർ, കാസർ ഗോൾഡ്, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകളിലൊക്കെ അഭിനയിച്ചു. മഞ്ഞുമ്മൽ ബോയിസിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചു. വർഷങ്ങൾ ശേഷം എന്ന സിനിമയിലും ദീപക്ക് അഭിനയിച്ചു.
ദീപക്കിന്റെയും അപർണയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുകയാണ്. നിരവധി പേരാണ് ദീപക്കിനും അപർണയ്ക്കും ആശസകളുമായി എത്തുന്നത്.












Click it and Unblock the Notifications