Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: മുതിർന്ന നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. രാത്രി 11.30 ന് ചെന്നൈയിലെ വീട്ടിൽ വെച്ചാണ് അന്ത്യം. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വില്ലനായും സഹനടനായും തിളങ്ങി നിന്ന നടനായിരുന്നു ഡൽഹി ഗണേഷ്

1944 ൽ നെല്ലായിലാണ് ഡൽഹി ഗണേഷ് ജനിച്ചത്. ഇന്ത്യൻ എയർഫോഴ്സിലായിരുന്ന ഡൽഹി ഗണേഷ് 1976 ൽ പട്ടിന പ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഭാരത് നാടക സഭ എന്ന ഡൽഹി നാടക സംഘത്തിൽ അംഗമായിരുന്ന ഗണേഷ് മലയാളം , തമിഴ്, തെലുഗു അടക്കം 400 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

delhiganesh

1987 ൽ ഇറങ്ങിയ നായകൻ, 90 ൽ ഇറങ്ങിയ മൈക്കിൾ മദന കാമ രാജൻ തുടങ്ങിയ ചിത്രങ്ങളിലെ ഗണേഷിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അപൂർവ സഹോദരങ്ങൾ,(1989), ആഹാ..! (1997), തെനാലി (2000), എങ്കമ്മ മഹാറാണി (1981) തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

പാസി എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് 1979 ൽ സംസ്ഥാന പുരസ്കാരം ലഭിച്ചു. 1994-ൽ കലൈമാമണി അവാർഡും ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+